AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വനിതാ ലോകകപ്പ് കിരീടം; ആ ദിനം എന്നും ഹൃദയത്തിലുണ്ടാകുമെന്ന് സ്മൃതി മന്ദാന

India Women's World Cup 2025 Smriti Mandhana Recalls the Special Day: ലോകകപ്പ് വിജയം ഇന്ത്യൻ ടീമിന് മാത്രമല്ല, രാജ്യത്തെ കോടിക്കണക്കിന് ആരാധകർക്കും അഭിമാനകരമായ നിമിഷമായിരുന്നുവെന്ന് മന്ദാന പറഞ്ഞു. രാജ്യത്തിനായി കളിക്കാനും നേട്ടങ്ങൾ സ്വന്തമാക്കാനും ആഗ്രഹിക്കുന്ന ഓരോ പെൺകുട്ടിക്കും ഈ വിജയം പ്രചോദനമാണെന്നും താരം കൂട്ടിച്ചേർത്തു.

വനിതാ ലോകകപ്പ് കിരീടം; ആ ദിനം എന്നും ഹൃദയത്തിലുണ്ടാകുമെന്ന് സ്മൃതി മന്ദാന
സ്മൃതി മന്ദാനImage Credit source: PTI
Shiji M K
Shiji M K | Updated On: 02 Nov 2026 | 12:23 PM

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ നേട്ടങ്ങളിലൊന്നാണ് 2025 നവംബർ രണ്ടിന് സ്വന്തമാക്കിയ ഏകദിന ലോകകപ്പ് കിരീടം. കിരീടനേട്ടത്തിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി ആ ചരിത്രനിമിഷത്തിന്റെ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ താരം സ്മൃതി മന്ദാന. കഴിഞ്ഞ വർഷത്തെ ആ ദിവസം എന്നും പ്രത്യേകതയോടെ ഓർമിക്കപ്പെടുമെന്നാണ് മന്ദാനയുടെ വാക്കുകൾ.

ലോകകപ്പ് വിജയം ഇന്ത്യൻ ടീമിന് മാത്രമല്ല, രാജ്യത്തെ കോടിക്കണക്കിന് ആരാധകർക്കും അഭിമാനകരമായ നിമിഷമായിരുന്നുവെന്ന് മന്ദാന പറഞ്ഞു. രാജ്യത്തിനായി കളിക്കാനും നേട്ടങ്ങൾ സ്വന്തമാക്കാനും ആഗ്രഹിക്കുന്ന ഓരോ പെൺകുട്ടിക്കും ഈ വിജയം പ്രചോദനമാണെന്നും താരം കൂട്ടിച്ചേർത്തു.

2025 നവംബർ രണ്ടിന് നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ആദ്യമായി വനിതാ ഏകദിന ലോകകപ്പ് ഉയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 246 റൺസിന് പുറത്തായി.

ഫൈനലിൽ 58 പന്തിൽ 45 റൺസാണ് മന്ദാന നേടിയത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച താരം ഒൻപത് ഇന്നിങ്‌സുകളിൽ നിന്ന് 434 റൺസുമായി റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തെത്തി. രണ്ട് അർധസെഞ്ചുറികളും ഒരു സെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു. 54.25 ആയിരുന്നു ബാറ്റിങ് ശരാശരി.

Also Read: അ‌സിസ്റ്റും ഗോളുമായി മെസി മാജിക് വീണ്ടും; വിജയത്തോടൊപ്പം പോയിന്റ് പട്ടികയിലും മുന്നേറി ഇന്റർ മയാമി

ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. തുടക്കത്തിലെ രണ്ട് വിജയങ്ങൾക്ക് പിന്നാലെ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ തോൽവി വഴങ്ങിയ ടീം ശക്തമായി തിരിച്ചുവരികയായിരുന്നു. ന്യൂസിലൻഡിനെ തോൽപ്പിച്ച് സെമിയിലെത്തിയ ഇന്ത്യ, അവിടെ ഓസ്ട്രേലിയയെയും മറികടന്നു. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചതോടെ ആദ്യ ലോകകിരീടമെന്ന സ്വപ്നം യാഥാർഥ്യമായി.

ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ വളർച്ചയിൽ നിർണായകമായ വഴിത്തിരിവായി ഈ നേട്ടം മാറി. ലോകകപ്പ് കിരീടം സ്വന്തമാക്കിയതിലൂടെ രാജ്യത്തെ വനിതാ താരങ്ങൾക്ക് കൂടുതൽ അംഗീകാരവും പ്രചോദനവും ലഭിച്ചു. ഒരു വർഷം പിന്നിടുമ്പോഴും ആ ചരിത്രവിജയത്തിന്റെ ആവേശം ആരാധകരിലും താരങ്ങളിലും നിറഞ്ഞുനിൽക്കുകയാണ്.

English Summary

Indian cricketer Smriti Mandhana has recalled India’s historic 2025 Women’s ODI World Cup triumph. The batter described the memorable victory over South Africa as a special moment that will always remain close to her heart.

Follow Us