7th Pay Commission : എട്ടാം ശമ്പള കമ്മീഷൻ അവിടെ നിൽക്കട്ടെ! അതിന് മുമ്പ് ഒരു വമ്പൻ ഡിഎ വർധനവുണ്ട്
7th Pay Commission DA Hike Update : ജൂലൈ മാസത്തിലെ പണപ്പെരുപ്പം നിരക്കിൻ്റെ അടിസ്ഥാനത്തിലാണ് അടുത്ത ക്ഷാമബത്ത വർധനവ് നിശ്ചിയിക്കുന്നത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ദീപാവലിയോട് അനുബന്ധിച്ചുണ്ടാകാനാണ് സാധ്യത.

7th Pay Commission
എട്ടാം ശമ്പള കമ്മീഷനും അതിനോട് അനുബന്ധിച്ചുള്ള തങ്ങളുടെ ശമ്പള വർധനവിനായിട്ടുള്ള കാത്തിരിപ്പിലാണ് കേന്ദ്ര സർക്കാർ ജീവനക്കാർ. 2026 ജനുവരിയോട് പുതിയ ശമ്പള കമ്മീഷൻ്റെ കാലാവധി ആരംഭിക്കുകയും ചെയ്യും. എന്നാൽ അതിന് മുന്നോടിയായി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒരു വമ്പൻ ശമ്പളം വർധനവിന് വഴി ഒരുങ്ങുകയാണ്. ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ഈ വർഷത്തെ രണ്ടാം ക്ഷാമബത്ത (ഡിഎ) വർധനവ്. നിലവിൽ 55 ശതമാനം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ക്ഷാമബത്ത.
ചില ബിസിനസ് മാധ്യമങ്ങൾ പങ്കുവെക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഇത്തവണ നാല് ശതമാനം ഡിഎ വർധനവുണ്ടാകാനാണ് സാധ്യത. ഇതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 59 ശതമാനമായി ഉയരും. ജൂലൈ മാസത്തിലെ പണപ്പെരുപ്പം നിരക്കിന് അനുസരിച്ചാണ് കേന്ദ്ര ഡിഎ വർധനവ് എത്രയാണെന്ന് നിശ്ചയിക്കുന്നത്. ഏഴാം ശമ്പള കമ്മീഷൻ്റെ പ്രകാരം ലഭിക്കുന്ന അവസാനത്തെ ഡിഎ വർധനവാണിത്. ജനുവരിയോട് പുതിയ ശമ്പള കമ്മീഷൻ്റെ കാലവധിക്ക് തുടക്കമാകും.
ALSO READ : PF account: പിഎഫ് അക്കൗണ്ടിൽ പലിശ ക്രെഡിറ്റായോ എന്നറിയേണ്ടേ? പരിശോധിക്കേണ്ടത് ഇങ്ങനെ…
ലേബർ ബ്യൂറോ പുറപ്പെടുവിച്ച വിവരങ്ങൾ പ്രകാരം മെയ് മാസത്തിലെ പണപ്പെരുപ്പം നിരക്ക് 0.5 പോയിൻ്റ് ഉയർന്നിട്ടുണ്ട്. 2024 മെയ് മാസത്തെക്കാൾ 2.93 ശതമാനത്തിൻ്റെ വ്യത്യാസമാണുള്ളത്. ഈ സൂചന പ്രകാരം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നാല് ശതമാനം വരെ ഡിഎ വർധനവ് ലഭിക്കുമെന്നാണ്. വർഷത്തിൽ രണ്ട് തവണയാണ് കേന്ദ്ര തങ്ങളുടെ ജീവനക്കാർക്ക് നൽകുന്ന ഡിഎ വർധനവിൻ്റെ കണക്കെടുക്കുന്നത്. ഒന്ന് വർഷത്തിൻ്റെ തുടക്കത്തിൽ ജനുവരി മാസത്തിൽ പണപ്പെരുപ്പത്തിൻ്റെ അടിസ്ഥാനത്തിൽ തുടർന്ന് ജൂലൈ മാസത്തിലും.
ജൂലൈ മാസത്തിലെ കണക്ക് പ്രകാരമാണ് ഡിഎ വർധനവ് നിശ്ചിയിക്കുന്നതെങ്കിലും സർക്കാർ സെപ്റ്റംബർ ഒക്ടോബർ മാസത്തോടെ ക്ഷാമബത്ത ഉയർത്തിയതായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. മിക്കവാറും ദീപാവലിയോട് അനുബന്ധിച്ചാണ് ഡീഎ വർധനവ് പ്രഖ്യാപിക്കുന്നത്. മുൻകാല പ്രാബല്യടിസ്ഥാനത്തിൽ ജീവനക്കാർക്ക് ശമ്പള വർധനവ് ലഭിക്കുന്നതാണ്.