Earthquake Strikes Northern California: കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ് പിൻവലിച്ചു

Magnitude 7.0 earthquake strikes Northern California: പ്രദേശത്തുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചെങ്കിലും പിന്നീട് അത് പിൻവലിക്കുകയായിരുന്നു.

Earthquake Strikes Northern California: കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ് പിൻവലിച്ചു

Kozhikode Earthquake

Published: 

06 Dec 2024 | 07:12 AM

വാഷിങ്ടൺ: അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിൽ ശക്തമായ ഭൂചലനം. 7.0 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒറിഗോൺ അതിർത്തിക്കടുത്തുള്ള തീരദേശ ഹംബോൾട്ട് കൗണ്ടിയിലെ ചെറിയ നഗരമായ ഫെർണ്ടെയ്‌ലിന്റെ പടിഞ്ഞാറ് പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്ക് പ്രകാരം ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10.44 ന് ഭൂചലനം ഉണ്ടായത്. സാൻ ഫ്രാൻസിസ്കോ വരെ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

പ്രദേശത്തുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചെങ്കിലും പിന്നീട് അത് പിൻവലിക്കുകയായിരുന്നു. ‘ശക്തമായ തിരമാലകൾ നിങ്ങളുടെ സമീപമുള്ള തീരങ്ങളെ ബാധിച്ചേക്കാം. നിങ്ങൾ അപകടത്തിലാണ്. തീരദേശ ജലാശയങ്ങളിൽ നിന്ന് മാറിനിൽക്കുക. ഉയർന്ന പ്രദേശങ്ങളിലേക്കോ ഉൾനാടുകളിലേക്കോ ഇപ്പോൾ നീങ്ങുക. മടങ്ങിയെത്താൻ പ്രാദേശിക ഉദ്യോഗസ്ഥർ നിർദേശിക്കുന്നതു വരെ തീരത്തു നിന്ന് അകന്നു നിൽക്കുക.’ – എന്നായിരുന്നു മുന്നറിയിപ്പ്.

Also Read-Telangana Earthquake: തെലങ്കാനയിൽ ശക്തമായ ഭൂചലനം; 5.3 തീവ്രത രേഖപ്പെടുത്തി

കുറച്ച് സെക്കൻഡുകൾ ഭൂചലനം നീണ്ടുനിന്നതായും തുടർന്ന് ചെറിയ തുടർചലനങ്ങളും അനുഭവപ്പെട്ടതായും പ്രദേശവാസികളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. എന്നാൽ യാതൊരു തരത്തിലുള്ള ആളപായമുണ്ടായതായി ഇതുവരെ റിപ്പോർട്ട് പുറത്ത് വന്നില്ല. സാന്താക്രൂസ് പ്രദേശത്ത് ദേശീയ കാലാവസ്ഥാ സേവനത്തിന്റെ സുനാമി മുന്നറിയിപ്പോടെ ഫോണുകൾ ശബ്ദിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയ്ക്കും ഓക്‌ലൻഡിനും ഇടയിലുള്ള ജലാന്തർഭാഗത്തുകൂടിയുള്ള തുരങ്കത്തിലൂടെ എല്ലാ ദിശകളിലേക്കുമുള്ള ഗതാഗതം നിർത്തിവച്ചു.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ