AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran vs US: ഇറാനെ മുച്ചൂടും മുടിക്കും; ഹോര്‍മുസ് കടലിടുക്ക് തടയും; തീരുമാനിച്ചുറപ്പിച്ച് ട്രംപ്?

Donald Trump Warns Iran: ഇറാനെ മുച്ചൂടും മുടിക്കുമെന്നും, ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്നും ഭീഷണിപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്. ഇറാനില്‍ അവശേഷിക്കുന്നതെല്ലാം സൈന്യം നശിപ്പിക്കുമെന്നും, തങ്ങള്‍ പൂര്‍ണ്ണ സജ്ജരാണെന്നും ട്രംപ്. മീറ്റിങ് നന്നായി നടന്നു. മിക്ക കാര്യത്തിലും ധാരണയായി. എന്നാല്‍ ആണവ കാര്യത്തില്‍ തീരുമാനമായില്ലെന്നും യുഎസ് പ്രസിഡന്റ്.

Iran vs US: ഇറാനെ മുച്ചൂടും മുടിക്കും; ഹോര്‍മുസ് കടലിടുക്ക് തടയും; തീരുമാനിച്ചുറപ്പിച്ച് ട്രംപ്?
ഡൊണാൾഡ് ട്രംപ്Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 12 Apr 2026 | 07:22 PM

വാഷിങ്ടണ്‍: സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇറാനെ മുച്ചൂടും മുടിക്കുമെന്നും, ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്നും ഭീഷണിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനില്‍ അവശേഷിക്കുന്നതെല്ലാം സൈന്യം നശിപ്പിക്കുമെന്നും, തങ്ങള്‍ പൂര്‍ണ്ണ സജ്ജരാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. മീറ്റിങ് നന്നായി നടന്നു. മിക്ക കാര്യത്തിലും ധാരണയായി. എന്നാല്‍ ആണവ കാര്യത്തില്‍ തീരുമാനമായില്ലെന്നും ട്രംപ് പറഞ്ഞു.

ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്നതോ അവിടെ നിന്ന് പുറത്തേക്ക് പോകുന്നതോ ആയ ഏതൊരു കപ്പലിനെയും തടയുന്നതിനുള്ള നടപടികള്‍ യുഎസ് നാവികസേന ഉടന്‍ ആരംഭിക്കും. ലോകത്തെയാകെ ഭീഷണിപ്പെടുത്തുന്ന നടപടിയാണ് ഇറാന്‍ സ്വീകരിച്ചത്. എന്നാല്‍ യുഎസ് ഭീഷണിക്ക് വഴങ്ങില്ലെന്നും ട്രംപ് പറഞ്ഞു.

ഇറാന് നിയമവിരുദ്ധമായി ടോൾ നൽകിയ എല്ലാ കപ്പലുകളെയും കണ്ടെത്തി തടയാൻ നാവികസേനയ്ക്ക് നിർദ്ദേശം നൽകി. നിയമവിരുദ്ധമായി ടോൾ നല്‍കുന്നവര്‍ക്ക്‌ കടലുകളിൽ സുരക്ഷിതമായി കടന്നുപോകാൻ കഴിയില്ല. ഇറാനികൾ കടലിടുക്കിൽ സ്ഥാപിച്ച മൈനുകൾ തങ്ങള്‍ നശിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.

Also Read: Iran War: ട്രംപിന്റെ ആഗ്രഹം പൂര്‍ത്തിയായി! ഹോര്‍മുസ് കടന്ന് 2 യുഎസ് യുദ്ധക്കപ്പലുകള്‍

തങ്ങള്‍ക്ക്‌ നേരെയോ മറ്റ് സമാധാനപരമായ കപ്പലുകൾക്ക് നേരെയോ വെടിയുതിർക്കുന്ന ഏതൊരു ഇറാനിയെയും നരകത്തിലേക്ക് പറഞ്ഞുവിടും. തങ്ങളുടെ രാജ്യത്തെ ഇതിനോടകം തന്നെ തകർത്തുതരിപ്പണമാക്കിയ ഈ സാഹചര്യം എങ്ങനെ അവസാനിപ്പിക്കണമെന്ന് മറ്റാരെക്കാളും നന്നായി ഇറാന് അറിയാമെന്നും ട്രംപ് പറഞ്ഞു.

അവരുടെ നാവികസേനയും, വ്യോമസേനയുമൊക്കെ ഇല്ലാതായി. ഖമേനി ഉള്‍പ്പെടെ മിക്ക നേതാക്കളും മരിച്ചു. അവരുടെ ആണവമോഹമാണ് ഇതിനെല്ലാം കാരണം. കടലിടുക്ക് ഉപരോധം ഉടന്‍ ആരംഭിക്കും. മറ്റ് രാജ്യങ്ങളും ഈ ഉപരോധത്തിൽ പങ്കാളികളാകും. ഈ നിയമവിരുദ്ധമായ കൊള്ളയടിക്കലിൽ നിന്ന് ലാഭം നേടാൻ ഇറാനെ അനുവദിക്കില്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് ഇറാൻ വാഗ്ദാനം ചെയ്തിരുന്നു. നല്‍കിയ വാക്കു പാലിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇത് ലോകമെമ്പാടുമുള്ള നിരവധി ആളുകൾക്കും രാജ്യങ്ങൾക്കും ആശങ്കയും കഷ്ടപ്പാടും വേദനയും ഉണ്ടാക്കിയെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഇറാന്റെയും, അവരുടെ നേതാക്കളുടെയും സല്‍പ്പേരിന് കളങ്കമുണ്ടായി. അന്താരാഷ്ട്ര ജലപാത വേഗത്തിൽ തുറക്കുന്നതിനുള്ള നടപടികൾ അവർ തുടങ്ങണം. എല്ലാ നിയമങ്ങളും അവര്‍ ലംഘിച്ചു. ഇറാൻ അവരുടെ ആണവമോഹം ഉപേക്ഷിക്കാൻ തയ്യാറല്ല. താന്‍ ർഷങ്ങളായി പറയുന്നതുപോലെ, ഇറാൻ ഒരിക്കലും ഒരു ആണവായുധം കൈവശം വെക്കില്ലെന്നും ട്രംപ് പറഞ്ഞു.

Follow Us