Dubai Access Club: അഞ്ച് വർഷത്തെ ടൂറിസ്റ്റ് വിസ, 2000 ദിർഹത്തിൻ്റെ ആനുകൂല്യങ്ങൾ; ‘ദുബായ് ആക്സസ് ക്ലബ്’ പദ്ധതിക്ക് ആർക്കെല്ലാം അപേക്ഷിക്കാം ?

Everything You Need to Know About Dubai Access Club: പദ്ധതിയിൽ അംഗത്വം ലഭിക്കുന്നവർക്ക് ലഭിക്കുന്ന അഞ്ച് വർഷ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ ഉപയോഗിച്ച് പുതിയ വിസയെടുക്കാതെ തന്നെ അഞ്ച് വർഷത്തിനുള്ളിൽ എത്ര തവണ വേണമെങ്കിലും ദുബായിലേക്ക് യാത്ര ചെയ്യാം. കൂടാതെ ഒരു വർഷത്തിൽ പരമാവധി 90 ദിവസം വരെ തുടർച്ചയായി ദുബായിൽ തങ്ങാനും ഇതിലൂടെ സാധിക്കും

Dubai Access Club: അഞ്ച് വർഷത്തെ ടൂറിസ്റ്റ് വിസ, 2000 ദിർഹത്തിൻ്റെ ആനുകൂല്യങ്ങൾ; ദുബായ് ആക്സസ് ക്ലബ് പദ്ധതിക്ക് ആർക്കെല്ലാം അപേക്ഷിക്കാം ?

പ്രതീകാത്മക ചിത്രം

Published: 

06 Nov 2026 | 09:06 AM

ദുബായിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾക്കായി അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളുമായി പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ദുബായ് ടൂറിസം. ‘ദുബായ് ആക്സസ് ക്ലബ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, പ്രത്യേക ക്ഷണം ലഭിക്കുന്നവർക്ക് മാത്രം അംഗമാകാൻ കഴിയുന്ന ഒന്നാണ്. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിൻ്റെ അംഗീകാരത്തോടെ വിസ അനുവദിക്കുന്ന ഈ പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.

പദ്ധതിയിൽ അംഗത്വം ലഭിക്കുന്നവർക്ക് ലഭിക്കുന്ന അഞ്ച് വർഷ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ ഉപയോഗിച്ച് പുതിയ വിസയെടുക്കാതെ തന്നെ അഞ്ച് വർഷത്തിനുള്ളിൽ എത്ര തവണ വേണമെങ്കിലും ദുബായിലേക്ക് യാത്ര ചെയ്യാം. കൂടാതെ ഒരു വർഷത്തിൽ പരമാവധി 90 ദിവസം വരെ തുടർച്ചയായി ദുബായിൽ തങ്ങാനും ഇതിലൂടെ സാധിക്കും. വിസയ്ക്ക് പുറമെ, ദുബായിലെ പ്രധാന ഹോട്ടലുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, മാളുകൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന 2,000 ദിർഹം വരെയുള്ള ക്രെഡിറ്റ് പോയിൻ്റുകളും അംഗങ്ങളെ കാത്തിരിക്കുന്നുണ്ട്.

Also Read: ലൈസൻസ് പ്രായപരിധി മുതൽ വാഹന രജിസ്ട്രേഷൻ വരെ: യു.എ.ഇ പ്രവാസികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ!

അൽസാദ കാർഡ് ഉടമകൾക്ക് ലഭിക്കുന്ന പ്രത്യേക വിലക്കിഴിവുകളും ദുബായിൽ വിമാനമിറങ്ങുമ്പോൾ തന്നെ ‘du’ നൽകുന്ന സൗജന്യ പ്രീപെയ്ഡ് സിം കാർഡും ഈ പദ്ധതിയുടെ മറ്റ് പ്രധാന ആകർഷണങ്ങളാണ്. തിരഞ്ഞെടുത്ത കോർപ്പറേറ്റ് കമ്പനികളിലെ ജീവനക്കാർക്കും പ്രമുഖ ലോയൽറ്റി പ്രോഗ്രാം അംഗങ്ങൾക്കുമാണ് ഈ ക്ലബ്ബിലേക്ക് പ്രധാനമായും ക്ഷണം ലഭിക്കുക. എമിറേറ്റ്സ് എയർലൈൻ, എമാർ ഹോസ്പിറ്റാലിറ്റി, ജുമൈറ ഗ്രൂപ്പ്, മാരിയറ്റ്, ഹിൽട്ടൺ, ഹയാത്ത് തുടങ്ങിയ കമ്പനികളിലെ ജീവനക്കാർക്ക് തങ്ങളുടെ ഐഡിയും ഔദ്യോഗിക ഇമെയിലും ഉപയോഗിച്ച് വിസിറ്റ് ദുബായ് വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.

എമിറേറ്റ്സ് സ്കൈവാർഡ്സ്, യു ബൈ എമാർ, ഹിൽട്ടൺ ഓണേഴ്സ്, മാരിയറ്റ് ബോൺവോയ് തുടങ്ങിയ ലോയൽറ്റി പ്രോഗ്രാമുകളിൽ അംഗത്വമുള്ളവർക്കും അപേക്ഷ നൽകാം. ഈ രണ്ട് ലിസ്റ്റിലും ഉൾപ്പെടാത്തവർക്കായി ഫോമിൽ ‘Others’ എന്ന ഓപ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. അംഗത്വത്തിനും വിസയ്ക്കുമായി 4,032.50 ദിർഹമാണ് അപേക്ഷാ ഫീസ്. നിലവിൽ യു.എ.ഇയിൽ ഉള്ളവരാണ് അപേക്ഷിക്കുന്നതെങ്കിൽ 650 ദിർഹം അധികമായി നൽകേണ്ടിവരും.

English Summary

Dubai launched the invitation-only Dubai Access Club, offering frequent visitors a five-year multiple-entry tourist visa, a free SIM card, and up to 2,000 dirhams in hotel and retail credits.

Loading...
Unable to load recommendations.
Follow Us
Related Stories
Iran US conflict: ഏഴ് ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ ആണവ ചർച്ചയ്ക്കില്ല; വീണ്ടും നിലപാട് കടുപ്പിച്ച് ഇറാൻ
ലൈസൻസ് പ്രായപരിധി മുതൽ വാഹന രജിസ്ട്രേഷൻ വരെ: യു.എ.ഇ പ്രവാസികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ!
Titanic Sinking Mystery: ടൈറ്റാനിക് മുക്കിയതോ? അപകടത്തിന് തൊട്ടുപിന്നാലെ ഉടമകൾക്ക് ലഭിച്ചത് 5 മില്യൺ ഡോളർ; ചർച്ചയായി ഇൻഷൂറൻസ് രേഖ!
North Korea Missile Test: പുതിയ വ്യോമപ്രതിരോധ മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ; വിമാനത്താവളത്തെ ലക്ഷ്യമിട്ട് ക്രൂസ് മിസൈൽ അഭ്യാസം
UAE School Winter Break: പ്രവാസി കുടുംബങ്ങൾക്ക് സന്തോഷവാർത്ത; യു.എ.ഇ സ്‌കൂളുകളുടെ ശൈത്യകാല അവധി പ്രഖ്യാപിച്ചു, അറിയേണ്ടതെല്ലാം!
Strait of Hormuz: ഹോർമൂസിൽ ഇന്ത്യയുൾപ്പെടെ നാല് രാജ്യങ്ങളുടെ വാണിജ്യ കപ്പലുകൾക്ക് ഇളവ് നൽകി ഇറാൻ
ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്; എന്തുകൊണ്ട്?
കിടിലൻ പെർഫോമൻസ്! ഹീറോയുടെ പവർ ഫുൾ ബൈക്ക്
ദീപാവലിക്ക് ശേഷം ത്രിഗ്രഹയോഗം! ആർക്കൊക്കെ നേട്ടം
ആമസോൺ ദീപാവലി എഡിഷൻ സെയിൽ: റെഡിമി ടർബോ 5 ഡീൽ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി