Khalistani Terrorist Harpreet Singh: ഖലിസ്ഥാൻ ഭീകരൻ ഹർപ്രീത് സിങ് യുഎസിൽ അറസ്റ്റിൽ

Khalistani Terrorist Harpreet Singh Arrest: ഹർപ്രീതിനെ ഇന്ത്യയിലേക്കെത്തിച്ച് തുടർനടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് കേന്ദ്രം. ഐഎസ്‌ഐ പിന്തുണയുള്ള ഭീകര ശൃംഖലകൾക്കെതിരായ നടപടികളിലെ ഒരു പ്രധാന നാഴികക്കല്ലായാണ് പാസിയയുടെ അറസ്റ്റിനെ കാണുന്നതെന്ന് പഞ്ചാബ് ഡയറക്ടർ ജനറൽ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.

Khalistani Terrorist Harpreet Singh: ഖലിസ്ഥാൻ ഭീകരൻ ഹർപ്രീത് സിങ് യുഎസിൽ അറസ്റ്റിൽ

പിടിയിലായ ഹർപ്രീത് സിങ്

Published: 

18 Apr 2025 | 09:32 PM

വാഷിങ്ടൺ: ഖലിസ്ഥാൻ ഭീകരൻ ഹർപ്രീത് സിങ്ങെന്ന (Harpreet Singh) ഹാപ്പി പാസിയയെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അറസ്റ്റ് ചെയ്തു. പഞ്ചാബിൽ നടന്ന നിരവധി ഭീകരാക്രമണ കേസുകളിലെ പ്രതിയാണ് ഇയാളെന്നാണ് അധികൃതർ പറയുന്നത്. പ്രതിയുടെ അറസ്റ്റ് എഫ്ബിഐ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ഇയാൾ കാലിഫോർണിയയിൽ താമസിച്ചുവരികയായിരുന്നു. അതിനിടയിലാണ് പിടിയിലായത്.

രണ്ട് രാജ്യാന്തര തീവ്രവാദ സംഘടനകളുമായും പാക് സംഘടനകളുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് എഫ്ബിഐ വ്യക്തമാക്കുന്നു. ഹർപ്രീത് സിങ്ങിനെ അറസ്റ്റ് ചെയ്ത് കൈമാറണമെന്ന് ഇന്ത്യ രേഖമൂലം യുഎസിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മെക്‌സിക്കോ വഴി അനധികൃതമായാണ് ഹർപ്രീത് അമേരിക്കയിലേക്ക് കടന്നുകളഞ്ഞത്. നിലവിൽ അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിച്ചാണ് പ്രതി അമേരിക്കയിൽ താമസിച്ചിരുന്നത്.

ഹർപ്രീതിനെ ഇന്ത്യയിലേക്കെത്തിച്ച് തുടർനടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് കേന്ദ്രം. ഐഎസ്‌ഐ പിന്തുണയുള്ള ഭീകര ശൃംഖലകൾക്കെതിരായ നടപടികളിലെ ഒരു പ്രധാന നാഴികക്കല്ലായാണ് പാസിയയുടെ അറസ്റ്റിനെ കാണുന്നതെന്ന് പഞ്ചാബ് ഡയറക്ടർ ജനറൽ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ പഞ്ചാബിൽ നടന്ന 16 പ്രധാന ഭീകരാക്രമണങ്ങളുമായി സിങ്ങിന് ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ പറയുന്നു. ഇതിൽ 14 ഗ്രനേഡ് ആക്രമണങ്ങൾ, ഒരു സ്‌ഫോടനം, ഒരു ഗ്രനേഡ് (ആർപിജി) ആക്രമണൺ എന്നിവ ഉൾപ്പെടുന്നു. 2025 ജനുവരിയിൽ അമൃത്സറിലെ ഗുംതല പോലീസ് പോസ്റ്റിന് സമീപം ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ വാഹനം പൊട്ടിത്തെറിച്ചത് വലിയ ചർച്ചയായിരുന്നു.

2024 സെപ്റ്റംബറിൽ ചണ്ഡീഗഡിലെ സെക്ടർ 10 ൽ, വിരമിച്ച പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ട് നടന്ന ഗ്രനേഡ് ആക്രമണത്തിലും സിംഗിന് പങ്കുണ്ടെന്നാണ് കരുതുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്യുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Follow Us
Related Stories
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്