Donald Trump: ഇന്ത്യയെ മാതൃകയാക്കണം; അമേരിക്കയിൽ പലിശ കുറയ്ക്കാൻ ട്രംപിൻ്റെ സമ്മർദം

India Growing at 7 Percent Trump Questions US Interest Rate Policy: വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഫെഡറല്‍ റിസര്‍വിനെതിരെ രംഗത്തെത്തിയത്. അമേരിക്കയില്‍ മികച്ച സാമ്പത്തിക കണക്കുകള്‍ പുറത്തുവരുമ്പോഴെല്ലാം പലിശനിരക്ക് ഉയര്‍ത്തുന്ന രീതിയാണ് ഫെഡറല്‍ പിന്തുടരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ പലിശനിരക്ക് കുറയ്ക്കുകയാണ് വേണ്ടതെന്നും ട്രംപ് പറഞ്ഞു.

Donald Trump: ഇന്ത്യയെ മാതൃകയാക്കണം; അമേരിക്കയിൽ പലിശ കുറയ്ക്കാൻ ട്രംപിൻ്റെ സമ്മർദം

ഡൊണാള്‍ഡ് ട്രംപ്

Updated On: 

21 Nov 2026 | 06:05 AM

അമേരിക്കയിലെ ഉയര്‍ന്ന പലിശനിരക്കുകളെച്ചൊല്ലി കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പലിശനിരക്ക് ഉയര്‍ത്തുന്ന ഫെഡറലിന്റെ നടപടി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയാണെന്നാണ് ട്രംപിന്റെ ആരോപണം. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും കുറഞ്ഞ പലിശനിരക്കും ചൂണ്ടിക്കാട്ടിയ അദ്ദേഹം അമേരിക്കയും ഇതേ മാതൃക പിന്തുടരണമെന്ന നിലപാടും പങ്കുവച്ചു.

വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഫെഡറല്‍ റിസര്‍വിനെതിരെ രംഗത്തെത്തിയത്. അമേരിക്കയില്‍ മികച്ച സാമ്പത്തിക കണക്കുകള്‍ പുറത്തുവരുമ്പോഴെല്ലാം പലിശനിരക്ക് ഉയര്‍ത്തുന്ന രീതിയാണ് ഫെഡറല്‍ പിന്തുടരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ പലിശനിരക്ക് കുറയ്ക്കുകയാണ് വേണ്ടതെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയുടെ വളര്‍ച്ച 20 ശതമാനത്തിലെത്തും?

നിലവിലെ ഉയര്‍ന്ന പലിശനിരക്കുകള്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് തടസമാകുന്നുവെന്നാണ് ട്രംപിന്റെ വാദം. പലിശനിരക്ക് കുറച്ചാല്‍ അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച 15 മുതല്‍ 20 ശതമാനം വരെ ഉയര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

നല്ല സാമ്പത്തിക പ്രകടനം കാഴ്ചവയ്ക്കുന്ന സമയത്ത് വായ്പാ പലിശ കുറയ്ക്കുകയാണ് വേണ്ടത്. എന്നാല്‍ ഫെഡറല്‍ ഇതിന് വിപരീതമായാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള നടപടികള്‍ അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയെ തകര്‍ക്കുകയാണെന്നും ട്രംപ് വിമര്‍ശിച്ചു.

ഇന്ത്യയെ ചൂണ്ടിക്കാട്ടി ട്രംപ്

അമേരിക്കയിലെ പലിശനിരക്കുകളെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും ട്രംപ് ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ താരതമ്യേന കുറഞ്ഞ പലിശനിരക്കാണുള്ളതെന്നും രാജ്യം ഏഴ് ശതമാനത്തോളം സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: Dubai Gold Price: പ്രവാസികൾക്ക് സുവർണ്ണാവസരം; ദുബായിൽ 22 കാരറ്റ് സ്വർണ്ണവില 400 ദിർഹത്തിന് താഴെ, ഒറ്റരാത്രികൊണ്ട് വമ്പൻ ഇടിവ്

ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് ചൂണ്ടിക്കാട്ടിയ ട്രംപ്, അമേരിക്കയ്ക്ക് അതിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാന്‍ കഴിയണമെന്നും അഭിപ്രായപ്പെട്ടു. ലോകത്തിലെ മറ്റ് രാജ്യങ്ങളുടെ സാമ്പത്തിക വിജയത്തിന് അമേരിക്ക വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അതിനാല്‍ ഏറ്റവും കുറഞ്ഞ പലിശനിരക്ക് അമേരിക്കയ്ക്കാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെഡറല്‍ റിസര്‍വും ട്രംപും തമ്മില്‍ ഭിന്നത

പലിശനിരക്ക് കുറയ്ക്കണമെന്ന ട്രംപിന്റെ ആവശ്യം ഫെഡറല്‍ റിസര്‍വ് അംഗീകരിച്ചിട്ടില്ല. 2023ന് ശേഷം ആദ്യമായി സെപ്റ്റംബറിലാണ് ഫെഡറല്‍ പലിശനിരക്ക് ഉയര്‍ത്തിയത്. പണപ്പെരുപ്പം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് ഫെഡറല്‍ ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് ഈ നിലപാട് വിശദീകരിച്ചത്. അതേസമയം, ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദത്തില്‍ അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ച 3.4 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കുന്നത്.

ഇന്ത്യയിലെ പലിശനിരക്ക് എത്ര?

ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോ നിരക്ക് സെപ്റ്റംബറിലെ പണനയ അവലോകനത്തിന് പിന്നാലെ 25 അടിസ്ഥാന പോയിന്റ് ഉയര്‍ത്തി 5.5 ശതമാനമാക്കിയിരുന്നു. ആഗോളതലത്തില്‍ താരതമ്യേന കുറഞ്ഞ വായ്പാ പലിശനിരക്കുകളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെങ്കിലും ഏറ്റവും കുറഞ്ഞ നിരക്കുള്ള രാജ്യമല്ല.

English Summary

US President Donald Trump has criticised the Federal Reserve over high interest rates and called for lower borrowing costs to boost economic growth. Citing India’s strong economic performance, he argued that the US should aim for even higher growth with a more favourable interest rate policy.

Loading...
Unable to load recommendations.
Follow Us
Related Stories
COVID New Variant: പുതിയ കൊവിഡ് വകഭേദം, 18 രാജ്യങ്ങൾ നിരീക്ഷണത്തിൽ?
പോക്കറ്റ് കാലിയാകാതെ ആഘോഷിക്കാം യു.എ.ഇ ദേശീയ ദിനം; ദുബായിൽ സൗജന്യമായി പങ്കെടുക്കാവുന്ന പരിപാടികൾ അറിയാം!
ഖാലിസ്ഥാൻ തീവ്രവാദിയെ വധിക്കാൻ ഗൂഡാലോചന; ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് അമേരിക്കയിൽ 19 വർഷം തടവ്
Dubai Gold Price: പ്രവാസികൾക്ക് സുവർണ്ണാവസരം; ദുബായിൽ 22 കാരറ്റ് സ്വർണ്ണവില 400 ദിർഹത്തിന് താഴെ, ഒറ്റരാത്രികൊണ്ട് വമ്പൻ ഇടിവ്
Donald Trump: “ചാരവൃത്തി നിർത്താൻ ഷി ജിൻപിംഗിനോട് പറയുമോ?” തിരിച്ച് എന്നോട് നിർത്താൻ പറഞ്ഞാലോ എന്ന് ട്രംപ്!
പാക് ഭീകരർക്കെതിരേ ഒറ്റക്കെട്ട്: ജപ്പാന്റെ മിസൈൽ പരീക്ഷണങ്ങൾക്കായി ഇന്ത്യയുടെ ഫയറിങ് റേഞ്ചുകൾ വിട്ടുനൽകും
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
'കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം' ഉണ്ടോ? '20-20-20 റൂൾ' ഒന്ന് പരീക്ഷിച്ച് നോക്കൂ
പുഴുങ്ങിയ മുട്ട തോട് കളഞ്ഞാണോ കളയാതെയാണോ സൂക്ഷിക്കേണ്ടത്?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി