Mojtaba Khamenei: മൊജ്തബ ഖമേനി ഗുരുതരാവസ്ഥയില്‍, ഏത് നിമിഷവും മരിക്കാം; ഇസ്രായേല്‍ മാധ്യമങ്ങള്‍

Mojtaba Khamenei in Serious Condition, Israeli Media Raises Alarm Over His Health: മൊജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് വന്ന റിപ്പോര്‍ട്ടുകളെല്ലാം ഇറാന്‍ തള്ളിയിരുന്നു. എന്നാല്‍ നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ്. ഇസ്രായേല്‍ മാധ്യമമായ ചാനല്‍ 14 പ്രകാരം ഖമേനിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്.

Mojtaba Khamenei: മൊജ്തബ ഖമേനി ഗുരുതരാവസ്ഥയില്‍, ഏത് നിമിഷവും മരിക്കാം; ഇസ്രായേല്‍ മാധ്യമങ്ങള്‍

മൊജ്തബ ഖമേനി

Updated On: 

08 Aug 2026 | 11:16 AM

ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലെന്ന് അവകാശപ്പെട്ട് ഇസ്രായേലി മാധ്യമങ്ങള്‍. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ഉടന്‍ തന്നെ ലോകത്തിന് ഖമേനിയുടെ മരണ വാര്‍ത്ത കേള്‍ക്കാന്‍ കഴിയുമെന്നും ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി അവസാനത്തോടെ ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മൊജ്തബ അധികാരത്തിലേക്കെത്തുന്നത്.

മൊജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് വന്ന റിപ്പോര്‍ട്ടുകളെല്ലാം ഇറാന്‍ തള്ളിയിരുന്നു. എന്നാല്‍ നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ്. ഇസ്രായേല്‍ മാധ്യമമായ ചാനല്‍ 14 പ്രകാരം ഖമേനിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷെഷ്‌കിയാന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ഫെബ്രുവരി 28ന് സുപ്രീം നേതാവുണ്ടായിരുന്ന കെട്ടിടത്തിന് നേരെ നടന്ന ആക്രമണത്തിന് ശേഷം മൊജ്തബ ഖമേനി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നാണ് വിവരം.

മൊജ്തബ ഖമേനി ഏത് നിമിഷവും മരിക്കാം. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിലവില്‍ ഇറാന്റെ നേതൃതലത്തില്‍ തന്നെ ആശങ്ക വിതയ്ക്കുകയാണ്. മൊജ്തബയുടെ മരണവാര്‍ത്ത കേട്ടാല്‍ തങ്ങള്‍ അതിശയിക്കില്ലെന്നും ഇസ്രായേലി മാധ്യമങ്ങളും ബന്ധപ്പെട്ട വൃത്തങ്ങളും പറയുന്നു.

റിപ്പോര്‍ട്ടുകള്‍ തള്ളി ഇറാന്‍

ഫെബ്രുവരിയില്‍ നടന്ന ആക്രമണത്തില്‍ ഖമേനിക്ക് പരിക്കേറ്റിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കുഴപ്പമില്ലെന്നായിരുന്നു ഇറാന്റെ വിശദീകരണം. എന്നാല്‍ പരമോന്നത നേതാവുമായുള്ള ആശയവിനിമയം തടസപ്പെട്ടിരിക്കുന്നുവെന്ന് തുറന്ന് സമ്മതിക്കുകയാണ് പ്രസിഡന്റ് പെഷെഷ്‌കിയാന്‍. എന്നിരുന്നാലും ഖമേനി ഇറാന്‍ സര്‍ക്കാരിന്റെ ശക്തിയായി തുടരുമെന്നും അദ്ദേഹം പറയുന്നു.

Also Read: US- Iran War: ഹോർമുസ് കരാറിന് വഴിതുറക്കുന്നു; ഒമാൻ-ഇറാൻ ചർച്ചയിൽ പുരോഗതി

ഇപ്പോള്‍ അദ്ദേഹവുമായി ആശയവിനിമയം നടത്തുന്ന വളരെ ബുദ്ധിമുട്ടാണ്. പക്ഷെ, അദ്ദേഹത്തിന്റെ സാാന്നിധ്യം തങ്ങള്‍ക്ക് വലിയ ശക്തിയാണ് നല്‍കുന്നതെന്ന് ഇറാനിയന്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പെഷെഷ്‌കിയാന്‍ പറഞ്ഞു. ഖമേനിയുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചുവെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പൊതുപരിപാടികളില്‍ നിന്നും ഖമേനി വിട്ടുനില്‍ക്കുന്നത് പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനും കാരണമാകുന്നു.

ആക്രമണങ്ങളിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇറാനിയൻ ഉദ്യോഗസ്ഥർ അദ്ദേഹം രാജ്യത്തെ കാര്യങ്ങൾ ഇപ്പോഴും നിരീക്ഷിച്ചുവരികയാണെന്ന് അവകാശപ്പെട്ടു. അതേസമയം, ആക്രമണങ്ങളിൽ അദ്ദേഹത്തിന് ഗുരുതരമായതോ സ്ഥിരമായ വൈകല്യത്തിന് കാരണമാകുന്നതോ ആയ പരിക്കുകൾ സംഭവിച്ചിട്ടുണ്ടാകാമെന്ന് പാശ്ചാത്യ, പ്രതിപക്ഷ രഹസ്യാന്വേഷണ വൃത്തങ്ങൾ പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് മുന്നിൽ അദ്ദേഹം പ്രത്യക്ഷപ്പെടാത്തതും ഇത്തരം അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നുണ്ട്.

English Summary

Mojtaba Khamenei is reportedly in critical condition, according to claims cited by Israeli media. The reports suggest his health has seriously deteriorated. However, the claims have not been independently verified. His current condition remains a subject of speculation amid limited public information.

Loading...
Unable to load recommendations.
Follow Us
Related Stories
ദുബായിൽ കെട്ടിട ഉടമയ്ക്ക് വാടക എത്രത്തോളം വർദ്ധിപ്പിക്കാം? വാടകക്കാർ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ!
15 കോടിയിലധികം പൂക്കൾ; ദുബായ് മിറാക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും, ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു
US-Iran Conflict: ഇറാൻ്റെ വിമാനക്കമ്പനികൾക്ക് അന്താരാഷ്ട്ര വിലക്ക്; സഹായിക്കുന്നവർക്കും ഉപരോധമെന്ന് അമേരിക്ക
യാത്രാ സമയം 20 മിനിറ്റിൽ നിന്നും വെറും 5 മിനിറ്റിലേക്ക്; ഊദ് മേത്ത, അൽ അസയേൽ വികസനം പൂർത്തിയായി
UAE Weather Update: ശൈത്യകാലത്തെ വരവേൽക്കാൻ യു.എ.ഇ; താപനില കുറയും, വരും ദിവസങ്ങളിൽ മഴയും
North Korea: കടലിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഉത്തര കൊറിയ; മേഖലയിൽ വീണ്ടും സംഘർഷസാധ്യത
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
വർക്കൗട്ട് അമിതമായാൽ പണി കിട്ടുമോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
ഇവർ നാരങ്ങ വെള്ളം കുടിക്കരുത്
കട്ടപിടിച്ച കാപ്പിപ്പൊടി കളയേണ്ട! പഴയതുപോലെ പൊടിയാക്കാൻ
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ