‘ഭർത്താവിനോട് സ്നേഹം. എന്റെ സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം’; ഭർതൃവീട്ടിൽ 26 വയസുകാരി മരിച്ച നിലയിൽ
26-year-old woman found dead at husband's home: പത്തനാപുരം പഞ്ചായത്ത് ഓഫീസ് ജങ്ഷൻ ഷാജഹാൻ ബിൽഡിങ്ങിൽ ഷാജഹാന്റെയും റിഹാനിയയുടെയും മകളാണ് സായ. ശനി രാത്രി 8.30നായിരുന്നു സംഭവം. ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവതിയെ വീട്ടുകാർ ഉടൻ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലം: 26 വയസുകാരിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊല്ലം. ഇരവിപുരം ഭരണിക്കാവിൽ
റജീന നിവാസിൽ അഫ്‌സലിന്റെ ഭാര്യ സായ ഷാജി (26) ആണ് മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. മുറിയിൽ നിന്ന് പൊലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. “ഭർത്താവിനോട് സ്നേഹം. എന്റെ സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടക്കണം” എന്ന് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നു. ശനി രാത്രി 8.30നായിരുന്നു സംഭവം. ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവതിയെ വീട്ടുകാർ ഉടൻ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്തനാപുരം പഞ്ചായത്ത് ഓഫീസ് ജങ്ഷൻ ഷാജഹാൻ ബിൽഡിങ്ങിൽ ഷാജഹാന്റെയും റിഹാനിയയുടെയും മകളാണ് സായ. മൂന്നുവർഷം മുമ്പായിരുന്നു അഫ്‌സലുമായുള്ള സായയുടെ വിവാഹം. കൊല്ലത്ത് ഇലക്ട്രിക്കൽ ഷോപ് നടത്തുകയാണ് അഫ്‌സൽ. സംഭവത്തിൽ ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056).
പോലീസ് ചോദ്യംചെയ്ത യുവാവ് മരിച്ചനിലയിൽ; സുഹൃത്തിന്റെ മരണം കൊലപാതകമെന്ന് സംശയം
ഇരിട്ടി: വിരാജ്പേട്ടിനടുത്തുള്ള പാലങ്കലയിൽ യുവാവിനെ കാണാതായ സംഭവം കൊലപാതകമെന്ന് സംശയം. കരിനേരവണ്ട പൊന്നപ്പയെ (വിനു-41) ആണ് കാണാതായത്. ഒക്ടോബർ 21-ന് വീട്ടിൽനിന്ന് പോയ മകൻ തിരിച്ചെത്തിയില്ല എന്ന് പൊന്നപ്പയുടെ അമ്മ 26-ന് വിരാജ്പേട്ട് റൂറൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ സംഭവത്തിൽ തോറ ഗ്രാമത്തിലെ സോമയ്യ (മുദ്ദ) എന്നയാളെ പോലീസ് ചോദ്യംചെയ്തിരുന്നു.
പിന്നീട് സോമയ്യയെ വിഷം അകത്തുചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. സോമയ്യയുടെ മരണത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് മറ്റൊരാളുമായി ചേർന്ന് പൊന്നപ്പയെ കൊലപ്പെടുത്തിയതിന്റെ സൂചനകൾ ലഭിച്ചു. താനും മറ്റൊരാളും ചേർന്ന് പൊന്നപ്പയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി പ്രതി ഭാര്യയ്ക്ക് അയച്ച സന്ദേശമാണ് കണ്ടെത്തിയത്.
ഇതോടെ പൊന്നപ്പ കൊല്ലപ്പെട്ടു എന്ന നിഗമനത്തിലാണ് പോലീസ്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കൊലപാതകകാരണം വ്യക്തമാകുകയുള്ളൂ. ഭാര്യക്ക് അയച്ച മെസേജിൽ സോമയ്യ പരാമർശിച്ചിരിക്കുന്ന ആളെ കണ്ടെത്തുക എന്നതാണ് ഇനി പോലീസിന് മുന്നിലുള്ള വഴി. ജില്ലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
English Summary
A 26-year-old woman was found dead at her husband’s home in Kollam. The deceased is Saya Shaji (26), wife of Afsal, a resident of ‘Rajeena Nivas’ in Bharannikkavu, Eravipuram. Her body was found hanging in the bedroom. Police recovered a suicide note from the room, in which she expressed her love for her husband and requested that her gold ornaments be sold to pay the EMI for their car.