AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

US- Iran War: ഹോർമുസ് കരാറിന് വഴിതുറക്കുന്നു; ഒമാൻ-ഇറാൻ ചർച്ചയിൽ പുരോഗതി

US-Iran War Updates: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് റെജെപ് തയ്യിപ് എർദോഗൻ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെ ആക്രമണമുണ്ടായാൽ അത് മൂവർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും.

US- Iran War: ഹോർമുസ് കരാറിന് വഴിതുറക്കുന്നു; ഒമാൻ-ഇറാൻ ചർച്ചയിൽ പുരോഗതി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 08 Aug 2026 | 08:00 AM

ടെഹ്റാൻ: യു.എസ് – ഇറാൻ സംഘർഷത്തിൽ നിർണായക വഴിത്തിരിവ്. ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നേക്കുമെന്ന് റിപ്പോർട്ട്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതിനായി ഇറാനും ഒമാനും തമ്മിൽ കരാറിൽ ധാരണയായതായി വിവരം. ചർച്ചകളും പുരോഗമിക്കുന്നുണ്ട്.

ചർച്ചകൾ വിജയകരമായി പൂർത്തിയായാൽ ഇറാന്റെ തുറമുഖങ്ങൾക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം അവസാനിപ്പിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ ഇറാൻ ധാരണയിലെത്തിയാൽ തടസ്സമില്ലാത്ത കപ്പൽ ഗതാഗതം സാധ്യമാകും. എണ്ണ വിതരണം സാധാരണ നിലയിലാകുന്നതോടെ അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കും.

മൂന്ന് രാജ്യങ്ങളുടെ പ്രതിരോധ സഖ്യം

പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ ചരിത്രപരമായ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് റെജെപ് തയ്യിപ് എർദോഗൻ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെ ആക്രമണമുണ്ടായാൽ അത് മൂവർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും.

ALSO READ: മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു; തന്ത്രപ്രധാന കൂട്ടുകെട്ട് ഉറപ്പിച്ച് ഇന്ത്യയും ഇസ്രായേലും

ഹൂതി ആക്രമണം ശക്തം

ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ സൗദി അറേബ്യൻ ലക്ഷ്യങ്ങൾക്കും എണ്ണ മേഖലകൾക്കും നേരെ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് സൗദിയുടെ നിർണായക നീക്കം. യെമൻ പ്രവിശ്യയിൽ നടന്ന ഹൂത്തി ആക്രമണത്തിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങളറിയിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കയുടെ ഭാഗത്തുനിന്ന് രാജ്യത്തിന് നേരെ വീണ്ടും ആക്രമണമുണ്ടായാല്‍, മേഖലയിലെ പ്രധാന ഇന്ധനഅടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ അറിയിച്ചു.

അതേസമയം, ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതിന് മറുപടിയായി ഇറാന്റെ അനധികൃത ഡിജിറ്റൽ അസറ്റ് ശൃംഖലയുമായി ബന്ധപ്പെട്ട 6 സ്ഥാപനങ്ങൾക്കും ഒരു വ്യക്തിക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ക്രൂഡ് ഓയിൽ വില താഴുന്നു

ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നേക്കുമെന്നുമുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടുണ്ട്. ഇറാനും ഒമാനും തമ്മിലുള്ള ചര്‍ച്ചകള്‍ അനുകൂലമായി നീങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് എണ്ണവിലയിലെ ഇടിവിന് കാരണം. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 0.5% കുറഞ്ഞ് 79.08 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റിന്റെ 0.7% ഇടിഞ്ഞ് 74.69 ഡോളറിലുമാണെത്തി.

English Summary:

Iran and Oman have reportedly reached a framework of understanding on a shipping route, with final details still being worked out, while the United States has indicated it could lift its blockade of Iranian ports if a workable agreement is implemented.

Follow Us