AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

EPFO Balance: ഒരൊറ്റ മെസ്സേജോ മിസ്ഡ് കോളോ; ഇപിഎഫ്ഒ ബാലൻസ് അറിയാൻ വഴികളേറെ

EPFO Balance check: പിഎഫ് ബാലൻസ് പരിശോധിക്കാൻ ഇന്റർനെറ്റിന്റെ ആവശ്യമില്ല, വെറും മിസ്ഡ് കോളിലൂടെയോ മെസ്സേജിലൂടെയോ ബാലൻസ് തുക അറിയാൻ സാധിക്കും. അത്തരം വഴികൾ അറിയാം...

EPFO Balance: ഒരൊറ്റ മെസ്സേജോ മിസ്ഡ് കോളോ; ഇപിഎഫ്ഒ ബാലൻസ് അറിയാൻ വഴികളേറെ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 07 Jul 2025 15:14 PM

സംഘടിത മേഖലയിലെ ജീവനക്കാർക്കായി സർക്കാർ സ്ഥാപിച്ച സമ്പാദ്യ പദ്ധതിയാണിത് എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്). എന്നാൽ പലപ്പോഴും EPFO വെബ്‌സൈറ്റിലോ ആപ്പിലോ പ്രശ്‌നങ്ങൾ നേരിടേണ്ടി വരാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ നമുക്ക് പിഎഫ് ബാലൻസ് പരിശോധിക്കേണ്ടി വന്നാൽ എന്തുചെയ്യും?

വഴിയുണ്ടെന്നേ, ഇനി പിഎഫ് ബാലൻസ് പരിശോധിക്കാൻ ഇന്റർനെറ്റിന്റെ ആവശ്യമില്ല, വെറും മിസ്ഡ് കോളിലൂടെയോ മെസ്സേജിലൂടെയോ ബാലൻസ് തുക അറിയാൻ സാധിക്കും. അത്തരം വഴികൾ അറിയാം…

എസ്എംഎസ്

എസ്എംഎസ് അയച്ച് കൊണ്ട് പിഎഫ് ബാലൻസ് പരിശോധിക്കാം. കീപാഡ് ഫോൺ ഉപയോ​ഗിക്കുന്നവർക്കും ഈ വഴി ഫലപ്രദമാണ്.

അതിനായി 7738299899 എന്ന നമ്പറിലേക്ക് EPFOHO UAN ENG എന്ന സന്ദേശം അയയ്‌ക്കുക.

ഇവിടെ നിങ്ങളുടെ ഭാഷ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. EPFOHO UAN ENG എന്നതിലെ ENG ഇം​ഗ്ലീഷ് ഭാഷയെ സൂചിപ്പിക്കുന്നു.

അതുപോലെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മറാത്തി, ബംഗാളി, കന്നഡ, പഞ്ചാബി, തെലുങ്ക്, മലയാളം, ഗുജറാത്തി എന്നിങ്ങനെ മൊത്തം 10 ഭാഷകളിൽ സേവനം ലഭ്യമാണ്.

മലയാളത്തിനായി EPFOHO UAN എന്നതിനോടൊപ്പം MAL എന്ന് ചേർക്കുക

ALSO READ: റെയിൽവേ ഭക്ഷണത്തിൻ്റെ യഥാർത്ഥ വില അറിയുമോ? ഇതാണ് കണക്ക്

മിസ്‌ഡ് കോൾ

യുഎഎൻ (യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ) പോർട്ടലിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുകയും ആക്‌റ്റിവേറ്റ് ചെയ്യുകയും വേണം.

ശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 9966044425 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യുക.

രണ്ട് റിങ്ങിനു ശേഷം കോൾ ആട്ടോമാറ്റിക്കായി ഡിസ്‌കണക്ട് ആകും. കുറച്ച് സമയത്തിന് ശേഷം ബാലൻസ് വിവരങ്ങൾ ലഭ്യമാകുന്നതാണ്.

വാട്ട്‌സ്ആപ്പ്

ഇപിഎഫ്ഒ വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ റീജിയണൽ ഓഫീസിന്റെ വാട്ട്‌സ്ആപ്പ് നമ്പർ കണ്ടെത്തുക.

കോൺടാക്റ്റുകളിൽ നമ്പർ സേവ് ചെയ്യുക.

വാട്ട്‌സ്ആപ്പ് വഴി “ഹായ്” അല്ലെങ്കിൽ “പിഎഫ് ബാലൻസ്” തുടങ്ങിയ സന്ദേശം അയയ്ക്കുക.

നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങൾ, ബാലൻസ് തുക, ഏറ്റവും പുതിയ സംഭാവനകൾ തുടങ്ങിയവ നിങ്ങൾക്ക് ലഭ്യമാകും.