AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kafala System: സൗദിയില്‍ കഫാല സമ്പ്രദായം ഇനിയില്ല; മലയാളി പ്രവാസികള്‍ക്ക് ഉള്‍പ്പെടെ നേട്ടം

Saudi Kafala System Abolished: കഫാല സമ്പ്രദായം അനുസരിച്ച് തൊഴിലാളിയും സ്‌പോണ്‍സറും തമ്മിലൊരു കരാറുണ്ടാകും. ഈ കരാര്‍ പ്രകാരം സ്‌പോണ്‍സര്‍ക്ക് കീഴില്‍ മാത്രമേ സൗദിയില്‍ ആ വ്യക്തിക്ക് ജോലി ചെയ്യാനാകൂ.

Kafala System: സൗദിയില്‍ കഫാല സമ്പ്രദായം ഇനിയില്ല; മലയാളി പ്രവാസികള്‍ക്ക് ഉള്‍പ്പെടെ നേട്ടം
സൗദി അറേബ്യ Image Credit source: TV9 Network
shiji-mk
Shiji M K | Updated On: 23 Oct 2025 13:31 PM

സൗദി: കഫാല സമ്പ്രദായത്തിന് സൗദി അറേബ്യയില്‍ അവസാനം. ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് പുതിയ തീരുമാനമെത്തി. എഴുപത് വര്‍ഷത്തിലേറെയായി കുടിയേറ്റ തൊഴിലാളികളെ നിയന്ത്രിച്ചിരുന്ന സ്‌പോണ്‍സര്‍ഷിപ്പ് മാതൃകയിലുള്ള സമ്പ്രദായമാണിത്. ഏകദേശം 13 ദശലക്ഷം വിദേശ തൊഴിലാളികള്‍ക്ക് പരിഷ്‌കരണം നേരിട്ട് പ്രയോജനപ്പെടാനാണ് സാധ്യത. 2.6 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്കും മാറ്റം ഗുണം ചെയ്യുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കഫാല സമ്പ്രദായം അനുസരിച്ച് തൊഴിലാളിയും സ്‌പോണ്‍സറും തമ്മിലൊരു കരാറുണ്ടാകും. ഈ കരാര്‍ പ്രകാരം സ്‌പോണ്‍സര്‍ക്ക് കീഴില്‍ മാത്രമേ സൗദിയില്‍ ആ വ്യക്തിക്ക് ജോലി ചെയ്യാനാകൂ. സ്‌പോണ്‍സറുടെ അനുവാദമില്ലാതെ തൊഴിലാളിക്ക് സൗദിയില്‍ മറ്റൊരു ജോലിയും ചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ല. ആധുനിക അടിമ വ്യവസ്ഥ എന്ന പേരിലായിരുന്നു ഈ സമ്പ്രദായം അറിയപ്പെട്ടിരുന്നത്.

വീട്ടുജോലിക്കാര്‍ പ്രത്യേകിച്ച് സ്ത്രീകള്‍, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ എന്നിവരെയാണ് ഇത് കൂടുതലായി ബാധിച്ചത്. കഫാല സമ്പ്രദായത്തില്‍ ജോലി മാറുന്നതിനും സ്‌പോണ്‍സറുടെ അനുവാദം ആവശ്യമാണ്. 1950 കളില്‍ എണ്ണയുമായി ബന്ധപ്പെട്ട മേഖലയില്‍ രാജ്യം വളര്‍ച്ച കൈവരിക്കുന്നതിനിടെയാണ് നിയമം അവതരിപ്പിച്ചത്. തുടക്കത്തില്‍ വിദേശ തൊഴിലാളികളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനുള്ള ഒരു മാര്‍ഗമായിരുന്നു. എന്നാല്‍ കാലക്രമേണ ഈ സംവിധാനം ചൂഷണത്തിന്റെയും അസന്തുലിതാവസ്ഥയുടെയും പ്രതീകമായി മാറി. തൊഴിലുടമകള്‍ പലപ്പോഴും ജീവനക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുക്കുകയും വേതനം വൈകിപ്പിക്കുകയും, യാത്ര നിയന്ത്രിക്കുകയും വരെ ചെയ്തിരുന്നു.

Also Read: Tuk Tuk Auto Rickshaw: ടുക് ടുക് വരുന്നു! യുഎഇ റോഡുകളിലേക്ക് ഉടന്‍ ഓട്ടോറിക്ഷകളെത്തും

2022ല്‍ നടന്ന ഫിഫ ലോകകപ്പിന് സൗദി ആതിഥേയത്വം വഹിക്കുന്നതിന് മുമ്പ് ഖത്തര്‍ തങ്ങളുടെ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചു. ഈ സമയത്താണ് സൗദിയിലെ കഫാല സമ്പ്രദായം വിമര്‍ശനങ്ങള്‍ക്ക് പാത്രമായത്. അതിന് കാരണം, ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ സ്റ്റേഡിയ നിര്‍മ്മാണത്തിനിടെ മരിച്ചതാണ്.

നിലവില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌ന പദ്ധതിയായ വിഷന്‍ 2030ന്റെ ഭാഗമായാണ് കഫാല നിരോധിച്ചത്. നിര്‍മ്മാണം, ആരോഗ്യ സംരക്ഷണം, ഗാര്‍ഹിക, സേവന മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കും പുതിയ നീക്കം ഏറെ ഗുണകരമാകും.