AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sleeping Prince: 20 വർഷത്തെ കോമ അവസാനിച്ചു; സൗദിയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ മരണപ്പെട്ടതായി സ്ഥിരീകരണം

Sleeping Prince Passes Away: 'ഉറങ്ങുന്ന രാജകുമാരൻ' എന്നറിയപ്പെടുന്ന അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽഅസീസ് അൽ സൗദ് മരണപ്പെട്ടു. 20 വർഷമായി അദ്ദേഹം കോമയിലായിരുന്നു.

Sleeping Prince: 20 വർഷത്തെ കോമ അവസാനിച്ചു; സൗദിയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ മരണപ്പെട്ടതായി സ്ഥിരീകരണം
അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽഅസീസ് അൽ സൗദ്Image Credit source: Social Media
abdul-basith
Abdul Basith | Published: 20 Jul 2025 07:27 AM

സൗദിയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ മരണപ്പെട്ടതായി സ്ഥിരീകരണം. 36 വയസായിരുന്നു. 20 വർഷത്തെ കോമ അവസാനിപിച്ച് ഈ മാസം 19നാണ് അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽഅസീസ് അൽ സൗദ് മരണപ്പെട്ടത്. സൗദി പ്രസ് ഏജൻസിയിലൂടെ റോയൽ കോർട്ട് ഇക്കാര്യം അറിയിച്ചു. 2005ലുണ്ടായ ഒരു വാഹനാപകടത്തെ തുടർന്നാണ് അദ്ദേഹം കോമയിലായത്.

അൽവലീദ് രാജകുമാരൻ്റെ പിതാവ് പ്രിൻസ് ഖലീദ് ബിൻ തലാൽ തൻ്റെ എക്സ് പ്ലാറ്റ്ഫോമിലൂടെ മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. “അല്ലാഹുവിൻ്റെ വിധിയിലും തീരുമാനത്തിലുമുള്ള ഹൃദയം നിറഞ്ഞ വിശ്വാസത്തോടും വിഷമത്തോടും മകൻ അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് അൽ സൗദിൻ്റെ മരണത്തിൽ അനുശോചിക്കുന്നു. അല്ലാഹു അവനിൽ കരുണ കാണിക്കട്ടെ.”- അദ്ദേഹം കുറിച്ചു. ഈ മാസം 20ന് റിയാദിലെ ഇമാം തുർകി ബിൻ അബ്ദുല്ല പള്ളിയിൽ വച്ച് അസർ നിസ്കാരത്തിന് ശേഷമാവും ശവസംസ്കാരച്ചടങ്ങുകൾ നടക്കുക.

Also Read: Yemen’s Legal System: ജനക്കൂട്ടത്തിനു നടുവിലെ വധശിക്ഷ, പ്രതികാരം… വിചിത്രവും ക്രൂരവുമായ യെമനിലെ നിയമവ്യവസ്ഥകൾ

ശവസംസ്കാരച്ചടങ്ങിൽ പുരുഷന്മാരുടെ പ്രാർത്ഥന ഇമാം തുർകി ബിൻ അബ്ദുല്ല പള്ളിയിൽ നടക്കും. ളുഹർ നിസ്കാരത്തിന് ശേഷം കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ വച്ച് സ്ത്രീകളുടെ പ്രാർത്ഥന നടത്തും. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ മൂന്ന് ദിവസത്തേക്കാവും ചടങ്ങുകൾ നടക്കുക.