AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

SBI Investment: സമ്പാദ്യം വളർത്താൻ എസ്ബിഐയുടെ 5 നിക്ഷേപ പദ്ധതികൾ; 5 സ്കീമുകൾ

SBI Wealth Creation 5 Investment Schemes for Long Term Savings: എസ്‌ഐപി വഴിയോ ഒറ്റത്തവണ നിക്ഷേപത്തിലൂടെയോ ദീര്‍ഘകാലത്തേക്ക് പണം നിക്ഷേപിക്കുന്നത് സമ്പാദ്യം വളര്‍ത്താന്‍ സഹായിക്കും. റിസ്‌ക് എടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളും വിപണിയിലെ റിസ്‌ക് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിപിഎഫ്, സ്ഥിരനിക്ഷേപം തുടങ്ങിയ മാര്‍ഗങ്ങളും പരിഗണിക്കാം.

SBI Investment: സമ്പാദ്യം വളർത്താൻ എസ്ബിഐയുടെ 5 നിക്ഷേപ പദ്ധതികൾ; 5 സ്കീമുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യImage Credit source: Rafael Henrique/SOPA Images/LightRocket via Getty Images
Shiji M K
Shiji M K | Published: 02 Nov 2026 | 11:24 AM

ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി വലിയൊരു തുക സമാഹരിക്കണമെങ്കില്‍ കൃത്യമായ നിക്ഷേപ ആസൂത്രണം ആവശ്യമാണ്. കുട്ടികളുടെ വിദ്യാഭ്യാസം, വീട് വാങ്ങല്‍, വിരമിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) വിവിധ നിക്ഷേപ പദ്ധതികള്‍ പരിഗണിക്കാം. ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ മുതല്‍ സുരക്ഷിതമായ സ്ഥിരനിക്ഷേപങ്ങള്‍ വരെ വ്യത്യസ്ത സാധ്യതകള്‍ എസ്ബിഐയിലുണ്ട്.

എസ്‌ഐപി വഴിയോ ഒറ്റത്തവണ നിക്ഷേപത്തിലൂടെയോ ദീര്‍ഘകാലത്തേക്ക് പണം നിക്ഷേപിക്കുന്നത് സമ്പാദ്യം വളര്‍ത്താന്‍ സഹായിക്കും. റിസ്‌ക് എടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളും വിപണിയിലെ റിസ്‌ക് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിപിഎഫ്, സ്ഥിരനിക്ഷേപം തുടങ്ങിയ മാര്‍ഗങ്ങളും പരിഗണിക്കാം.

എസ്ബിഐ സ്‌മോള്‍ ക്യാപ് ഫണ്ട്

ചെറുകിട കമ്പനികളുടെ ഓഹരികളില്‍ പ്രധാനമായും നിക്ഷേപിക്കുന്ന ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടാണ് എസ്ബിഐ സ്‌മോള്‍ ക്യാപ് ഫണ്ട്. വളര്‍ച്ചാ സാധ്യതയുള്ള കമ്പനികളില്‍ നിക്ഷേപിക്കുന്നതിനാല്‍ ദീര്‍ഘകാലത്ത് മികച്ച നേട്ടം ലക്ഷ്യമിടാം. എന്നാല്‍ വിപണിയിലെ ചാഞ്ചാട്ടവും നഷ്ടസാധ്യതയും കൂടുതലായിരിക്കും. ഏഴ് മുതല്‍ പത്ത് വര്‍ഷം വരെ നിക്ഷേപം തുടരാന്‍ കഴിയുന്നവര്‍ക്ക് ഈ ഫണ്ട് പരിഗണിക്കാം.

എസ്ബിഐ കോണ്‍ട്രാ ഫണ്ട്

വിപണിയില്‍ നിലവില്‍ പിന്നാക്കം നില്‍ക്കുന്നതോ യഥാര്‍ഥ മൂല്യത്തേക്കാള്‍ കുറഞ്ഞ വിലയില്‍ വ്യാപാരം നടക്കുന്നതോ ആയ കമ്പനികളില്‍ നിക്ഷേപിക്കുന്ന രീതിയാണ് കോണ്‍ട്രാ ഫണ്ടുകളുടേത്. ദീര്‍ഘകാലത്ത് ഇത്തരം കമ്പനികള്‍ വളര്‍ച്ച കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപം.

Also Read: SIP: സമ്പാദ്യം തുടങ്ങാൻ വൈകിയോ? 40-ാം വയസിൽ തുടങ്ങി 60-ൽ 3 കോടി നേടാം

എസ്ബിഐ ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ് ഫണ്ട്

വലിയ കമ്പനികളുടെയും ഇടത്തരം കമ്പനികളുടെയും ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടാണിത്. വലിയ കമ്പനികള്‍ പോര്‍ട്ട്‌ഫോളിയോയ്ക്ക് താരതമ്യേന സ്ഥിരത നല്‍കുമ്പോള്‍ മിഡ്ക്യാപ് കമ്പനികള്‍ വളര്‍ച്ചാ സാധ്യത നല്‍കുന്നു.

എസ്ബിഐ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

വിപണിയിലെ റിസ്‌ക് ഒഴിവാക്കി ദീര്‍ഘകാല സമ്പാദ്യം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിപിഎഫ് അനുയോജ്യമായ മാര്‍ഗമാണ്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന പലിശനിരക്കിലാണ് പദ്ധതിയില്‍ വരുമാനം ലഭിക്കുന്നത്. നിലവിലെ പലിശനിരക്ക് 7.1 ശതമാനമാണ്.

എസ്ബിഐ അമൃത് വൃഷ്ടി സ്ഥിരനിക്ഷേപം

ഓഹരി വിപണിയിലെ റിസ്‌ക് ഒഴിവാക്കി നിശ്ചിത കാലയളവില്‍ പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എസ്ബിഐയുടെ അമൃത് വൃഷ്ടി സ്ഥിരനിക്ഷേപം പരിഗണിക്കാം. 444 ദിവസമാണ് പദ്ധതിയുടെ കാലാവധി. സാധാരണ നിക്ഷേപകര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വ്യത്യസ്ത പലിശനിരക്കുകളാണ് ലഭിക്കുന്നത്.

English Summary

SBI offers several investment options to help individuals build wealth and achieve long-term financial goals. These five schemes include equity mutual funds, PPF, and fixed deposits, catering to investors with different risk preferences and investment horizons.

Follow Us