AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UAE: ഡെലിവറി ബോയ്സിന് ഫാസ്റ്റ് ലെയിനുകളിൽ പ്രവേശനമില്ല; ട്രാഫിക് നിയമം അനുസരിക്കണമെന്ന് അജ്മാൻ

Ajman Traffic Rules: ബൈക്കുകൾ സഞ്ചരിക്കുന്ന ഡെലിവറി ബോയ്സിന് ഫാസ്റ്റ് ലെയിനുകളിൽ പ്രവേശനമില്ലെന്ന് അജ്മാൻ. ട്രാഫിക് നിയമങ്ങൾ നിർബന്ധമായും പാലിക്കണമെന്നും അധികൃതർ പറഞ്ഞു.

UAE: ഡെലിവറി ബോയ്സിന് ഫാസ്റ്റ് ലെയിനുകളിൽ പ്രവേശനമില്ല; ട്രാഫിക് നിയമം അനുസരിക്കണമെന്ന് അജ്മാൻ
പ്രതീകാത്മക ചിത്രംImage Credit source: Unsplash
Abdul Basith
Abdul Basith | Published: 08 May 2025 | 02:26 PM

ട്രാഫിക് നിയമങ്ങൾ നിർബന്ധമായും അനുസരിച്ചിരിക്കണമെന്ന് അജ്മാൻ. ഡെലിവറി ബോയ്സ് അവർക്ക് അനുവദിച്ചിട്ടുള്ള ലെയിനുകളിലൂടെ മാത്രമേ പോകാവൂ. ഫാസ്റ്റ് ലെയിനുകളിൽ ഡെലിവറി ബോയ്സിന് പ്രവേശനമില്ലെന്നും അധികൃതർ അറിയിച്ചു. യുഎഇയിൽ ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നേരത്തെ ഈ നിയമമുണ്ട്.

മൂന്ന് ലെയിൻ റോഡുകളിൽ ബൈക്ക് യാത്രികർക്ക് ഇടതുവശം ചേർന്ന് പോകാൻ അനുവാദമില്ല. വലതുവശം ചേർന്നുള്ള ലൈനുകളിലേ സഞ്ചരിക്കാവൂ. നാല് ലെയിൻ റോഡുകളിൽ ഡെലിവറി ബോയ്സിന് ഇടതുവശം ചേർന്നുള്ള രണ്ട് ലെയിനുകളിലേ പ്രവേശനമുള്ളൂ. നേരത്തെ വിവിധ ഇടങ്ങളിൽ ഈ നിബന്ധനയുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ അജ്മാനിലും ഏർപ്പെടുത്തിയിരിക്കുന്നത്.

2023ൽ ഡെലിവറി ബോയ്സ് സഞ്ചരിക്കേണ്ട ലെയിനുകളെപ്പറ്റി മറ്റ് ചില നിർദ്ദേശങ്ങൾ അബുദാബി അധികൃതർ പുറപ്പെടുവിച്ചിരുന്നു. റോഡുകളിലെ വലതുവശത്തെ ലെയിനുകളിലൂടെ മാത്രമേ ഡെലിവറി ബോയ്സ് സഞ്ചരിക്കാവൂ എന്നായിരുന്നു നിർദ്ദേശം. 100 കിലോമീറ്ററോ അതിന് മുകളിലോ സ്പീഡ് ലിമിറ്റുള്ള റോഡുകളിലായിരുന്നു ഈ നിബന്ധന. 3, 4 ലെയിൻ റോഡുകളിൽ വലതുവശത്തെ രണ്ട് ലെയിനുകളിലും അഞ്ച് ലെയിൻ റോഡുകളിൽ വലതുവശത്തെ മൂന്ന് ലെയിനുകളിലൂടെയും സഞ്ചരിക്കാം. 2021 മുതൽ ദുബായിൽ ഇത്തരം നിർദ്ദേശങ്ങളുണ്ട്. ഈ നിയമം ലംഘിച്ചാൽ 700 ദിർഹം വരെ പിഴ ശിക്ഷ ലഭിച്ചേക്കാം.

Follow Us