US Shutdown: ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു; യുഎസ് ഷട്ട്ഡൗൺ ആറാം ദിവസത്തിലേക്ക്

Senate Fail to Pass Funding Bill: ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ടും മറ്റ് നയപരമായ കാര്യങ്ങളിലും ഡെമോക്രാറ്റുകളുമായി സഹകരിക്കാൻ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ, സർക്കാർ ആദ്യം തുറന്നാൽ മാത്രമേ അത്തരം ചർച്ചകൾ നടക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

US Shutdown: ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു; യുഎസ് ഷട്ട്ഡൗൺ ആറാം ദിവസത്തിലേക്ക്

Donald Trump

Updated On: 

07 Oct 2025 | 08:03 AM

വാഷിങ്ടൺ: അമേരിക്കയിൽ ധനാനുമതി ബിൽ സെനറ്റ് വീണ്ടും തള്ളി. നൂറംഗ സെനറ്റിൽ ബിൽ പാസ്സാകാൻ 60 വോട്ടുകളാണ് വേണ്ടത്. എന്നാൽ റിപ്പബ്ലിക്കൻ നേതാക്കളുടയെും ഡെമോക്രാറ്റുകളുടെയും നിർദ്ദേശങ്ങൾക്കും അംഗീകാരം ലഭിക്കാൻ ആവശ്യമായ 60 വോട്ടുകൾ നേടാനായില്ല. ഡെമോക്രാറ്റിക് പദ്ധതി 45-55 ന് പരാജയപ്പെട്ടപ്പോൾ, റിപ്പബ്ലിക്കൻ ബിൽ 52-42 ന് വോട്ടെടുപ്പിൽ പരാജയപ്പെട്ടു.

ആരോഗ്യ ഇൻഷൂറൻസുമായി ബന്ധപ്പെട്ട വിഷയത്തിലാണ് റിപ്പബ്ലിക്കൻ നേതാക്കളും ഡെമോക്രാറ്റുകളും തമ്മിലുള്ള പ്രധാനപ്പെട്ട തർക്കം. വരുമാനം കുറഞ്ഞ വിഭാഗത്തിലുള്ള ആളുകൾക്ക് ആരോഗ്യ ഇൻഷൂറൻസ് ഉറപ്പാക്കുന്നതിനായി ഒബാമ കെയർ ഉറപ്പ് നൽകുന്ന സബ്‌സിഡി ഇല്ലാതാകരുത് എന്നതാണ് ഡെമോക്രാറ്റ് നേതാക്കളുടെ പ്രധാന ആവശ്യം.

ALSO READ: ‘സമയം പ്രധാനം, വേഗം വേണം, അല്ലെങ്കിൽ വൻതോതിലുള്ള രക്തച്ചൊരിച്ചിൽ ‘; മുന്നറിയിപ്പ് നൽകി ട്രംപ്

അതേസമയം, യുഎസ് സർക്കാരിന്റെ ഷട്ട്ഡൗൺ ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തുടരുന്ന സർക്കാർ ഷട്ട്ഡൗണിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്തി. ‘ഇന്ന് രാത്രിതന്നെ നമ്മുടെ സർക്കാർ തുറക്കണം എന്നും  ഷട്ട്ഡൗൺ അവശ്യ സേവനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ഇത് സംഭവിക്കാൻ പാടില്ലായിരുന്നെന്നും ട്രംപ് പറഞ്ഞു.

ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ടും മറ്റ് നയപരമായ കാര്യങ്ങളിലും ഡെമോക്രാറ്റുകളുമായി സഹകരിക്കാൻ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ, സർക്കാർ ആദ്യം തുറന്നാൽ മാത്രമേ അത്തരം ചർച്ചകൾ നടക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Loading...
Unable to load recommendations.
Follow Us
Related Stories
ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്
ദുബായിലെ സ്കൂളുകളിൽ ഒക്ടോബറിലെ അവധികളിൽ മാറ്റം; പുതിയ അധ്യായന വർഷത്തെ അവധികൾ അറിയാം!
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്