Etihad Airways UAE: യുഎഇയിൽ നിന്ന് ചൈനയിലേക്ക് ചിറകുവിരിച്ച് എത്തിഹാദ്: 5 പുതിയ റൂട്ടുകൾ
Etihad Airways launches five new destinations: ചൈനയുടെ സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ നിർണ്ണായക സ്ഥാനമുള്ള നഗരങ്ങളെയാണ് പുതിയ റൂട്ടുകൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ആഗോള സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായ്, നിർമ്മാണ മേഖലയുടെ കവാടമായ ഗ്വാങ്‌ഷൂ, സാങ്കേതിക ഹബ്ബുകളായ ചെങ്‌ഡു, ഹാങ്‌ഷൂ, ഷെൻഷെൻ എന്നിവയെ ബന്ധിപ്പിക്കുന്നതിലൂടെ യാത്രക്കാർക്കും ചരക്ക് നീക്കത്തിനും വലിയ സൗകര്യമൊരുങ്ങും.
അബുദാബി: ചൈനീസ് വിപണിയിൽ വൻ വിപുലീകരണത്തിനൊരുങ്ങി യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സ്. ചൈനയിലെ പ്രധാന നഗരങ്ങളിലേക്ക് അഞ്ച് പുതിയ റൂട്ടുകളും ആഴ്ചയിൽ 28 അധിക സർവീസുകളും എത്തിഹാദ് പ്രഖ്യാപിച്ചു. അടുത്ത കാലത്തായി ഒരു വിപണിയിൽ എത്തിഹാദ് നടത്തുന്ന ഏറ്റവും വലിയ വർദ്ധനവാണിത്.
അബുദാബി സായിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നാണ് ചൈനയിലെ നഗരങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. ഷാങ്ഹായ് പുഡോങ്, ഗ്വാങ്‌ഷൂ, ചെങ്‌ഡു, ഹാങ്‌ഷൂ, ഷെൻഷെൻ എന്നീ നഗരങ്ങളിലേക്കാണ് സർവ്വീസുള്ളത്. ബീജിംഗ് ഡാക്സിംഗിലേക്കുള്ള നിലവിലെ പ്രതിദിന സർവീസിന് പുറമെയാണിത്. ഇതോടെ ചൈനയിലെ ആറ് നഗരങ്ങളിലായി എത്തിഹാദിന്റെ ആകെ സർവീസുകൾ ആഴ്ചയിൽ 35 ആയി ഉയരും.
Also read – ഹോര്‍മുസില്‍ യുഎസ് ഉപരോധം ആരംഭിച്ചു; ഇന്ത്യയെ എങ്ങനെ ബാധിക്കും?
ചൈനയുടെ സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ നിർണ്ണായക സ്ഥാനമുള്ള നഗരങ്ങളെയാണ് പുതിയ റൂട്ടുകൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ആഗോള സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായ്, നിർമ്മാണ മേഖലയുടെ കവാടമായ ഗ്വാങ്‌ഷൂ, സാങ്കേതിക ഹബ്ബുകളായ ചെങ്‌ഡു, ഹാങ്‌ഷൂ, ഷെൻഷെൻ എന്നിവയെ ബന്ധിപ്പിക്കുന്നതിലൂടെ യാത്രക്കാർക്കും ചരക്ക് നീക്കത്തിനും വലിയ സൗകര്യമൊരുങ്ങും.
എല്ലാ സർവീസുകളും ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനങ്ങൾ ഉപയോഗിച്ചാണ് നടത്തുക. 28 ബിസിനസ് സീറ്റുകളും 262 ഇക്കണോമി സീറ്റുകളുമാണ് ഈ വിമാനങ്ങളിലുള്ളത്. ചൈന ഈസ്റ്റേൺ എയർലൈൻസുമായുള്ള എത്തിഹാദിന്റെ സംയുക്ത സംരംഭത്തിന്റെ ഭാഗമായാണ് ഈ റൂട്ടുകൾ പ്രവർത്തിക്കുക. കൂടാതെ, എസ്.എഫ് എയർലൈൻസുമായുള്ള സഹകരണം ചൈനയും ആഗോള വിപണികളും തമ്മിലുള്ള എയർ ഫ്രൈറ്റ് കണക്റ്റിവിറ്റിയെ കൂടുതൽ ശക്തമാക്കും. ഇത് ആഗോള വിതരണ ശൃംഖലയ്ക്കും ഉന്നതമൂല്യമുള്ള വ്യാപാരത്തിനും വലിയ പിന്തുണ നൽകും.