AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പനാമയെ കുലുക്കി വന്‍ ഭൂചലനം; കെട്ടിടങ്ങള്‍ തകര്‍ന്നു; വന്‍ നാശനഷ്ടം

Earthquake strikes Panama: പനാമയിലുടനീളം ഭൂചലനം അനുഭവപ്പെട്ടു. പ്രകമ്പം ദീര്‍ഘനേരം നീണ്ടുനിന്നു. വന്‍ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ല. രാജ്യത്തെ സ്‌കൂളുകള്‍ അടയ്ക്കാന്‍ പനാമ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശിച്ചു. വിമാനത്താവളവും അടച്ചിട്ടു. ടോകുമെൻ അന്താരാഷ്ട്ര വിമാനത്താവളം ഭൂകമ്പത്തെത്തുടർന്ന് വിമാന സർവീസുകൾ നിർത്തിവച്ചു.

പനാമയെ കുലുക്കി വന്‍ ഭൂചലനം; കെട്ടിടങ്ങള്‍ തകര്‍ന്നു; വന്‍ നാശനഷ്ടം
Panama EarthquakeImage Credit source: Gary S Chapman/DigitalVision/Getty Images
Jayadevan AM
Jayadevan AM | Published: 10 Oct 2026 | 06:43 AM

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം. ആളപായം സംഭവിച്ചിട്ടുണ്ടാകാമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) വ്യക്തമാക്കി. നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണ്. പനാമയുടെ തെക്ക്-മധ്യ ഭാഗത്തുള്ള പിറ്റലോസ അരീബ എന്ന ചെറിയ നഗരത്തില്‍ നിന്ന് 10 കി.മീ അകലെയാണ് പ്രഭവകേന്ദ്രമെന്ന് യുഎസ്ജിഎസ് അറിയിച്ചു. ഭൂകമ്പത്തിന് പിന്നാലെ പനാമ, കൊളംബിയ, കോസ്റ്റാറിക്ക, ഇക്വഡോര്‍, പെറു, നിക്കരാഗ്വ, ഗ്വാട്ടിമാല, എല്‍ സാല്‍വദോര്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്‍വലിച്ചു. ഭൂകമ്പം 12 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായത്. അതുകൊണ്ട്, ആഘാതം കൂടുതല്‍ തീവ്രമാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 200 കിലോമീറ്റർ അകലെയുള്ള പനാമ സിറ്റിയിലെ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

പനാമയിലുടനീളം ഭൂചലനം അനുഭവപ്പെട്ടു. പ്രകമ്പം ദീര്‍ഘനേരം നീണ്ടുനിന്നു. വന്‍ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ല. രാജ്യത്തെ സ്‌കൂളുകള്‍ അടയ്ക്കാന്‍ പനാമ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശിച്ചു. വിമാനത്താവളവും അടച്ചിട്ടു.

Also Read: ഇറാന് മേൽ വീണ്ടും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി അമേരിക്ക; എണ്ണ വ്യാപാരം തടയാൻ പുതിയ നീക്കം

ടോകുമെൻ അന്താരാഷ്ട്ര വിമാനത്താവളം ഭൂകമ്പത്തെത്തുടർന്ന് വിമാന സർവീസുകൾ നിർത്തിവച്ചു. നിരവധി വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടതായി സിവിൽ എയറോനോട്ടിക്സ് അതോറിറ്റി അറിയിച്ചു. എല്ലാവരും സംയമനം പാലിക്കണമെന്ന് പ്രസിഡന്റ് ജോസ് റൗള്‍ മുലിനോ ആഹ്വാനം ചെയ്തു.

പരിഭ്രാന്തി പടര്‍ത്തരുത്‌

ഉണ്ടായ സംഭവങ്ങൾ പരിഭ്രാന്തിക്കോ ക്രമസമാധാന പ്രശ്നങ്ങൾക്കോ ​​കാരണമാക്കാൻ ഉപയോഗിക്കരുതെന്ന് ജോസ് റൗള്‍ മുലിനോ എക്‌സില്‍ കുറിച്ചു. വലിയ ദുരന്തത്തെയാണ് നേരിടുന്നതെന്നും, ചില റോഡുകള്‍ പൂര്‍ണമായും തകര്‍ന്നെന്നും പ്രസിഡന്റ് വ്യക്തമാക്കി.

ഹെരേര, കോക്കിൾ പ്രവിശ്യകളെയും തെക്കുകിഴക്കൻ മേഖലയിലെ ലോസ് സാന്റോസ് പ്രവിശ്യകളെയും ആണ് ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങൾ എന്ന് ആരോഗ്യമന്ത്രി ഫെർണാണ്ടോ ബോയ്ഡ് പറഞ്ഞു. ലോസ് സാന്റോസിലെ ടോണോസി പട്ടണം പൂർണ്ണമായും ഒറ്റപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

ആറ് പ്രവിശ്യകളിൽ വൈദ്യുതി വിതരണം തടസപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് ഓഫീസുകള്‍ ജീവനക്കാരെ നേരത്തെ വിട്ടയച്ചതോടെ പനാമ സിറ്റിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി.മെട്രോ സർവീസുകൾ നിർത്തിവച്ചു.

ഈ വർഷം ഈ മേഖലയിൽ നിരവധി വിനാശകരമായ ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്. ജൂണിൽ വടക്കൻ വെനസ്വേലയിലുണ്ടായ ഇരട്ട ഭൂചലനങ്ങൾ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിവെക്കുകയും കുറഞ്ഞത് 6,500 പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

English Summary

A magnitude-7.7 earthquake struck southern Panama on Friday. The shallow tremor caused evacuations and widespread power outages. Tocumen International Airport temporarily suspended all flight operations. Initial regional tsunami warnings have now been lifted.

Follow Us