Sea safety regulations: അനിശ്ചിതത്വത്തിന് വിരാമം, ഖത്തറിൽ സമുദ്ര ഗതാഗതം പൂർണ്ണമായും പുനരാരംഭിച്ചു

Qatar Resumes Full Maritime Traffic: കടൽ മാർഗങ്ങളെ വളരെയധികം ആശ്രയിക്കുന്ന ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ലോജിസ്റ്റിക് മേഖലയ്ക്കും ഈ തീരുമാനം വലിയ കരുത്തേകും. തുറമുഖങ്ങൾ സാധാരണ നിലയിലാകുന്നതോടെ ചരക്ക് നീക്കം വേഗത്തിലാവുകയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സാധിക്കുകയും ചെയ്യും. ഗൾഫ് മേഖലയിലുടനീളം സമുദ്ര സുരക്ഷ ചർച്ചയാകുന്ന സാഹചര്യത്തിൽ, ഖത്തറിന്റെ ഈ നീക്കം മേഖലയിലെ സ്ഥിരതയുടെ അടയാളമായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

Sea safety regulations: അനിശ്ചിതത്വത്തിന് വിരാമം, ഖത്തറിൽ സമുദ്ര ഗതാഗതം പൂർണ്ണമായും പുനരാരംഭിച്ചു

Qatar Resumes Full Maritime Traffic

Published: 

12 Apr 2026 | 07:54 PM

ദോഹ: മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഖത്തറിന്റെ സമുദ്ര ഗതാഗതം പൂർണ്ണമായും പുനരാരംഭിച്ചു. ഞായറാഴ്ച മുതൽ എല്ലാത്തരം കപ്പലുകൾക്കും സർവീസ് നടത്താൻ ഖത്തർ ഗതാഗത മന്ത്രാലയം അനുമതി നൽകി. ദിവസങ്ങളോളം നീണ്ടുനിന്ന ആശങ്കകൾക്കും അനിശ്ചിതത്വത്തിനുമാണ് ഇതോടെ വിരാമമായത്.

പ്രാദേശിക നാവിഗേഷൻ സുരക്ഷാ അധികാരികളുമായി ചേർന്ന് നടത്തിയ വിശദമായ പരിശോധനകൾക്ക് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. സമുദ്രമേഖലയിലെ സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പുവരുത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതോടെ വാണിജ്യ കപ്പലുകൾക്കും സ്വകാര്യ വെസ്സലുകൾക്കും തടസ്സമില്ലാതെ ഖത്തറിലേക്കും പുറത്തേക്കും സഞ്ചരിക്കാം. എന്നാൽ, രാവിലെയും വൈകുന്നേരവുമുള്ള പ്രത്യേക സമയക്രമങ്ങൾ പാലിച്ചുകൊണ്ടായിരിക്കും നിലവിൽ പ്രവർത്തനങ്ങൾ നടക്കുക.

പ്രവാസികൾക്കും മത്സ്യബന്ധന മേഖലയ്ക്കും ആശ്വാസം

ഗതാഗത നിയന്ത്രണം ഏറ്റവും കൂടുതൽ ബാധിച്ചത് മത്സ്യബന്ധന മേഖലയെയായിരുന്നു. സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിൽ മത്സ്യബന്ധന ബോട്ടുകൾക്കാണ് ആദ്യം അനുമതി നൽകിയത്. ഈ മേഖലയിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഗതാഗതം പുനരാരംഭിച്ചത് വലിയ ആശ്വാസമായി.

Also Read – ഇറാനെ മുച്ചൂടും മുടിക്കും; ഹോര്‍മുസ് കടലിടുക്ക് തടയും; തീരുമാനിച്ചുറപ്പിച്ച് ട്രംപ്?

കടലിൽ നിന്നുള്ള മത്സ്യലഭ്യത വർദ്ധിക്കുന്നതോടെ പ്രാദേശിക വിപണിയിൽ വില നിയന്ത്രിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സമുദ്ര ഗതാഗതം പുനരാരംഭിച്ച സാഹചര്യം മുതലെടുത്ത് അമിത ലാഭം കൊയ്യാൻ ശ്രമിക്കുന്നവർക്കെതിരെ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഷിപ്പിംഗ് നിരക്കുകളിലോ മറ്റ് സമുദ്ര സേവനങ്ങളിലോ അന്യായമായ വില ഈടാക്കിയാൽ കർശന നടപടിയുണ്ടാകും. ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയാൻ വിപണിയിൽ നിരീക്ഷണം ശക്തമാക്കും എന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

കൂടാതെ, കപ്പലുകൾ പുറപ്പെടുന്നതിന് മുൻപ് ആശയവിനിമയ സംവിധാനങ്ങളും സമുദ്രത്തിലെ അവസ്ഥയും കൃത്യമായി പരിശോധിക്കണമെന്നും നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്നും മന്ത്രാലയം ആവർത്തിച്ചു. കടൽ മാർഗങ്ങളെ വളരെയധികം ആശ്രയിക്കുന്ന ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ലോജിസ്റ്റിക് മേഖലയ്ക്കും ഈ തീരുമാനം വലിയ കരുത്തേകും. തുറമുഖങ്ങൾ സാധാരണ നിലയിലാകുന്നതോടെ ചരക്ക് നീക്കം വേഗത്തിലാവുകയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സാധിക്കുകയും ചെയ്യും. ഗൾഫ് മേഖലയിലുടനീളം സമുദ്ര സുരക്ഷ ചർച്ചയാകുന്ന സാഹചര്യത്തിൽ, ഖത്തറിന്റെ ഈ നീക്കം മേഖലയിലെ സ്ഥിരതയുടെ അടയാളമായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ