AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

അ‌സിസ്റ്റും ഗോളുമായി മെസി മാജിക് വീണ്ടും; വിജയത്തോടൊപ്പം പോയിന്റ് പട്ടികയിലും മുന്നേറി ഇന്റർ മയാമി

Lionel Messi magic returns with goal and assist: മേജർ ലീഗ് സോക്കർ (MLS) മത്സരത്തിൽ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് ഇൻ്റർ മയാമി. മെസിയുടെ കരുത്തിൽ നേടിയ ഈ തകർപ്പൻ വിജയത്തോടെ ഇൻ്റർ മയാമി ഈസ്റ്റേൺ കോൺഫറൻസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

അ‌സിസ്റ്റും ഗോളുമായി മെസി മാജിക് വീണ്ടും; വിജയത്തോടൊപ്പം പോയിന്റ് പട്ടികയിലും മുന്നേറി ഇന്റർ മയാമി
Lionel Messi Magic Returns With Goal And AssistImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 02 Nov 2026 | 10:26 AM

അ‌സിസ്റ്റും ഗോളുമായി വീണ്ടും മെസി മാജിക് കളത്തിൽ നിറഞ്ഞപ്പോൾ മേജർ ലീഗ് സോക്കർ (MLS) മത്സരത്തിൽ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് ഇൻ്റർ മയാമി. മെസിയുടെ കരുത്തിൽ നേടിയ ഈ തകർപ്പൻ വിജയത്തോടെ ഇൻ്റർ മയാമി ഈസ്റ്റേൺ കോൺഫറൻസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. മത്സരത്തിൽ ആദ്യം ഗോൾ വഴങ്ങി പിന്നിൽ നിന്ന ശേഷമാണ് ഇൻ്റർ മയാമി ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തിയത്. മത്സരത്തിന്റെ 53-ാം മിനിറ്റിൽ ഡാനിയൽ ഗാസ്ഡഗിലൂടെ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷൻ ആദ്യം ലീഡ് എടുത്തു. എന്നാൽ ഇൻ്റർ മയാമി 69-ാം മിനിറ്റിൽ ജർമൻ ബെർട്ടെരാമേയിലൂടെ സമനില പിടിച്ചു.

ലയണൽ മെസ്സിയും ടെലാസ്കോ സെഗോവിയയും ചേർന്ന് ഒരുക്കിയ മനോഹരമായ നീക്കമാണ് ഇന്റർ മയാമിയുടെ സമനില ഗോളിന് വഴിതെളിച്ചത്. തുടർന്ന് മത്സരത്തിന്റെ അവസാന നിമിഷങ്ങളിലേക്ക് കടക്കവെ, 83-ാം മിനിറ്റിൽ മെസിയുടെ തകർപ്പൻ ഗോൾ എത്തി. ബോക്സിനു പുറത്തുനിന്നും പന്ത് ലഭിച്ച മെസ്സി, എതിർ പ്രതിരോധനിര താരങ്ങളെ കബളിപ്പിച്ച് തൊടുത്ത മികച്ചൊരു ഇടങ്കാൽ ഷോട്ട് കൃത്യമായി ലക്ഷ്യത്തിലെത്തുകയായിരുന്നു.

Also Read: ഗോളടിക്ക് ഇടവേള! ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം, ഉസ്ബെക്കിസ്ഥാനിലേക്ക് ഇല്ല

അ‌തോടെ സമനിലയിൽ നിന്ന് ഇന്റർ മയാമി 2-1ന്റെ ജയത്തിലേക്ക് മത്സരഗതി തിരിച്ചുവിട്ടു. ഈ വിജയത്തിലൂടെ പോയിന്റ് പട്ടികയിലും മയാമി മുന്നേറി. എംഎൽഎസ് ഈസ്റ്റേൺ കോൺഫറൻസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ആണ് മയാമി എത്തിയത്. ഈ മത്സരത്തിലെ ഗോൾ നേട്ടത്തോടെ സീസണിലെ തന്റെ 26-ാമത്തെ ഗോൾ ആണ് മെസി കുറിച്ചത്.

മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് VAR ഇടപെടലിലൂടെ ഒരു ഗോൾ സെൽഫ് ഗോൾ ഓഫ്​സൈഡ് മൂലം റദ്ദാക്കപ്പെട്ടതും ഇന്റർ മയാമിക്ക് രക്ഷയായി. നിലവിൽ 26 ഗോളുകളുമായി എംഎൽഎസിലെ ടോപ്പ് സ്കോറർ പട്ടികയിൽ ലയണൽ മെസി ആണ് ഒന്നാമത്. കൂടാതെ 13 അസിസ്റ്റുകളും മെസിയുടെ പേരിലുണ്ട്. മെസിയുടെ 937-ാം കരിയർ ഗോൾ ആണ് ഈ മത്സരത്തിൽ പിറന്നത്.

English Summary

Inter Miami defeated the New England Revolution 2-1 in a Major League Soccer (MLS) match, fueled by another magical performance from Lionel Messi, who contributed both a goal and an assist. With this resounding victory, driven by Messi’s brilliance, Inter Miami has climbed to second place in the Eastern Conference standings.

Follow Us