Kuwait Traffic Rules: കുവൈറ്റിലേക്ക് പോകും മുമ്പ് ട്രാഫിക് നിയമങ്ങളറിയാം; പാലിച്ചില്ലെങ്കില്‍ പണികിട്ടും

Kuwait Road Safety: കുവൈറ്റിലേക്ക് പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട സുപ്രധാന ട്രാഫിക് നിയമങ്ങളെ കുറിച്ചാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇവ ശ്രദ്ധിച്ചില്ലെങ്കില്‍ കനത്ത ശിക്ഷയ്ക്ക് വഴിവെച്ചേക്കാം.

Kuwait Traffic Rules: കുവൈറ്റിലേക്ക് പോകും മുമ്പ് ട്രാഫിക് നിയമങ്ങളറിയാം; പാലിച്ചില്ലെങ്കില്‍ പണികിട്ടും

കുവൈറ്റ്‌

Updated On: 

24 Oct 2025 12:38 PM

കുവൈറ്റ് സിറ്റി: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഒട്ടനവധിയാളുകളുണ്ട് നമ്മുടെ രാജ്യത്ത്. ഏത് രാജ്യത്തേക്ക് യാത്ര പോകുമ്പോഴും ജോലിയ്ക്ക് പോകുമ്പോഴും അവിടുത്തെ നിയമങ്ങള്‍ പാലിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. 2025 ഒക്ടോബര്‍ മുതല്‍ കുവൈറ്റില്‍ ഗതാഗത നിയമങ്ങള്‍ നടപ്പാക്കുന്നത് കര്‍ശനമാക്കിയിരിക്കുകയാണ്. കുവൈറ്റിലേക്ക് പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട സുപ്രധാന ട്രാഫിക് നിയമങ്ങളെ കുറിച്ചാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇവ ശ്രദ്ധിച്ചില്ലെങ്കില്‍ കനത്ത ശിക്ഷയ്ക്ക് വഴിവെച്ചേക്കാം.

നിയമങ്ങള്‍

ഷെവ്‌റോണ്‍ അടയാളമുള്ളതോ അല്ലെങ്കില്‍ നിരോധിതമായ മേഖലകളിലോ അശ്രദ്ധമായി വാഹനം ഓടിക്കുകയോ, മനഃപൂര്‍വം തടസങ്ങളുണ്ടാക്കുകയോ, പാര്‍ക്ക് ചെയ്യുകയോ ചെയ്താല്‍ വാഹനങ്ങള്‍ രണ്ട് മാസം വരെ കണ്ടുകെട്ടാം. കുവൈറ്റിലുടനീളമുള്ള ഗതാഗത കുരുക്ക് നിയന്ത്രിക്കുകയും, റോഡ് സുരക്ഷ വര്‍ധിപ്പിക്കുകയും, നിയമലംഘനങ്ങള്‍ തടയുകയുമാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

Also Read:Kafala System: സൗദിയില്‍ കഫാല സമ്പ്രദായം ഇനിയില്ല; മലയാളി പ്രവാസികള്‍ക്ക് ഉള്‍പ്പെടെ നേട്ടം 

എന്ത് ചെയ്യാം?

നിങ്ങള്‍ സ്വയം വാഹനം ഓടിക്കുമ്പോള്‍, ടാക്‌സികള്‍ ഉപയോഗിക്കുമ്പോള്‍ എന്നീ ഘട്ടങ്ങളില്‍ നിയന്ത്രിത മേഖലകള്‍ പരമാവധി ഒഴിവാക്കുക. പ്രത്യേകിച്ച് ഷോപ്പിങ്, ഹോട്ടല്‍ എന്നിവയുമായി ബന്ധപ്പെട്ട് വരുന്ന നിയന്ത്രിത മേഖലകള്‍.

റോഡരികിലെ പാര്‍ക്കിങ് ഒഴിവാക്കി അനുവാദമുള്ള ഇടങ്ങളില്‍ മാത്രം വാഹനം പാര്‍ക്ക് ചെയ്യാം. അല്ലാത്തപക്ഷം പിഴയോ വാഹനം പിടിച്ചെടുക്കലോ നേരിടേണ്ടി വരും.

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും