Viral Video: ഭാവിവധുവിനെ കാണാൻ യുവാവ് യാത്ര ചെയ്തത് 760 കിലോമീറ്റർ; വീടിന്റെ വാതിൽ തുറന്നത് ഭർത്താവ്, വീഡിയോ വൈറൽ

Man Travels 500 Miles to Meet Future Wife: ഫ്രഞ്ച് മോഡലായ ഭാവി വധുവിനെ കാണാനായി കിലോമീറ്ററുകളോളം യാത്ര ചെയ്ത് പോയ യുവാവ് വീടിന്റെ കതകിൽ മുട്ടിയപ്പോൾ വാതിൽ തുറന്നത് യുവതിയുടെ ഭർത്താവ്. സംഭവം ബെൽജിയത്തിലാണ്.

Viral Video: ഭാവിവധുവിനെ കാണാൻ യുവാവ് യാത്ര ചെയ്തത് 760 കിലോമീറ്റർ; വീടിന്റെ വാതിൽ തുറന്നത് ഭർത്താവ്, വീഡിയോ വൈറൽ

സോഫിയും ഭർത്താവ് ഫാബിയനും

Published: 

20 Jul 2025 | 12:09 PM

പ്രണയിനിയെ കാണാൻ വേണ്ടി എന്തും ചെയ്യുന്ന, എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാൻ തയ്യാറാകുന്ന കാമുകന്മാർ ഉണ്ട്. അതുപോലെ തന്റെ കാമുകിയെ കാണാൻ 760 കിലോമീറ്റർ സഞ്ചരിച്ച യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ, കഥയിൽ ഒരു ട്വിസ്റ്റ് കൂടിയുണ്ട്. ഫ്രഞ്ച് മോഡലായ ഭാവി വധുവിനെ കാണാനായി കിലോമീറ്ററുകളോളം യാത്ര ചെയ്ത് പോയ യുവാവ് വീടിന്റെ കതകിൽ മുട്ടിയപ്പോൾ വാതിൽ തുറന്നത് യുവതിയുടെ ഭർത്താവ്. സംഭവം ബെൽജിയത്തിലാണ്.

മൈക്കൽ എന്ന യുവാവാണ് തന്റെ ഭാവി വധുവെന്ന് വിശ്വസിച്ച് ഫ്രഞ്ച് മോഡൽ സോഫി വൗസെലോഡിനെ കാണാനായി 472 മൈൽ, അതായത് 760 കിലോമീറ്ററോളം സഞ്ചരിച്ചത്. എന്നാൽ, ആ യാത്ര അവസാനിച്ചത് നിരാശയിലാണ്. സോഫിയെ കാണാൻ വേണ്ടി വീട്ടുവാതിൽക്കൽ എത്തിയ മൈക്കൽ ആദ്യം കണ്ടത് സോഫിയുടെ ഭർത്താവായ 38കാരൻ ഫാബിയൻ ബൊട്ടാമൈനിനെ ആണ്.

ഇത് വീഡിയോയിൽ പകർത്തിയതും സോഫിയുടെ ഭർത്താവ് ബൊട്ടാമൈൻ തന്നെയാണ്. ‘ഒരാൾ ഡോർബെൽ അടിച്ചു, അദ്ദേഹം സോഫി വൗസ്ലോഡിന്റെ ഭാവി ഭർത്താവാണ് എന്നാണ് പറയുന്നത്. മിക്കവാറും ഇവിടെ ഒരു ഏറ്റുമുട്ടലുണ്ടാകാൻ സാധ്യത ഉണ്ട്. കാരണം ഞാൻ സോഫിയുടെ ഇപ്പോഴത്തെ ഭർത്താവാണ്’ എന്നാണ് വീഡിയോയിൽ ബൊട്ടാമൈൻ പറയുന്നത്.

വൈറൽ വീഡിയോ:

ALSO READ: 20 വർഷത്തെ കോമ അവസാനിച്ചു; സൗദിയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ മരണപ്പെട്ടതായി സ്ഥിരീകരണം

ഒടുവിൽ എന്താണ് ശരിക്കും സംഭവിച്ചത് എന്ന് ബൊട്ടാമൈൻ അന്വേഷിച്ചു. സത്യത്തിൽ സോഫിയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി ആരോ മൈക്കലിനെ കബളിപ്പിക്കുകയായിരുന്നു. മൈക്കലിനെ കുറിച്ച് ഓർക്കുമ്പോൾ സങ്കടമുണ്ട് എന്ന് ബൊട്ടാമൈൻ പറയുന്നു. ഫേക്ക് അക്കൗണ്ടുകളെ ശ്രദ്ധിക്കണം. എല്ലാവരും ജാ​ഗ്രതയോടെ ഇരിക്കാൻ വേണ്ടിയാണ് താൻ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് എന്നും ബൊട്ടാമൈൻ പറഞ്ഞു.

മൈക്കൽ ആദ്യം സോഫി തന്നെ പറ്റിച്ചുവെന്ന് തന്നെയാണ് വിശ്വസിച്ചിരുന്നത്. എന്നാൽ, പിന്നീട് അത് ഫേക്ക് അക്കൗണ്ടാണെന്ന് സോഫിയുടെ ഭർത്താവ് മൈക്കലിനെ ബോധ്യപ്പെടുത്തുകയായിരുന്നു. മാത്രമല്ല, സോഫിയാണെന്ന് പറഞ്ഞ് കബളിപ്പിച്ച ആളുടെ അക്കൗണ്ടിലേക്ക് നേരത്തെ മൈക്കൽ $35,000 (30,16,576.50 രൂപ) അയക്കുകയും ചെയ്തിരുന്നതായാണ് വിവരം.

Loading...
Unable to load recommendations.
Follow Us
Related Stories
ഇറാൻ-അമേരിക്ക സംഘർഷം 2029 വരെ നീണ്ടേക്കാം; ട്രംപിന് ഉപദേശകരുടെ മുന്നറിയിപ്പ്
ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്