UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
UAE Weather Update Today: ഞായറാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും എങ്കിലും ആകാശം ഭാഗികമായി മേഘാവൃതവുമായിരിക്കും. എന്നാൽ ഉച്ചതിരിഞ്ഞ് കിഴക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. കാറ്റിന് ശക്തി കുറവായിരിക്കും എങ്കിലും മേഘങ്ങൾ രൂപപ്പെടുന്ന പ്രദേശങ്ങളിൽ കാറ്റ് കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്

പ്രതീകാത്മക ചിത്രം
ദുബായ്: യു.എ.ഇയിൽ കാലാവസ്ഥയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടം തുടരുമൃന്ന് മുന്നറിയിപ്പ്. ശക്തമായ മഴ ലഭിക്ക്മ്പോൾ പോലും 49 ഡിഗ്രി സെല്ല്ഷ്യൽസ് വരെ ഉയർന്ന താമനിലക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഞായറാഴ്ച കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഞായറാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും എങ്കിലും ആകാശം ഭാഗികമായി മേഘാവൃതവുമായിരിക്കും. എന്നാൽ ഉച്ചതിരിഞ്ഞ് കിഴക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. കാറ്റിന് ശക്തി കുറവായിരിക്കും എങ്കിലും മേഘങ്ങൾ രൂപപ്പെടുന്ന പ്രദേശങ്ങളിൽ കാറ്റ് കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്. കാറ്റ് ശക്തമാകുന്നതോടെ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാനും ചിലയിടങ്ങളിൽ ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായി ചില തീരപ്രദേശങ്ങളിൽ ഹ്യുമിഡിറ്റി വർധിധിച്ചേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും. വരും ദിവസങ്ങളിലും കാലാവസ്ഥ ഇതേ മട്ടിൽ തുടരുമെന്നാണ് പ്രവചനം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷവും കിഴക്കൻ മേഖലകളിൽ മഴ ലഭിച്ചേക്കാം. ഈ സമയത്ത് മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
Also Read: അബുദാബിയിൽ സ്വന്തമായി കാർ കഴുകുന്നവരുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ ലക്ഷങ്ങൾ പിഴ!
ചൊവ്വാഴ്ച കിഴക്ക്, തെക്ക് പ്രദേശങ്ങളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ച രാവിലെ തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞ് അനുഭവപ്പെട്ടേക്കാം. ബുധനാഴ്ചയും മഴ തുടരാനാണ് സാധ്യത. കാറ്റിൻ്റെ വേഗത 45 കിലോമീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാൽ പൊടിക്കാറ്റ് മുന്നിൽ കണ്ടുള്ള ജാഗ്രതകൾ പാലിക്കണം. വ്യാഴാഴ്ച ഉച്ചതിരിഞ്ഞും കിഴക്കൻ പ്രദേശങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ തീരപ്രദേശങ്ങളിൽ രാത്രിയിലും വെളളിയാഴ്ച രാവിലെയോടെയും അന്തരീക്ഷ ഈർപ്പം വീണ്ടും വർധിച്ചേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ജാഗ്രത വേണം
കാലാവസ്ഥയിൽ ഇടക്കിടേ മാറ്റം വരുന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് കർശന നിർദ്ദേശം നൽകി. വേഗപരിധി സംബന്ധിച്ച താൽക്കാലിക മുന്നറിയിപ്പുകൾ പാലിക്കണം, വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കണം, പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതും വാഹനം വെട്ടിത്തിരിക്കുന്നതും ഒഴിവാക്കണെമെന്നും. മഴവെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിലൂടെയും താഴ്‌വരകളിലൂടെയുമുള്ള യാത്രകൾ കർശനമായും ഒഴിവാക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
English Summary
The UAE will experience unsettled summer weather this week, with rain expected across eastern and southern areas. The National Centre of Meteorology forecasts strong winds up to 45 km/h, which may trigger dust storms and reduce visibility. High humidity and morning fog are also expected along coastal areas.