Viral Video: പവർ പ്ലാൻ്റ് ബോംബിട്ട് തകർക്കുമെന്ന് ട്രംപ്, മുന്നിൽ ആ യുവതി ഇരുന്നു, ഒപ്പം സംഗീതവും
വയലിൻ പോലെ തന്നെയുള്ളൊരു സംഗീതോപകരണമാണ് ചെല്ലോ. വലുപ്പ് കൂടുതലുള്ളതിനാൽ നിലത്ത് വെച്ചാണ് ഇത് വായിക്കുന്നത്. ഇത്തരത്തിൽ യുദ്ധ മേഖലകളിൽ പലരും ചെല്ലോ വായിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക വൈറലാകാറുണ്ട്. സൈനിക നടപടികൾ അവസാനിപ്പിക്കാനുള്ള ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയെന്ന് കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു
ഇറാൻ്റെ ഏറ്റവും വലിയ വൈദ്യതി നിലയം ആക്രമിക്കുമെന്നുള്ള ട്രംപിൻ്റെ ഭീക്ഷണിക്ക് പിന്നാലെ വൈദ്യതി നിലയത്തിന് മുൻപിൽ ചെല്ലോ വായിക്കുന്ന യുവതിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ചർച്ച. ഒരു ഭയവും കൂടാതെ തൻ്റെ സംഗീതോപകരണവുമായി എത്തിയ അവർ, സാവധാനം അത് വായിച്ചു തുടങ്ങി. ആരോ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ ഇതോടെ സാമൂഹിക മാധ്യമങ്ങളിലും നിറയുകയും, നിരവധി പേരുടെ പ്രശംസ ലഭിക്കുകയും ചെയ്തു.
വയലിൻ പോലെ തന്നെയുള്ളൊരു സംഗീതോപകരണമാണ് ചെല്ലോ. വലുപ്പ് കൂടുതലുള്ളതിനാൽ നിലത്ത് വെച്ചാണ് ഇത് വായിക്കുന്നത്. ഇത്തരത്തിൽ യുദ്ധ മേഖലകളിൽ പലരും ചെല്ലോ വായിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക വൈറലാകാറുണ്ട്. അതേസമയം സൈനിക നടപടികൾ അവസാനിപ്പിക്കാനുള്ള ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയെന്ന് കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ALSO READ : Middle East Conflict: ചത്തിട്ടില്ലെടാ…മൊജ്തബ മരിച്ചിട്ടില്ല; ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ഇറാന്‍
വൈറലായ വീഡിയോ ദൃശ്യം
After Trump announced that he wanted to blow up Iran’s largest power plant, a female musician went to the plant and played a song.
The #Damavand Combined Cycle Power Plant, commissioned in 2005 with a capacity of 2,868 MW, is the largest combined cycle power plant in Iran. pic.twitter.com/4wbLdXvnMS
— IRIB (Islamic Republic of Iran Broadcasting) (@iribnews_irib) March 31, 2026
ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാൻ്റെ വൈദ്യുതി നിലയങ്ങൾ, എണ്ണക്കിണറുകൾ, ഖാർഗ് ദ്വീപ് എന്നിവയെല്ലാം യുഎസ് ആക്രമിക്കുമെന്നും ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ്റെ ടെഹ്റാൻ പ്രവിശ്യയിലെ ദമവാന്ദിലാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നത്. ഏകദേശം 193 ഹെക്ടർ വിസ്തൃതിയിലുള്ള നിലയത്തിൽ നിന്നും ഏകദേശം 2,900 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. ഫെബ്രുവരി 28-ാം തീയതി മുതലാണ് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിലേക്ക് ആക്രമണം തുടത്തത്. അമേരിക്കയ്ക്കും ഇസ്രായേലിനും മറുപടിയായി ഇറാൻ ആക്രമിക്കുന്നത്, ഗൾഫ് രാജ്യങ്ങളിലെ യുഎസ് ബേസുകളെയാണ്. ഇത് ഗൾഫ് രാജ്യങ്ങളിൽ വലിയ പ്രതസന്ധിയാണ് സൃഷ്ടിക്കുന്നത്.