AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

UAE Vape Liquid Tax Update: ഇലക്ട്രോണിക് പുകവലി ഉപകരണങ്ങൾക്ക് സെപ്റ്റംബർ 1 മുതൽ പുതിയ നികുതി പ്രാബല്യത്തിൽ വരുമെന്ന് യുഎഇ ധനകാര്യ മന്ത്രാലയം. ഇതിനു മുമ്പും ഇലക്ട്രോണിക് പുകവലി ഉപകരണങ്ങള്‍ക്ക് യുഎഇയില്‍ നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വേപ്പുകൾക്കും ഇ-ലിക്വിഡുകൾക്കുമുള്ള എക്സൈസ് നികുതി ആദ്യമായി അവതരിപ്പിച്ചത് 2019 ഡിസംബർ 1-നായിരുന്നു.

ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 21 Aug 2026 | 06:50 PM

അബുദാബി: ഇലക്ട്രോണിക് പുകവലി ഉപകരണങ്ങൾക്ക് (Electronic Smoking Devices) സെപ്റ്റംബർ 1 മുതൽ പുതിയ നികുതി പ്രാബല്യത്തിൽ വരുമെന്ന് യുഎഇ ധനകാര്യ മന്ത്രാലയം. ഇതിനു മുമ്പും ഇലക്ട്രോണിക് പുകവലി ഉപകരണങ്ങള്‍ക്ക് യുഎഇയില്‍ നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വേപ്പുകൾക്കും (vapes) ഇ-ലിക്വിഡുകൾക്കുമുള്ള (e-liquids) എക്സൈസ് നികുതി ആദ്യമായി അവതരിപ്പിച്ചത് 2019 ഡിസംബർ 1-നായിരുന്നു. വേപ്പിംഗ് ലിക്വിഡുകൾക്ക് ഒരു കുറഞ്ഞ എക്സൈസ് വില നിശ്ചയിച്ചതാണ് പുതിയ മാറ്റം. എക്സൈസ് നികുതി നടപ്പാക്കുന്നതിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും യുഎഇയുടെ നികുതി നിയമങ്ങൾ പാലിക്കുന്നത് പിന്തുണയ്ക്കുന്നതിനുമാണ് ഇലക്ട്രോണിക് പുകവലി ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന ദ്രാവകങ്ങള്‍ക്ക് കുറഞ്ഞ എക്‌സൈസ് വില നിശ്ചയിച്ചത്.

ഇലക്ട്രോണിക് പുകവലി ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന ദ്രാവകങ്ങൾക്ക് ഒരു മില്ലിലിറ്ററിന് 1 ദിർഹം എന്ന കുറഞ്ഞ എക്സൈസ് വില അവതരിപ്പിക്കുന്നതിന് ഈ പുതിയ നികുതി വഴി തെളിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ നികുതി സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും.

യുഎഇയുടെ ലക്ഷ്യം

വേപ്പിങിന്റെയും അനുബന്ധ ഉൽപന്നങ്ങളുടെയും ഉപഭോഗം നിരുത്സാഹപ്പെടുത്താനും ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതായാണ് കരുതുന്നത്. എക്സൈസ് നികുതി വ്യവസ്ഥയ്ക്ക് കീഴിൽ വരുന്ന എല്ലാ പുകയില ഉൽപന്നങ്ങൾക്കും യുഎഇ 100 ശതമാനം നിരക്കിൽ എക്സൈസ് നികുതി ചുമത്തുന്നുണ്ട്.

ഹാനികരമെന്ന് കരുതുന്ന ഉൽപന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനും സർക്കാരിന്റെ റവന്യൂ വര്‍ധിപ്പിക്കുന്നതിനുമാണ് എക്സൈസ് നികുതി ഉദ്ദേശിക്കുന്നതെന്ന് രാജ്യത്തെ ഫെഡറൽ ടാക്സ് അതോറിറ്റി വ്യക്തമാക്കിയിരുന്നു.

ഇ-സിഗരറ്റ്, വേപ്പ് ലിക്വിഡുകൾ എന്നിവയ്ക്ക് വരുന്ന നികുതി, ചെറുപ്പക്കാർ ഈ ശീലം ആരംഭിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുമെന്നും നിലവിലെ ഉപഭോഗം കുറയ്ക്കാൻ പ്രേരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. 2024-ൽ നടത്തിയ ഒരു ആഗോള പഠനത്തിൽ, പുകവലിക്കാരിൽ നാലിൽ മൂന്ന് പേരും വേപ്പിങ്‌ സിഗരറ്റിന് തുല്യമായ രീതിയിൽ ആരോഗ്യത്തിന് ഹാനികരമാണെന്ന് വിശ്വസിക്കുന്നതായി കണ്ടെത്തിയിരുന്നു.

Also Read: 500 എം.ബി.പി.എസ് വരെ വേഗത; ഖത്തർ എയർവേയ്‌സ് വിമാനങ്ങളിൽ സൗജന്യ വൈഫൈ!

ഇത്തരത്തില്‍ പുകയില ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തിയ രാജ്യങ്ങളില്‍, ഉപഭോഗം ക്രമേണ കുറയുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ‘ദ നാഷണല്‍ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. പുകയില നികുതി വർധിപ്പിച്ച് വില 10 ശതമാനം കൂട്ടുന്നത് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ പുകയില ഉപയോഗം 4 ശതമാനവും കുറഞ്ഞ-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ഏകദേശം 5 ശതമാനവും കുറയ്ക്കുമെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശരീരത്തിന് ഹാനികരം

സിഗരറ്റുകളെ പോലെ തന്നെ ഇ സിഗരറ്റും, വേപ്പിങും ആരോഗ്യത്തിന് ഹാനികരമാണ്. ഇ-സിഗരറ്റിലെ ലിക്വിഡ് ചൂടാകുമ്പോഴുണ്ടാകുന്ന കെമിക്കലുകൾ ശ്വാസകോശത്തിന് കടുത്ത വീക്കവും ക്ഷതവും ഉണ്ടാക്കുന്നു. ഇത് പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കും. അതുകൊണ്ട് ഇത്തരം ദുശീലങ്ങള്‍ ഒഴിവാക്കുക.

നിരാകരണം

ഈ ലേഖനത്തിലെ വിവരങ്ങള്‍ പൊതുവായ അറിവിലേക്ക് മാത്രം നല്‍കിയതാണ്. പുകവലിയും ഇ-സിഗരറ്റ് ഉപയോഗവും ആരോഗ്യത്തിന് ഹാനികരമാണ്.

English Summary

The UAE will introduce a new tax on e-cigarettes on September 1. A minimum excise price of AED 1 per milliliter will apply to vape liquids. Existing tobacco products will keep their current minimum tax rules.

Follow Us