Pope Francis Health: മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരം; വെൻ്റിലേറ്ററിലേക്ക് മാറ്റി

Pope Francis Health Update: ചർദിയെ തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയാണ് മെക്കാനിക്കൽ വെൻ്റിലേഷനിൽ മാറ്റിയത്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വത്തിക്കാൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Pope Francis Health: മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരം; വെൻ്റിലേറ്ററിലേക്ക് മാറ്റി

Pope Francis

Published: 

01 Mar 2025 | 06:57 AM

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില അതീവ ​​ഗുരുതരമെന്ന് വത്തിക്കാൻ. സ്ഥിതി വഷളായതിനെ തുടർന്ന് അദ്ദേഹത്തെ മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാൻ അറിയിച്ചത്. ചർദിയെ തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയാണ് മെക്കാനിക്കൽ വെൻ്റിലേഷനിൽ മാറ്റിയത്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വത്തിക്കാൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഫെബ്രുവരി 14ന് ആണ് ശ്വാസതടസ്സത്തെത്തുടർന്ന് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആരോ​ഗ്യസ്ഥി സങ്കീർണമായി എന്നാൽ ഇത് പിന്നീട് മാറുകയായിരുന്നു. മാര്‍പാപ്പയ്ക്ക് എഴുന്നേറ്റിരിക്കാൻ കഴിയുന്നുണ്ടെന്നും സ്വന്തമായി ഭക്ഷണം കഴിച്ചുവെന്നും വത്തിക്കാൻ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ കൂടികാഴ്ച നടത്തിയിരുന്നു.

Also Read:ചാപ്പലിലെ പ്രാര്‍ത്ഥനയിൽ പങ്കെടുത്തു; മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി

എന്നാൽ പിന്നീട് വീണ്ടും ആരോ​ഗ്യനില അതീവ ഗുരുതരമെന്ന തരത്തിലുള്ള മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നിരുന്നു. അപകടനില ഇതുവരെ തരണം ചെയ്തിട്ടില്ലെന്നാണ് വത്തിക്കാൻ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കു പുറമെ വൃക്കകൾക്കും തകരാർ സംഭവിച്ചതായും റിപ്പോർട്ട് വന്നിരുന്നു. രക്തപരിശോധനയിലാണ് വൃക്ക തകരാറിന്റെ ലക്ഷണങ്ങൾ നേരിയ തോതിൽ കാണിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം ആരോ​ഗ്യനിലയിൽ കൂടുതൽ പുരോഗതിയുണ്ടെന്നും വൃക്ക പ്രശ്നങ്ങൾ കണ്ടെത്തിയതിൽ ആശങ്ക വേണ്ടെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രി ചാപ്പലിലെ പ്രാർഥനയിൽ പങ്കെടുത്തെന്നും ചില ഉത്തരവാദിത്തങ്ങൾ നിർവഹിച്ചെന്നും വത്തിക്കാൻ അറിയിച്ചിരുന്നു.

Follow Us
Related Stories
Iran-US Conflict: ഇറാനില്‍ യുഎസ് വ്യോമാക്രമണം; ഹോര്‍മുസ് കടലിടുക്കിന് സമീപം എണ്ണ ടാങ്കറുകള്‍ ലക്ഷ്യമിട്ട് IRGC
സുഹൃത്തിൻ്റെ ജനന തീയതി ഭാഗ്യം കൊണ്ടുവന്നു; മലയാളിക്ക് യു.എ.ഇ ബിഗ് ടിക്കറ്റിൽ 25000 ദിർഹം സമ്മാനം
UPI In Burj Khalifa: ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യു.പി.ഐ വഴി ബുക്ക് ചെയ്യാം
US-Iran Conflict: മിഡിൽ ഈസ്റ്റ് വീണ്ടും പുകയുന്നു! ഇറാൻ മിസൈലുകൾ അമേരിക്ക തകർത്തു; നിർണായക നീക്കങ്ങളുമായി ട്രംപും നെതന്യാഹുവും
യു.എ.ഇയിലേക്ക് പറക്കുമ്പോൾ പവർബാങ്ക് കയ്യിൽ കരുതാറുണ്ടോ ? ഇക്കാര്യങ്ങൾ നിർബ്ബന്ധമായും അറിഞ്ഞിരിക്കണം !
Japan Earthquake-VIDEO: ജപ്പാനിൽ ശക്തമായ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി