PF account: പിഎഫ് അക്കൗണ്ടിൽ പലിശ ക്രെഡിറ്റായോ എന്നറിയേണ്ടേ? പരിശോധിക്കേണ്ടത് ഇങ്ങനെ…
PF account: പിഎഫ് അക്കൗണ്ട് കൈവശമുള്ളവർക്ക് നിക്ഷേപിക്കുന്ന തുകയുടെ പലിശയും ലഭിക്കുന്നുണ്ട്. ഇപിഎഫ്ഒ പദ്ധതി പ്രകാരം സർക്കാരാണ് പലിശ നൽകുന്നത്.
ജോലി ചെയ്യുന്നവർക്ക് ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപ പദ്ധതികളിൽ ഒന്നാണ് ഇപിഎഫ്ഒ. പിഎഫ് അക്കൗണ്ട് കൈവശമുള്ളവർക്ക് നിക്ഷേപിക്കുന്ന തുകയുടെ പലിശയും ലഭിക്കുന്നുണ്ട്. ഇപിഎഫ്ഒ പദ്ധതി പ്രകാരം സർക്കാരാണ് പലിശ നൽകുന്നത്. നിലവിൽ, 8.25 ശതമാനം പലിശയാണ് ലഭ്യമാകുന്നത്. എന്നാൽ പലിശ പണം അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാൻ കഴിയും? അതിന് ചില വഴികളുണ്ട്…
UMANG ആപ്പ്
സ്മാർട്ട്‌ഫോണിൽ UMANG ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
നിങ്ങളുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
‘വ്യൂ പാസ്ബുക്ക് ‘ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
ഇപ്പോൾ നിങ്ങളുടെ പിഎഫ് അക്കൗണ്ടിലെ ബാലൻസ് കാണാൻ കഴിയും
ഇവിടെ നിങ്ങൾക്ക് നിക്ഷേപ തുകയും തീയതിയും അറിയാം
ALSO READ: ഗൂഗിൾ പേ ഉണ്ടോ? കുറഞ്ഞ പലിശയിൽ ലോൺ നേടാം; അറിയേണ്ടതെല്ലാം…
ഇപിഎഫ്ഒ പോർട്ടൽ
ഇപിഎഫ്ഒയുടെ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക
എംപ്ലോയീസ് വിഭാഗം തിരഞ്ഞെടുക്കുക
യുഎഎൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
ലോഗിൻ ചെയ്ത ശേഷം, നിങ്ങൾ ‘മെമ്പർ പാസ്ബുക്ക്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം
അക്കൗണ്ട് പാസ്ബുക്ക് കാണുന്നതിന്, വീണ്ടും യുഎഎൻ നമ്പറും പാസ്‌വേഡും നൽകണം
പാസ്ബുക്ക് സ്ക്രീനിൽ കാണിക്കും
മെസേജ്
‘UAN EPFOHO ENG’ എന്ന് എഴുതി 7738299899 എന്ന നമ്പറിലേക്ക് മെസേജ് അയയ്ക്കണം
മറുപടിയായി പിഎഫ് അക്കൗണ്ട് ബാലൻസ് അറിയാൻ കഴിയും
മിസ്ഡ് കോൾ
അക്കൗണ്ട് ഉടമയ്ക്ക് അവരുടെ യുഎഎൻ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 9966044425 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകാം
അക്കൗണ്ട് ബാലൻസ് വിവരങ്ങളുള്ള സന്ദേശം തിരികെ ലഭിക്കും