AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

US- Iran ceasefire: ഹോർമൂസ് കടലിടുക്ക് വീണ്ടും അടച്ചു, ആഗോളതലത്തിൽ പിന്നെയും ആശങ്ക

Hormuz Strait US- Iran ceasefire: കടലിടുക്ക് വീണ്ടും അടച്ചതോടെ അമേരിക്കയുമായി നിലനിന്നിരുന്ന താൽക്കാലികമായ വെടിനിർത്തൽകാർ പൂർണമായും പ്രതിസന്ധിയിൽ ആയിരിക്കുന്ന അവസ്ഥയാണ്. അതേസമയം ഹോർമൂസ് അടച്ച വിഷയത്തിൽ വൈറ്റ് ഹൗസ് യുഎസിന്റെ സൈന്യവും ഇതുവരെയും ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. ഇറാനും ഒമാനും തമ്മിൽ കടലിടുക്കിലെ സുരക്ഷയെ കുറിച്ച് ചർച്ച നടത്തി............

US- Iran ceasefire: ഹോർമൂസ് കടലിടുക്ക് വീണ്ടും അടച്ചു, ആഗോളതലത്തിൽ പിന്നെയും ആശങ്ക
Hormuz StraitImage Credit source: PTI Photos
Ashli C
Ashli C | Published: 12 Jul 2026 | 08:24 AM

ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. അനുമതിയില്ലാത്ത പാതയിലൂടെ സഞ്ചരിച്ച കപ്പലിന് നേരെ ജലപാതയിൽ വെടിവെപ്പ് ഉണ്ടായതിനെ തുടർന്നാണ് നടപടിയെന്ന് ഇറാൻ അറിയിച്ചു. കടലിടുക്ക് വീണ്ടും അടച്ചതോടെ അമേരിക്കയുമായി നിലനിന്നിരുന്ന താൽക്കാലികമായ വെടിനിർത്തൽകാർ പൂർണമായും പ്രതിസന്ധിയിൽ ആയിരിക്കുന്ന അവസ്ഥയാണ്. അതേസമയം ഹോർമൂസ് അടച്ച വിഷയത്തിൽ വൈറ്റ് ഹൗസ് യുഎസിന്റെ സൈന്യവും ഇതുവരെയും ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. ഇറാനും ഒമാനും തമ്മിൽ കടലിടുക്കിലെ സുരക്ഷയെ കുറിച്ച് ചർച്ച നടത്തി മണിക്കൂറുകൾക്കകമാണ് ഇറാന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം പുറത്തുവന്നതെന്നും ശ്രദ്ധേയമാണ്.

കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും യുഎസിന്റെ പ്രതികാര നടപടികൾ കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടക്കാല കരാർ നേരത്തെ തന്നെ ദുർബലമായിരുന്നു. ജലപാത തുറന്നു നൽകണമെന്നും കപ്പലുകൾ ആക്രമിക്കില്ലെന്നും ഇറാൻ പരസ്യമായി പ്രഖ്യാപിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് ഒമാൻ വിദേശകാര്യ മന്ത്രിയുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അര്ഗചി കൂടിക്കാഴ്ച നടത്തിയത്. കൂടാതെ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്ര കൂടുതൽ സുരക്ഷിതമാക്കുവാനായി ആവശ്യമായ സംവിധാനങ്ങളെക്കുറിച്ചും സാങ്കേതികവും രാഷ്ട്രീയവും ആയ തലങ്ങളിൽ ചർച്ചകൾ തുടരാനും ഒമാനും ഇറാനും തീരുമാനിച്ചിട്ടുണ്ട്.

ALSO READ:‘ചോരയ്ക്ക് പകരം ചോര, പ്രതികാരം ചെയ്യും’! പിതാവിന്റെ സംസ്കാര ചടങ്ങിൽ മുന്നറിയിപ്പുമായി മൊജ്തബ ഖമേനി

അതിനിടെ യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായി പരസ്യമായി പ്രതികരണം നടത്തിയ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊത്ജബ ഖമേനി യുഎസിനെതിരെ കടുത്ത പ്രതികാര പ്രഖ്യാപനമാണ് നടത്തിയത്. ഫെബ്രുവരി 28ന് സംഭവിച്ച ആക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ പിതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പകരമായി അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. കൂടാതെ ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങിനിടെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വധിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ബാനറുകളും ഉയർന്നു വന്നിരുന്നു.

അതേസമയം ഇറാൻ ഭീഷണി തുടരുകയാണെങ്കിൽ ശക്തമായ മിസൈൽ ആക്രമണം നടത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിലെ ലക്ഷ്യമാക്കി ആയിരം മിസൈലുകൾ ലോക്ക് ചെയ്ത് ലോഡ് ചെയ്തിരിക്കുകയാണ്. ഇറാൻ എന്തെങ്കിലും തരത്തിലുള്ള നടപടിക്ക് മുതിരുകയാണെങ്കിൽ ആയിരക്കണക്കിന് മിസൈലുകൾ തുടുക്കുമെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

ENGLISH SUMMARY

Iran has closed the strategic Strait of Hormuz again, saying it took action after a ship was shot at in the waterway for traveling through an unauthorized passage. The re-closing of the strait puts a temporary ceasefire with the United States in complete jeopardy.

Follow Us