8th Pay Commission: 8ാം ശമ്പള കമ്മീഷന്‍ കുടിശിക; ജീവനക്കാര്‍ക്ക് 3.32 ലക്ഷം രൂപ വരെ നഷ്ടം, കാരണമിത്
8th Pay Commission Salary Delay Why Level 7 Employees Could Lose Rs 3.32 Lakh: ശമ്പള പരിഷ്‌കരണം വൈകുമ്പോള്‍ ജീവനക്കാര്‍ക്ക് പുതിയ ശമ്പള ഘടനയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് നീളും. പരിഷ്‌കരണം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുകയാണെങ്കില്‍ ഇടക്കാലത്തെ കുടിശിക ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ കുടിശികയില്‍ ഏതെല്ലാം ഘടകങ്ങള്‍ ഉള്‍പ്പെടുത്തുമെന്നത് സര്‍ക്കാരിന്റെ അന്തിമ തീരുമാനത്തെ ആശ്രയിച്ചിരിക്കും.

പ്രതീകാത്മക ചിത്രം
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ എട്ടാം ശമ്പള കമ്മീഷന്‍ നടപ്പാക്കുന്ന തീയതിയും പ്രധാനമാണ്. പുതിയ ശമ്പള ഘടന പ്രാബല്യത്തില്‍ വരാന്‍ വൈകിയാല്‍ ജീവനക്കാര്‍ക്ക് ലഭിക്കാവുന്ന ആനുകൂല്യങ്ങളുടെ കണക്കിലും മാറ്റമുണ്ടാകാം. ലെവല്‍ 7 വിഭാഗത്തിലെ ജീവനക്കാര്‍ക്ക് ചില സാഹചര്യങ്ങളില്‍ 3.32 ലക്ഷം രൂപ വരെ വ്യത്യാസമുണ്ടാകാമെന്നാണ് പുറത്തുവന്ന കണക്കുകള്‍. എന്നാല്‍ ഈ തുക എല്ലാവര്‍ക്കും ബാധകമല്ല, ശമ്പളവും അലവന്‍സുകളും അടിസ്ഥാനമാക്കിയുള്ള കണക്കാണിത്.
കാലതാമസം ബാധിക്കുന്നതെങ്ങനെ?
ശമ്പള പരിഷ്‌കരണം വൈകുമ്പോള്‍ ജീവനക്കാര്‍ക്ക് പുതിയ ശമ്പള ഘടനയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് നീളും. പരിഷ്‌കരണം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുകയാണെങ്കില്‍ ഇടക്കാലത്തെ കുടിശിക ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ കുടിശികയില്‍ ഏതെല്ലാം ഘടകങ്ങള്‍ ഉള്‍പ്പെടുത്തുമെന്നത് സര്‍ക്കാരിന്റെ അന്തിമ തീരുമാനത്തെ ആശ്രയിച്ചിരിക്കും.
ലെവല്‍ 7 ജീവനക്കാരുടെ ശമ്പള കണക്ക്
നിലവില്‍ 44,900 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരനെ ഉദാഹരണമായി എടുക്കാം. ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.1 ആണെന്ന് കരുതിയാല്‍ പുതിയ അടിസ്ഥാന ശമ്പളം 94,290 രൂപയായി കണക്കാക്കാം. എന്നാല്‍ ഈ ഫിറ്റ്‌മെന്റ് ഫാക്ടര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അന്തിമ ശമ്പളം എത്രയായിരിക്കുമെന്നത് കമ്മീഷന്റെ ശുപാര്‍ശകളും സര്‍ക്കാര്‍ തീരുമാനവുമാണ് നിര്‍ണയിക്കുക.
Also Read: 8th Pay Commission: ലെവൽ 6 -8 ജീവനക്കാർക്ക് ഇരട്ടിയോ, 8-ാം ശമ്പള കമ്മീഷനിൽ ശമ്പളം എത്ര ഉയരും?
3.32 ലക്ഷം രൂപ
ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ കൂടുതല്‍ സമയം എടുക്കുന്ന സാഹചര്യത്തില്‍ അലവന്‍സുകളുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് ലഭിക്കാവുന്ന തുകയില്‍ വ്യത്യാസമുണ്ടാകാമെന്നാണ് കണക്കുകൂട്ടലുകള്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കാലതാമസം നീളുന്ന സാഹചര്യത്തില്‍ ഈ വ്യത്യാസം 3.32 ലക്ഷം രൂപ വരെയാകാം. ഇത് എല്ലാ ജീവനക്കാര്‍ക്കും ഉറപ്പായും സംഭവിക്കുന്ന നഷ്ടമല്ല. അടിസ്ഥാന ശമ്പളം, ജീവനക്കാരന്റെ വിഭാഗം, അലവന്‍സുകള്‍, പരിഷ്‌കരണം പ്രാബല്യത്തില്‍ വരുന്ന തീയതി എന്നിവ അനുസരിച്ച് കണക്കില്‍ മാറ്റമുണ്ടാകും.
കുടിശിക സംബന്ധിച്ച തീരുമാനം നിര്‍ണായകം
പുതിയ ശമ്പള പരിഷ്‌കരണം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുമോ, കുടിശിക ഏത് കാലയളവിലേക്ക് നല്‍കും, ഡിഎയും മറ്റ് അലവന്‍സുകളും എങ്ങനെ കണക്കാക്കും തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത ആവശ്യമാണ്. അതിനാല്‍ ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകളെ അന്തിമ തുകയായി കാണാനാവില്ല. എട്ടാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകളും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരവും ലഭിച്ചശേഷമേ ജീവനക്കാര്‍ക്ക് ലഭിക്കുന്ന യഥാര്‍ഥ ശമ്പള വര്‍ധനയും കുടിശികയും കൃത്യമായി കണക്കാക്കാന്‍ കഴിയൂ.
English Summary
Delays in implementing the 8th Pay Commission could affect salary arrears for central government employees. Estimated calculations suggest the difference could reach Rs 3.32 lakh for some Level 7 employees, depending on salary assumptions, allowances and the implementation timeline.