AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran-US Conflict: ഇറാനില്‍ കാലുകുത്തുന്നവരെ ഉടന്‍ തീര്‍ക്കും, യുഎസിന് മുന്നറിയിപ്പ്; ട്രംപ് ആണവ വേട്ട അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്‌

Iran Sends Strong Warning to US, Trump May End Nuclear Hunt: ശത്രുക്കളില്‍ നിന്നുള്ള ഏതൊരു നടപടിക്കും ഉറച്ചതും പ്രതിരോധാത്മകവുമായ പ്രതികരണം ഉണ്ടായിരിക്കും. ഇറാനിയന്‍ കരസേന പൂര്‍ണമായും യുദ്ധത്തിന് സജ്ജമാണ്. രാജ്യത്തിന്റെ അതിര്‍ത്തികള്‍ ശക്തമായി നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Iran-US Conflict: ഇറാനില്‍ കാലുകുത്തുന്നവരെ ഉടന്‍ തീര്‍ക്കും, യുഎസിന് മുന്നറിയിപ്പ്; ട്രംപ് ആണവ വേട്ട അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്‌
ഡൊണാൾഡ് ട്രംപ്Image Credit source: PTI
Shiji M K
Shiji M K | Published: 10 Aug 2026 | 06:11 AM

ടെഹ്‌റാന്‍: യുഎസ് സൈനികര്‍ ഇറാനില്‍ നടത്തുന്ന കരയാക്രമണങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കുമെന്ന മുന്നറിയിപ്പുമായി ഇറാനിയന്‍ കരസേനയുടെ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അലി ജഹാന്‍ഷാഹി. വിദേശ ശക്തികളുടെ കരയാക്രമണങ്ങളെ വേഗത്തിലും നിര്‍ണായകവുമായ നടപടികളിലൂടെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും യുഎസ് സൈനികര്‍ ഇറാനില്‍ കാലുകുത്തിയാല്‍ ഞങ്ങള്‍ അവരെ വെട്ടിക്കളയും എന്ന മുന്നറിയിപ്പാണ് ജഹാന്‍ഷാഹി നല്‍കുന്നത്.

ശത്രുക്കളില്‍ നിന്നുള്ള ഏതൊരു നടപടിക്കും ഉറച്ചതും പ്രതിരോധാത്മകവുമായ പ്രതികരണം ഉണ്ടായിരിക്കും. ഇറാനിയന്‍ കരസേന പൂര്‍ണമായും യുദ്ധത്തിന് സജ്ജമാണ്. രാജ്യത്തിന്റെ അതിര്‍ത്തികള്‍ ശക്തമായി നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ നിലവില്‍ അമേരിക്കയുമായി ചര്‍ച്ച നടത്തുന്നില്ല, സന്ദേശങ്ങള്‍ കൈമാറുന്നത് ഇടനിലക്കാര്‍ വഴിയാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയും പറയുന്നു. വീണ്ടും ചര്‍ച്ചകള്‍ ആരംഭിക്കാന്‍ നിരവധി രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും നേരത്തെയുണ്ടാക്കിയ കരാറില്‍ അമേരിക്ക വരുത്തിയ ലംഘനങ്ങള്‍ പരിഹരിക്കുന്നതുവരെ നേരിട്ടുള്ള ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്നും അരാഗ്ചി പറഞ്ഞു.

‘ചില മധ്യസ്ഥ രാജ്യങ്ങള്‍ ഇപ്പോഴും ചര്‍ച്ചകള്‍ക്കുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഞങ്ങളുടെ അഭിപ്രായത്തില്‍ ഇസ്ലമാബാദ് ധാരണാപത്രത്തിന്റെ ലംഘനങ്ങള്‍ യുഎസ് അവസാനിപ്പിക്കുകയും ലംഘിച്ച നിബന്ധനകളില്‍ പരിഹാരം കാണുകയും ചെയ്യുന്നത് വരെ ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള സാധ്യതയില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും തന്ത്രപ്രധാനമായ ജലപാത വീണ്ടും തുറക്കുന്നതിലൂടെ യുംസ് നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും അരാഗ്ചി പറയുന്നു.

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതത്തിന്റെ റൂട്ട് നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ടും കടലിടുക്കിന്റെ നിയമപരമായ അവകാശനും നടത്തിപ്പും സംബന്ധിച്ചും ഒമാനുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതുസംബന്ധിച്ച് ഉടന്‍ തന്നെ ഒരു കരാറില്‍ എത്തിച്ചേരും. എന്നാല്‍ ഹോര്‍മുസ് വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ തുറക്കുകയുള്ളൂ. ഇസ്ലാമാബാദ് ധാരണാപത്രത്തിന്റെ ലംഘനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഉള്‍പ്പെടെ അമേരിക്ക നല്‍കണം, അരാഗ്ചി അഭിപ്രായപ്പെട്ടു.

Also Read: Mojtaba Khamenei: മൊജ്തബ ഖമേനി ഗുരുതരാവസ്ഥയില്‍, ഏത് നിമിഷവും മരിക്കാം; ഇസ്രായേല്‍ മാധ്യമങ്ങള്‍

ഹോര്‍മുസ് വഴിയുള്ള ഗതാഗതം നിയന്ത്രിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ടിസിഎസ്എസ് സംവിധാനം നിലവില്‍ ടെഹ്‌റാന് സ്വീകാര്യമല്ല. ഇതിന് പകരമായി വിപുലമായ സാങ്കതികവിദ്യയും നിയമങ്ങളും ഉള്‍ക്കൊള്ളുന്ന പദ്ധതിയും പാതയും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആണവ വേട്ട ട്രംപ് അവസാനിപ്പിച്ചേക്കും

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണമായും തുറക്കുകയാണെങ്കില്‍ ആണവ കരാര്‍ പിന്‍വലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായി ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജലപാതയിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നത് പൂര്‍ണവും അന്തിമവുമായ ഒരു ആണവ കരാറിലേക്ക് എത്തുന്നതിന് പകരണം, മേഖലയിലെ സൈനിക നീക്കം അവസാനിപ്പിക്കുന്നതിനും നിലവിലുള്ള വെടിനിര്‍ത്തല്‍ നീട്ടുന്നതിനും യുഎസിനെ പ്രേരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

English Summary

Iran has issued a strong warning to the US against any ground invasion, according to reports. The warning comes amid continued tensions between the two countries. Reports also suggest that Donald Trump may consider ending the US pursuit of Iran’s nuclear program. The developments could further shape the ongoing Iran-US tensions.

Follow Us