UAE Remote Work Rules: യുഎഇയിൽ ഇനി വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും നിയമങ്ങൾ കർശനം; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇതാ
UAE New remote working rules: ഒരു ദിവസം എട്ടുമണിക്കൂർ കണക്കാക്കി ഒരാഴ്ചയിൽ 48 മണിക്കൂർ ആയിരിക്കും ജീവനക്കാരൻ ജോലി ചെയ്യേണ്ടത്. ഒരു വർഷം ജോലി ചെയ്ത ജീവനക്കാരന് 30 ആനുവൽ ലീവ് ലഭിക്കും. കൂടാതെ 45 അൺപെയ്ഡ് ലീവും. 60 ദിവസമാണ് പ്രസവാവധി ഉള്ളത്. ഇതിൽ 45 ദിവസം മുഴുവൻ ശമ്പളത്തോടെയും 15 ദിവസം പകുതി ശമ്പളത്തോടെയുമാണ് അവധി. ഇതിനു പുറമേ 10 ദിവസം പേരന്റൽ ലീവായും ലഭിക്കും.
ദുബായ്: വർക്ക് ഫ്രം ഹോം എന്നത് എത്ര സുഖകരമാണെന്ന് ഇനി പ്രവാസികളോട് പറയാൻ നിൽക്കേണ്ട. റിമോട്ട് വർക്കിങ് നിയമങ്ങളിൽ പുതിയ മാറ്റങ്ങൾ വരുത്തി അധികൃതർ രംഗത്ത്. ഇതനുസരിച്ച് ഓഫീസിലെത്തി ജോലിചെയ്യുന്നവരെ പോലെ തന്നെ ജോലി സമയവും ഉത്തരവാദിത്തങ്ങളും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും കർശനമായി പാലിക്കേണ്ടി വരും.
സ്വകാര്യ മോഖലയെ ഇത് എങ്ങനെ ബാധിക്കും?
ഓഫീസിലേതുപോലെ തന്നെ കൃത്യമായ ജോലി സമയം വർക്ക് ഫ്രം ഹോമിലുള്ളവരും പാലിക്കേണ്ടിവരും. കൂടുതൽ സമയം ജോലി ചെയ്താൽ കൂടുതൽ ശമ്പളവും ലഭിക്കുമെന്ന് സാരം. ഏത് രീതിയിലാണ് ജീവനക്കാരൻ ജോലി ചെയ്യുന്നത്? കൃത്യമായി മറുപടികൾ നൽകുന്നുണ്ടോ? ചെയ്യുന്ന ജോലിയുടെ ഗുണമേന്മ എന്നിങ്ങനെയുള്ള കാര്യങ്ങൾ കമ്പനി വിലയിരുത്തും.
Also Read: Viral Video: പവർ പ്ലാൻ്റ് ബോംബിട്ട് തകർക്കുമെന്ന് ട്രംപ്, മുന്നിൽ ആ യുവതി ഇരുന്നു, ഒപ്പം സംഗീതവും
ശമ്പളത്തിലോ ആനുകൂല്യങ്ങളിലോ ഇൻഷുറൻസ് പരിരക്ഷകളിലോ വർക്ക് ഫ്രം ഹോമിലുള്ളവർക്ക് കുറവ് വരികയില്ല എന്നതാണ് മറ്റൊരു സവിശേഷത. ഇത് ഓഫീസിലെത്തി ജോലി ചെയ്യുന്നവർക്ക് ലഭിക്കുന്നതുപോലെ തന്നെ കിട്ടും.
അവധികൾ
കൃത്യമായ അവധി ദിവസങ്ങൾ ജീവനക്കാരന് ലഭിക്കുമെന്നതാണ് മറ്റൊരു സവിശേഷത. സിക്ക് ലീവും മെറ്റേർണിറ്റിലീവുമെല്ലാം ഇതിൽ ഉൾപ്പെടും.
ഒരു ദിവസം എട്ടുമണിക്കൂർ കണക്കാക്കി ഒരാഴ്ചയിൽ 48 മണിക്കൂർ ആയിരിക്കും ജീവനക്കാരൻ ജോലി ചെയ്യേണ്ടത്. ഒരു വർഷം ജോലി ചെയ്ത ജീവനക്കാരന് 30 ആനുവൽ ലീവ് ലഭിക്കും. കൂടാതെ 45 അൺപെയ്ഡ് ലീവും. 60 ദിവസമാണ് പ്രസവാവധി ഉള്ളത്. ഇതിൽ 45 ദിവസം മുഴുവൻ ശമ്പളത്തോടെയും 15 ദിവസം പകുതി ശമ്പളത്തോടെയുമാണ് അവധി. ഇതിനു പുറമേ 10 ദിവസം പേരന്റൽ ലീവായും ലഭിക്കും.