AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Gardening Tips: ഉപയോഗിച്ച എണ്ണ കളയല്ലേ; ഗാർഡനിലും ഉപയോഗിക്കാം, 7 വിധത്തിൽ

Ways to Use Cooking Oil in Your Garden and Yard: അടുക്കളയിൽ പാചകത്തിനായി ഉപയോഗിക്കുന്ന എണ്ണ നിങ്ങളുടെ ഗാർഡനിലും ചെടികളുടെ പരിപാലനത്തിനും സഹായിയാണെന്ന് അറിയാമോ? എണ്ണ ഉപയോഗിച്ച് തോട്ടത്തിലെ പല പ്രശ്നങ്ങളും എളുപ്പത്തിൽ പരിഹരിക്കാം. ആ 7 പ്രധാന വഴികൾ ഏതെല്ലാമെന്ന് നോക്കിയാലോ...

Nithya Vinu
Nithya Vinu | Published: 02 Nov 2026 | 10:58 AM
മണ്ണിൽ പണിയെടുക്കുമ്പോൾ മൺവെട്ടി, കത്രിക, കോരിക തുടങ്ങിയ ഉപകരണങ്ങളിൽ തുരുമ്പ് പിടിക്കുന്നത് തടയാൻ പാചക എണ്ണ സഹായിക്കും. ഉപകരണങ്ങൾ ഉപയോഗിച്ചു കഴിഞ്ഞ ശേഷം അല്പം എണ്ണ തേച്ചു സൂക്ഷിക്കുന്നത് തുരുമ്പിൽ നിന്നും ഈർപ്പത്തിൽ നിന്നും സംരക്ഷണം നൽകും. ഗാർഡനിലെ ഗേറ്റുകൾ, ഊഞ്ഞാലുകൾ എന്നിവയിലെ തുരുമ്പെടുക്കൽ തടയാൻ എണ്ണ താൽക്കാലിക ലൂബ്രിക്കന്റായി ഉപയോഗിക്കാവുന്നതാണ്. (Image Credit source: Getty Images)

1 / 5
ഗ്ലാസ്, പ്ലാസ്റ്റിക് അല്ലെങ്കിൽ മൺചട്ടികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന സ്റ്റിക്കറുകളുടെ അവശിഷ്ടങ്ങളും പശയും നീക്കം ചെയ്യാൻ അല്പം പാചക എണ്ണ പുരട്ടിയ ശേഷം തുടച്ചെടുത്താൽ മതി. അതുപോലെ, വുഡൻ ഫർണിച്ചറുകൾക്കും ട്രെല്ലിസുകൾക്കും തിളക്കം നൽകാനും, മഴയത്ത് നനഞ്ഞു കേടാകാതിരിക്കാനും പാചക എണ്ണയും വിനാഗിരിയും ചേർന്ന മിശ്രിതം തേച്ചു പിടിപ്പിക്കാവുന്നതാണ്.

2 / 5
പക്ഷികൾക്കായി വെള്ളം വെക്കുന്ന ചെറിയ പാത്രങ്ങളുടെയോ ഫീഡറുകളുടെയോ അരികുകളിൽ വളരെ നേരിയ അളവിൽ എണ്ണ പുരട്ടിയാൽ വെള്ളത്തിൽ പായൽ പിടിക്കുന്നതും അഴുക്ക് അടിഞ്ഞുകൂടുന്നതും തടയാം. ചില മൃഗങ്ങൾ ചെടികൾ കടിക്കുകയോ ചട്ടികൾ മാന്തിമറിക്കുകയോ ചെയ്യാറുണ്ട്. ഇവയുടെ ശല്യമുള്ള ഭാഗങ്ങളിൽ അല്പം എണ്ണ പുരട്ടുന്നത് അവയെ അകറ്റി നിർത്താൻ സഹായിക്കും.

3 / 5
കത്രികയുടെയും ബ്ലേഡുകളുടെയും പ്രവർത്തനം സുഗമമാക്കാനും എണ്ണ ഉപയോഗിക്കാവുന്നതാണ്. ചെടികൾ വെട്ടി ഒതുക്കാൻ ഉപയോഗിക്കുന്ന കത്രികകളുടെയും പ്രൂണിങ് ഷിയറുകളുടെയും ബ്ലേഡുകളിൽ എണ്ണ പുരട്ടുന്നത് അവ തുരുമ്പെടുക്കാതെയും ഒട്ടിക്കാതെയും എളുപ്പത്തിൽ പ്രവർത്തിക്കാൻ സഹായിക്കും.

4 / 5
അതുപോലെ ഗാർഡനിലെ ഉപയോഗിക്കാതെ കിടക്കുന്ന ജലാശയങ്ങൾ, അലങ്കാര പാത്രങ്ങൾ, മൺപാത്രങ്ങൾ എന്നിവയിലെ കൊട്ടികിടക്കുന്ന വെള്ളത്തിൽ കൊതുക് വളരാറുണ്ട്. ഒലിവ് ഓയിൽ ഒഴിച്ചുകൊടുക്കുന്നത് ഈ പ്രശ്നത്തിനും പരിഹാരമാണ്.

5 / 5
Follow Us