AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran Oil Sanctions: ഇറാനുമേല്‍ പുതിയ എണ്ണ ഉപരോധം പ്രഖ്യാപിച്ച് യുഎസ്; നടപടി ഒമാന്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെ

US Sanctions on Iran: തുര്‍ക്കി, ഇന്ത്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ ഉള്‍പ്പെടെ ഇറാനിയന്‍ എണ്ണ കൊണ്ടുപോകുന്നു. ഇങ്ങനെയുള്ള 14 കപ്പലുകളുമായുള്ള എല്ലാ ഇടപാടുകളും തടയാന്‍ ഉത്തരവിടുന്നതായും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

Iran Oil Sanctions: ഇറാനുമേല്‍ പുതിയ എണ്ണ ഉപരോധം പ്രഖ്യാപിച്ച് യുഎസ്; നടപടി ഒമാന്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെ
ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
Shiji M K
Shiji M K | Published: 07 Feb 2026 | 06:05 AM

വാഷിങ്ടണ്‍: ഇറാനെതിരെ പുതിയ എണ്ണ ഉപരോധം പ്രഖ്യാപിച്ച് യുഎസ്. ഇറാന്റെ എണ്ണ കയറ്റുമതി തടയുന്നതിനായി 14 കപ്പലുകള്‍ ലക്ഷ്യമിടുന്നത് ഉള്‍പ്പെടെയുള്ള പുതിയ ഉപരോധങ്ങളാണ് അമേരിക്ക പ്രഖ്യാപിച്ചത്. ഒമാനില്‍ വെച്ച് നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് യുഎസിന്റെ നീക്കം. എണ്ണയില്‍ നിന്നുള്ള വരുമാനം ലോകമെമ്പാടുമുള്ള ആക്രമണങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് ഇറാന്‍ ഉപയോഗിക്കുന്നുണ്ടെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് പറഞ്ഞു.

ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ അസ്ഥിരതയും അശാന്തിയും ഉണ്ടാക്കാനും ഇറാനുള്ളിലെ അടിച്ചമര്‍ത്തല്‍ ശക്തമാക്കാനും ഇറാന്‍ എണ്ണ വരുമാനം ഉപയോഗിക്കുന്നുണ്ട്. ഇറാന്‍ ഭരണകൂടത്തിന്റെ അനധികൃത എണ്ണ, പെട്രോകെമിക്കല്‍ കയറ്റുമതി എന്നിവ തടയാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതിജ്ഞാബദ്ധമാണെന്നും പിഗോട്ട് കൂട്ടിച്ചേര്‍ത്തു.

തുര്‍ക്കി, ഇന്ത്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ ഉള്‍പ്പെടെ ഇറാനിയന്‍ എണ്ണ കൊണ്ടുപോകുന്നു. ഇങ്ങനെയുള്ള 14 കപ്പലുകളുമായുള്ള എല്ലാ ഇടപാടുകളും തടയാന്‍ ഉത്തരവിടുന്നതായും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. 15 സ്ഥാപനങ്ങള്‍ക്കും രണ്ട് പേര്‍ക്കുമെതിരെയും യുഎസ് ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: Donald Trump: ‘ഖമനയി ആശങ്കപ്പെടേണ്ടതുണ്ട്’; ഇറാന്റെ പരമോന്നത നേതാവിന് ട്രംപിന്റെ മുന്നറിയിപ്പ്

യുഎസ് ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളും ഇറാന്റെ എണ്ണ വാങ്ങിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ട്രംപിന്റെ ശാസന. എന്നാല്‍ ഒമാനില്‍ വെച്ച് നടന്ന ചര്‍ച്ചകള്‍ വളരെ പോസിറ്റീവായിരുന്നു എന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കുന്നത്. മന്ത്രിയും ട്രംപിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും തമ്മില്‍ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് ഒമാനില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

Follow Us