German Mayor: ജർമനിയിൽ നിയുക്ത മേയറിന് കുത്തേറ്റു; പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്

German Mayor Iris Stalzser stabbed: വീടിന് സമീപത്ത് വെച്ച് ഒരു സംഘം ആളുകളുടെ കുത്തേറ്റു നിലത്തുവീണ ഐറിസ് സ്സാൾസർ ഇഴഞ്ഞ് വീട്ടിൽ അഭയം തേടുകയായിരുന്നുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെ‌യ്‌തു.

German Mayor: ജർമനിയിൽ നിയുക്ത മേയറിന് കുത്തേറ്റു; പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്

Iris Stalzer

Updated On: 

08 Oct 2025 | 07:20 AM

ബെർലിൻ: പശ്ചിമ ജർമനിയിലെ ഹെർഡെക്കെ നഗരത്തിലെ നിയുക്ത മേയർ ഐറിസ് സ്സാൾസറിന് (57) കുത്തേറ്റു. വീടിന് സമീപം നടക്കുമ്പോൾ പെട്ടെന്ന് ഒരു സംഘം ആളുകൾ ഇവര്‍ക്കരികിലെത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിലും വയറിലും കുത്തേറ്റ മേയർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് അക്രമം നടന്നത്. വീടിന് സമീപത്ത് വെച്ച് ഒരു സംഘം ആളുകളുടെ കുത്തേറ്റു നിലത്തുവീണ ഐറിസ് സ്സാൾസർ ഇഴഞ്ഞ് വീട്ടിൽ അഭയം തേടുകയായിരുന്നുവെന്ന് മകൻ മൊഴി നൽകിയതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെ‌യ്‌തു. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല. പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് അധികൃതർ അറിയിച്ചു. എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും, നിലവില്‍ ആരുടെയും പങ്ക് തള്ളിക്കളയാന്‍ കഴിയില്ലെന്നും പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ALSO READ: റഷ്യന്‍ ആണവനിലയത്തിന് നേരെ യുക്രൈനിന്റെ ഡ്രോണാക്രമണം

‘മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഐറിസ് സ്റ്റാൾസറുടെ ജീവന് വേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നു. ഞങ്ങൾ അവരുടെ പൂർണ്ണമായ രോഗശാന്തി പ്രതീക്ഷിക്കുന്നു. അവരുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടൊപ്പമാണ് എൻ്റെ ചിന്തകൾ’ എന്ന് ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ്  എക്സിൽ കുറിച്ചു.

കഴിഞ്ഞ സെപ്റ്റംബർ 28ന് നടന്ന തെരഞ്ഞെടുപ്പിലാണ് സെൻ്റർ-ലെഫ്റ്റ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (SPD) സ്ഥാനാർഥിയായി മത്സരിച്ച ഐറിസ് സ്റ്റാൾസർ ഹെർഡെക്കെയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. നവംബറിലാണ് ഔദ്യോഗികമായി ചുമതലയേൽക്കേണ്ടിയിരുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്
ദുബായിലെ സ്കൂളുകളിൽ ഒക്ടോബറിലെ അവധികളിൽ മാറ്റം; പുതിയ അധ്യായന വർഷത്തെ അവധികൾ അറിയാം!
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്