UAE Weather: യുഎഇയിലെ വിവിധയിടങ്ങളിൽ ഇന്ന് ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

UAE Weather Update Today: താഴ്‌വരകളിലോ വെള്ളപ്പൊക്ക സാധ്യതയുള്ള മറ്റ് പ്രദേശങ്ങളിലോ പോകുന്നത് ഒഴിവാക്കണമെന്നും പൊതുജനങ്ങൾക്ക് ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. മഞ്ഞുമൂടാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാ​ഗ്രത പാലിക്കണം. രാജ്യത്ത് ഇന്നലെ രേഖപ്പെടുത്തിയ പരമാവധി താപനില 21-25°C നും കുറഞ്ഞ താപനില 5-10°C നും ഇടയിലാണ്.

UAE Weather: യുഎഇയിലെ വിവിധയിടങ്ങളിൽ ഇന്ന് ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

UAE

Published: 

03 Feb 2025 12:27 PM

അബുദാബി: യുഎഇയിലെ വിവിധയിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ദുബായ്, ഷാർജ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളുടെ വിവിധയിടങ്ങളിലാണ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. യുഎഇയുടെ ചില കിഴക്കൻ പ്രദേശങ്ങളിൽ യെല്ലോ അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തുടനീളം തണുത്ത് മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനത്തിൽ പറയുന്നത്.

ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്കിൽ (ഡിഐപി) ഇന്നലെ ഉച്ചയ്ക്ക് ശേഷം 2:30 ഓടെ നേരിയ മഴയും, അൽ ബതായിഹ്, അൽ റഹ്മാനിയ, ഷാർജ കോർണിഷ് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 1:20 ഓടെയും നേരിയ മഴ ലഭിച്ചു. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) റിപ്പോർട്ട് പ്രകാരം പകൽ സമയത്ത് അന്തരീക്ഷം മേഘാവൃതമായിരിക്കും.

താഴ്‌വരകളിലോ വെള്ളപ്പൊക്ക സാധ്യതയുള്ള മറ്റ് പ്രദേശങ്ങളിലോ പോകുന്നത് ഒഴിവാക്കണമെന്നും പൊതുജനങ്ങൾക്ക് ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. മഞ്ഞുമൂടാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാ​ഗ്രത പാലിക്കണം. ശ്രദ്ധാപൂർവ്വം വാഹനമോടിക്കാനും, വേഗത കുറച്ച് വാഹനമോടിക്കാനും, വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കാനും നിർദ്ദേശമുണ്ട്.

രാജ്യത്ത് ഇന്നലെ രേഖപ്പെടുത്തിയ പരമാവധി താപനില 21-25°C നും കുറഞ്ഞ താപനില 5-10°C നും ഇടയിലാണ്. ബുധനാഴ്ച രാവിലെ കടലിൽ കാറ്റിന് സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിലും ചില സാഹചര്യങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെയും വേഗതയിലുമുള്ള കാറ്റിനാണ് സാധ്യത. കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. രാത്രിയിൽ ഒമാൻ കടലിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യയുണ്ട്.

 

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും