Dubai Air Taxi Uber Booking: റോഡിൽ മാത്രമല്ല ഇനി ആകാശത്തും ഊബർ ബുക്ക് ചെയ്യാം … സർവ്വീസ് ഈ വർഷം അവസാനത്തോടെ
Uber to launch air taxi booking service in dubai: ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്മാർട്ട് സിറ്റിയായി മാറാനുള്ള ദുബായിയുടെ ശ്രമങ്ങൾക്ക് ഈ നീക്കം വലിയ കരുത്ത് പകരും. പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത് എന്നതിനാൽ ശബ്ദമലിനീകരണവും അന്തരീക്ഷ മലിനീകരണവും കുറവായിരിക്കും.
ദുബായ്: ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങുന്ന ദുബായിൽ, സാധാരണ ടാക്സികൾ ബുക്ക് ചെയ്യുന്നതുപോലെ തന്നെ എളുപ്പത്തിൽ ഇനി എയർ ടാക്സികളും ലഭ്യമാകും. പ്രമുഖ റൈഡ്-ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഊബർ വഴിയാണ് ഈ സേവനം ഒരുങ്ങുന്നത്. ഇലക്ട്രിക് എയർ ടാക്സികൾ പതിവ് ഗതാഗത സംവിധാനങ്ങൾക്കൊപ്പം ആപ്പിൽ ദൃശ്യമാകുന്നതോടെ ആകാശയാത്ര സാധാരണക്കാർക്കും പ്രാപ്യമാകും.
ഊബർ ആപ്പിൽ നിലവിലുള്ള സെർച്ച് ബാറിൽ ലക്ഷ്യസ്ഥാനം ടൈപ്പ് ചെയ്താൽ, സാധാരണ കാറുകൾക്കൊപ്പം ‘എയർ ടാക്സി’ എന്ന ഓപ്ഷനും യാത്രക്കാർക്ക് മുന്നിലെത്തും. എൻഡ്-ടു-എൻഡ് സർവീസ് ആണ് ഇതിൽ പ്രധാനം. ഇതുവഴി ഒരൊറ്റ ടാപ്പിലൂടെ യാത്രയുടെ പൂർണ്ണരൂപം പ്ലാൻ ചെയ്യാം. വീട്ടിൽ നിന്നോ ഓഫീസിൽ നിന്നോ ഉള്ള പ്രീമിയം കാർ പിക്കപ്പ്, എയർ ടാക്സി ഫ്ലൈറ്റ്, ലാൻഡിംഗിന് ശേഷമുള്ള അവസാന ഡ്രോപ്പ്-ഓഫ് എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇതിൽ ലഭ്യമാകും. കൂടാതെ സമയം ലാഭിക്കാം. റോഡ് മാർഗമുള്ള ദീർഘദൂര യാത്രകൾ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാൻ ഇത് സഹായിക്കും.
Also Read – ഇന്ത്യയുടെ ചിക്കനും മുട്ടയും ഇനി സൗദി അറേബ്യയ്ക്ക് വേണ്ട… നിരോധനം എത്രകാലത്തേക്ക് ?
ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്മാർട്ട് സിറ്റിയായി മാറാനുള്ള ദുബായിയുടെ ശ്രമങ്ങൾക്ക് ഈ നീക്കം വലിയ കരുത്ത് പകരും. പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത് എന്നതിനാൽ ശബ്ദമലിനീകരണവും അന്തരീക്ഷ മലിനീകരണവും കുറവായിരിക്കും.
ദുബായിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും ആദ്യഘട്ടത്തിൽ എയർ ടാക്സികൾ സർവീസ് നടത്തുക. ട്രാഫിക് തിരക്കേറിയ സമയങ്ങളിൽ ആകാശമാർഗ്ഗമുള്ള ഈ യാത്ര വിനോദസഞ്ചാരികൾക്കും ബിസിനസ്സ് യാത്രക്കാർക്കും ഒരുപോലെ പ്രയോജനപ്പെടും.