AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ajman: കുറ്റാന്വേഷകരായി വേഷം മാറി നാല് ലക്ഷം ദിർഹം തട്ടിയെടുത്തു; അജ്മാനിൽ 9 പേർക്ക് തടവ് ശിക്ഷ

Jail Term For 9 In Ajman: നാല് ലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ 9 പേർക്ക് അജ്മാനിൽ തടവ് ശിക്ഷ. ഏഴ് പേരെ ശിക്ഷാ കാലാവധി കഴിയുമ്പോൾ സ്വന്തം രാജ്യത്തേക്ക് മടക്കി അയക്കും.

Ajman: കുറ്റാന്വേഷകരായി വേഷം മാറി നാല് ലക്ഷം ദിർഹം തട്ടിയെടുത്തു; അജ്മാനിൽ 9 പേർക്ക് തടവ് ശിക്ഷ
പ്രതീകാത്മക ചിത്രംImage Credit source: Pexels
Abdul Basith
Abdul Basith | Published: 27 Jul 2025 | 09:22 AM

കുറ്റാന്വേഷകരായി വേഷം മാറി നാല് ലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ 9 പേർക്ക് അജ്മാനിൽ തടവ് ശിക്ഷ. വ്യാജ കറൻസിക്കൈമാറ്റത്തിനിടെയാണ് സംഘം പണം തട്ടിയെടുത്തത്. തട്ടിയെടുത്ത തുക തിരികെ നൽകാനും ഏഴ് പേരെ ശിക്ഷാ കാലാവധി കഴിയുമ്പോൾ സ്വന്തം രാജ്യത്തേക്ക് മടക്കി അയക്കാനും കോടതി വിധിച്ചു. അജ്മാൻ ഫെഡറൽ പ്രൈമറി കോടതിയുടേതാണ് വിധി.

ദിർഹമിന് പകരം മികച്ച നിരക്കിൽ യുഎസ് ഡോളർ നൽകാമെന്ന വാഗ്ദാനത്തെ തുടർന്നാണ് തട്ടിപ്പിനിരയായ വ്യക്തി നാല് ലക്ഷം ദിർഹം ഒരുക്കിയത്. നേരത്തെ തീരുമാനിച്ച സ്ഥലത്ത് അറബ് വംശജരായ മൂന്ന് പേർ ഇയാളെയും ഒപ്പമുണ്ടായിരുന്നവരെയും സമീപിച്ചു. കുറ്റാന്വേഷകരാണെന്ന് ഇയാളെ തെറ്റിദ്ധരിപ്പിച്ച സംഘം ഇവരോട് വാഹനത്തിൽ നിന്നിറങ്ങി മതിലിനോട് പുറംതിരിഞ്ഞ് നിൽക്കാൻ ആവശ്യപ്പെട്ടു. സംഘത്തിലൊരാൾ ഇവരുടെ തിരിച്ചറിയൽ കാർഡുകളും മൊബൈൽ ഫോണുകളും ശേഖരിച്ചു. മറ്റൊരാൾ അധികൃതരോട് സംസാരിക്കുന്നതായി അഭിനയിച്ചു. സംഘത്തിലെ മൂന്നാമത്തെയാണ് കാർ തുറന്ന് പണമടങ്ങിയ ബാഗ് എടുക്കുകയായിരുന്നു.

Also Read: Gaza: മുഴുപട്ടിണിയിൽ ഗാസ; സഹായ പാക്കറ്റുകൾ എയർഡ്രോപ്പ് ചെയ്തതായി ഇസ്രായേൽ, രൂക്ഷ വിമർശനം

ശേഷം തട്ടിപ്പ് സംഘം മറ്റൊരു കാറിൽ സ്ഥലത്തുനിന്ന് കടന്നു. ഇത് തട്ടിപ്പിനിരയായവർക്ക് സംശയമുണ്ടാക്കി. ഉടൻ തന്നെ അവർ വിവരം പോലീസിനെ അറിയിച്ചു. അജ്മാൻ പോലീസ് അന്വേഷണം ആരംഭിക്കുകയും ദിവസങ്ങൾക്കുള്ളിൽ ഇവരെ പിടികൂടുകയും ചെയ്തു. സംഘത്തിൽ നിന്ന് 63,000 ദിർഹം ഒഴികെ ബാക്കി പണവും പോലീസ് കണ്ടെടുത്തു.

ചോദ്യം ചെയ്യലിനിടെ അഞ്ചാം പ്രതി കുറ്റം സമ്മതിച്ചു. ഇതിന് പിന്നാലെ മറ്റ് നാല് പ്രതികൾ കൂടി കുറ്റസമ്മതം നടത്തി. മറ്റുള്ളവർ കുറ്റം സമ്മതിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ, കോടതി ഇത് തള്ളി. കുറ്റക്കാരാണെന്ന് തെളിയിക്കാനുള്ള തെളിവുകളുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇവർക്ക് ശിക്ഷ വിധിക്കുകയായിരുന്നു.