Nash Keen: ജനിച്ചപ്പോഴേ ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ വിരുതൻ; ഒരു വയസുകാരൻ നാഷ് കീൻ ആരാണ്?

Who is Nash Keen: അമ്മയുടെ ഉദരത്തില്‍ നിന്ന് നേരത്തേ പുറത്തുവന്ന കുഞ്ഞ് എന്ന റെക്കോഡാണ് നാഷിന് കിട്ടിയത്. 2024 ജൂലൈ 5 ന് അമേരിക്കയിലെ അയോവ സിറ്റിയിലാണ് നാഷ് കീന്‍ ജനിച്ചത്.

Nash Keen: ജനിച്ചപ്പോഴേ ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ വിരുതൻ; ഒരു വയസുകാരൻ നാഷ് കീൻ ആരാണ്?

Nash Keen

Updated On: 

27 Jul 2025 | 10:20 AM

​ഗിന്നസ് വേൾഡ് റെക്കോർഡ് നേടുന്ന നിരവധി വ്യക്തികളെ കുറിച്ച് നാം കേൾക്കാറും അറിയാറുമുണ്ട്. അപൂർവ്വമായ കഴിവുകൾക്കാണ് ​ഗിന്നസ് റെക്കോർഡ് നൽകാറുള്ളത്. എന്നാൽ കഴിഞ്ഞ ​​ദിവസം വാർത്തകളിൽ നിറഞ്ഞ ​ഗിന്നസ് റെക്കോർഡ് എല്ലാവരെയും ഞെട്ടിപ്പിച്ചു.

വേൾഡ് റെക്കോർ‍ഡ് സ്വന്തമാക്കിയ വിരുതന്റെ പ്രായമാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. അതേ, അമേരിക്കയിലെ അയോവ സിറ്റിയിലെ നാഷ് കീന്‍ എന്ന ഒരു വയസുകാരനാണ് ജനിച്ചപ്പോഴെ ​ഗിന്നസ് റെക്കോർഡ് നേടിയത്. അമ്മയുടെ ഉദരത്തില്‍ നിന്ന് നേരത്തേ പുറത്തുവന്ന കുഞ്ഞ് എന്ന റെക്കോഡാണ് നാഷിന് കിട്ടിയത്.

2024 ജൂലൈ 5 ന് അമേരിക്കയിലെ അയോവ സിറ്റിയിലാണ് നാഷ് കീന്‍ ജനിച്ചത്. ജനനസമയത്ത് വെറും 10 ഔണ്‍സ് ഭാരമുള്ള നാഷ് 21ാം ആഴ്ചയിലാണ് ജനിക്കുന്നത്. ഈ മാസം ആദ്യം ജന്മദിനം ആഘോഷിച്ച നാഷ് കീനിന് ഏറ്റവും പ്രായം കുറഞ്ഞ, മാസം തികയാതെ പ്രസവിച്ച കുഞ്ഞിനുള്ള ഗിന്നസ് റെക്കോര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ALSO READ: കുറ്റാന്വേഷകരായി വേഷം മാറി നാല് ലക്ഷം ദിർഹം തട്ടിയെടുത്തു; അജ്മാനിൽ 9 പേർക്ക് തടവ് ശിക്ഷ

ഒരു വര്‍ഷം മുന്‍പ് എന്താകും കുഞ്ഞിന്റെ അവസ്ഥയെന്നതിനെ കുറിച്ച് ആശങ്കയായിരുന്നുവെന്ന് നാഷിന്റെ മാതാപിതാക്കളായ മോളിയും റാന്‍ഡല്‍ കീനും പറയുന്നു.  എന്നാല്‍ ഇപ്പോൾ അവന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്. ഇത് ഞങ്ങള്‍ക്കേറെ പ്രതീക്ഷ തരുന്നുണ്ട്.

ഭൂമിയിലേക്ക് വന്നപ്പോള്‍ മുതലുള്ള അവന്റെ യാത്ര ഏറെ കാഠിന്യമായിരുന്നു. എന്നാല്‍ ഇന്ന് ഞങ്ങള്‍ക്ക് വളരെ അഭിമാനം തോന്നുന്നു. അവന്റെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഓക്‌സിജന്‍ മാസ്‌കിന്റെ സഹായത്താലാണ് ശ്വസിക്കുന്നത്. ഫീഡിംഗ് ട്യൂബുമുണ്ട്, കേള്‍വിക്കുറവിന് ശ്രവണ സഹായിയും ഉപയോഗിക്കുന്നുണ്ടെന്നും മാതാപിതാക്കൾ പറയുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
ഇറാൻ-അമേരിക്ക സംഘർഷം 2029 വരെ നീണ്ടേക്കാം; ട്രംപിന് ഉപദേശകരുടെ മുന്നറിയിപ്പ്
ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്