AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pakistan PM Shehbaz Sharif: ‘തീരുമാനം എടുക്കാൻ കഴിയാത്ത പ്രധാനമന്ത്രി, തീവ്രവാദികളെ സഹായിക്കുന്ന ആൾ, പാകിസ്ഥാന്‍റെ ഏറ്റവും ദുർബലൻ’; ആരാണ് ഷഹബാസ് ഷെരീഫ്?

Who is Pakistan PM Shehbaz Sharif:പാകിസ്താൻ കണ്ട ഏറ്റവും ദുർബലനായ പ്രധാനമന്ത്രിയാണ് ഷഹബാസ് ഷെരീഫ് എന്നാണ് ഉയരുന്ന പ്രധാന വിമർശനം. അഴിമതിക്കേസിൽ അയോഗ്യത പ്രഖ്യാപിച്ച നവാസ് ഷരീഫിന് ശേഷമാണ് അദ്ദേഹത്തിന്റെ സഹോദരനായ ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രി പദത്തിലെത്തിയത്.

Pakistan PM Shehbaz Sharif: ‘തീരുമാനം എടുക്കാൻ കഴിയാത്ത പ്രധാനമന്ത്രി, തീവ്രവാദികളെ സഹായിക്കുന്ന ആൾ, പാകിസ്ഥാന്‍റെ ഏറ്റവും ദുർബലൻ’; ആരാണ് ഷഹബാസ് ഷെരീഫ്?
Shahbaz Sharif
Sarika KP
Sarika KP | Published: 09 May 2025 | 07:50 AM

ഇസ്ലാമാബാദ്: ജമ്മു പഹൽ​ഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകാരാക്രമണത്തിൽ പാകിസ്ഥാനെതിരെ കടുത്ത നടപടിയെടുത്ത് ഇന്ത്യ.
ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ ഒൻപത് പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. മെയ് ഏഴിന് പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ഇതിനു ശേഷം സംയമനം പാലിച്ച ഇന്ത്യയ്ക്കുനേരെ തുടർച്ചയായി പ്രകോപനമാണ് പാകിസ്ഥാന്റെ ഭാ​ഗത്ത് നിന്നുണ്ടായത്. എന്നാൽ ഇതോടെ കനത്ത പ്രഹരമാണ് ഇന്ത്യ പാകിസ്ഥാന് നൽകിയത്. തലസ്ഥാനമായ ഇസ്ലാമാബാദ്, ലഹോർ, കറാച്ചി, പെഷാവർ, സിയാൽകോട്ട് തുടങ്ങി 12 ഇടങ്ങളിൽ ഇന്ത്യ കനത്ത ആക്രമണം നടത്തി. ‌‌‌‌‌‌

എന്നാൽ ഇതിനിടെയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെതിരെ വലിയ വിമർശനമാണ് രാജ്യത്തിലെ ജനങ്ങളിൽ നിന്ന് ഉയരുന്നത്. പാകിസ്താൻ കണ്ട ഏറ്റവും ദുർബലനായ പ്രധാനമന്ത്രിയാണ് ഷഹബാസ് ഷെരീഫ് എന്നാണ് ഉയരുന്ന പ്രധാന വിമർശനം. അഴിമതിക്കേസിൽ അയോഗ്യത പ്രഖ്യാപിച്ച നവാസ് ഷരീഫിന് ശേഷമാണ് അദ്ദേഹത്തിന്റെ സഹോദരനായ ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രി പദത്തിലെത്തിയത്.

Also Read:ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെടില്ല? അത് തങ്ങളുടെ കാര്യമല്ലെന്ന് ജെ.ഡി. വാന്‍സ്‌

എന്നാൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഷഹബാസ് ഷെരീഫിന്റെ സമീപനം ജനങ്ങളിൽ അസംതൃപ്തിക്ക് കാരണമായി. തീരുമാനം എടുക്കാൻ കഴിയാത്ത പ്രധാനമന്ത്രി, തീവ്രവാദികളെ സഹായിക്കുന്ന ആൾ- പാകിസ്ഥാൻ കണ്ട ദുർബലനായ പ്രധാനമന്ത്രി തുടങ്ങിയ വിശേഷണങ്ങളാണ് ഷഹബാസ് ഷെരീഫിന് നേരെ ഉയരുന്നത്. ഒരു കുഞ്ഞ് കുട്ടിക്ക് പോലും ഇതിനേക്കാൾ നന്നായി തീരുമാനമെടുക്കാൻ കഴിയുമെന്നാണ് ഷഹബാസ് ഷെരീഫ് എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ചുള്ള വിമർശനം.

അറിയപ്പെടുന്ന വ്യവസായി കൂടിയാണ് ഷഹബാസ് ഷെരീഫ്. ഇയാൾ 2018ലാണ് പ്രതിപക്ഷ നേതാവായി എത്തുന്നത്. പിന്നീട് 2022ൽ ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം പാസായതോടെയാണ് ഷെഹബാസ് ഷരീഫ് പ്രധാനമന്ത്രിയാകുന്നത്. മറ്റ് പാർട്ടികളുടെ പിന്തുണയോടെയാണ് സ്ഥാനമേറ്റത്. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലേക്ക്.രാജ്യം രൂപികരിച്ചതിനു ശേഷം എറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിയത് ഇദ്ദേഹം പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്. ലഷ്കർ ഇ തൊയ്ബ, ജെയ്ഷ് ഇ മുഹമ്മദ് തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളെ ഇയാൾ സഹായിക്കുന്നുണ്ട്.

Follow Us