8th Pay Commission: ജീവനക്കാരുടെ ശമ്പളം 32,000 കടക്കുമോ? ഫിറ്റ്മെന്റ് ഫാക്ടർ കണക്കുകൾ ഇങ്ങനെ

8th Pay Commission Fitment Factor: പ്രതിരോധ, റെയിൽവേ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏകദേശം 50 ലക്ഷത്തോളം ജീവനക്കാരും ഏകദേശം 65 ലക്ഷത്തോളം പെൻഷൻകാരും ഉൾപ്പെടുന്ന ഏകദേശം 1 കോടി ഗുണഭോക്താക്കളാണ് ശമ്പള കമ്മീഷന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. ഏഴാം ശമ്പള കമ്മീഷനിൽ 2.57 ആയിരുന്നു ഫിറ്റ്‌മെന്റ് ഫാക്ടർ.

8th Pay Commission: ജീവനക്കാരുടെ ശമ്പളം 32,000 കടക്കുമോ? ഫിറ്റ്മെന്റ് ഫാക്ടർ കണക്കുകൾ ഇങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

03 Jul 2026 | 11:40 AM

കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പള പരിഷ്കരണം. നിലവിൽ, ശമ്പളം, ഫിറ്റ്മെന്റ് ഘടകം, ക്ഷാമബത്ത (ഡിആർ) എന്നിവയുമായി ബന്ധപ്പെട്ട് എട്ടാം ശമ്പള കമ്മീഷൻ യൂണിയനുകളുമായും പ്രതിനിധി ഗ്രൂപ്പുകളുമായും കൂടിക്കാഴ്ചകളും ചർച്ചകളും നടത്തുകയാണ്. പ്രതിരോധ, റെയിൽവേ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏകദേശം 50 ലക്ഷത്തോളം ജീവനക്കാരും ഏകദേശം 65 ലക്ഷത്തോളം പെൻഷൻകാരും ഉൾപ്പെടുന്ന ഏകദേശം 1 കോടി ഗുണഭോക്താക്കളാണ് ശമ്പള കമ്മീഷന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.

എന്താണ് ഫിറ്റ്മെന്റ് ഫാക്ടർ?

കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തെ പുതിയ ശമ്പള ഘടനയിലേക്ക് മാറ്റാൻ ഉപയോഗിക്കുന്ന ഗുണനസംഖ്യയാണ് ഫിറ്റ്മെന്റ് ഫാക്ടർ. നിലവിലെ അടിസ്ഥാന ശമ്പളത്തെ ഫിറ്റ്മെന്റ് ഫാക്ടറുമായി ചേർത്ത് ഗുണിച്ചാണ് പുതുക്കിയ ശമ്പളം കണക്കാക്കുന്നത്. ഏഴാം ശമ്പള കമ്മീഷനിൽ 2.57 ആയിരുന്നു ഫിറ്റ്‌മെന്റ് ഫാക്ടർ. ഇതിലൂടെ ആറാം ശമ്പള കമ്മീഷനിലെ കുറഞ്ഞ അടിസ്ഥാന ശമ്പളമായ 7,000 രൂപ, ഏഴാം കമ്മീഷനിൽ 18,000 രൂപയായി ഉയർന്നു.

എട്ടാം ശമ്പള പരിഷ്കരണത്തിൽ, 1.83 മുതൽ 3.83 വരെയുള്ള ഉയർന്ന ഫിറ്റ്മെന്റ് ഫാക്ടർ വേണമെന്ന് ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകളും യൂണിയനുകളും ആവശ്യപ്പെട്ടിട്ടുണ്ട് . എന്നാൽ, എട്ടാം സിപിസി ഇതുസംബന്ധിച്ച് ഔദ്യോഗിക ശുപാർശകൾ നൽകിയിട്ടില്ല. കൂടാതെ നടപ്പിലാക്കുന്നതിന് മുമ്പ് കേന്ദ്രസർക്കാരിന്റെ അംഗീകാരവും ആവശ്യമാണ്.

ALSO READ: വെറും ശമ്പള വർദ്ധനവ് മാത്രമല്ല! 7-ാം കമ്മീഷന്റെ ആ തീരുമാനം ജീവനക്കാർക്ക് നേട്ടം

ജീവനക്കാരുടെ പ്രതീക്ഷകൾ എന്തൊക്കെയാണ്?

വിവിധ ജീവനക്കാരുടെ സംഘടനകൾ 1.83 മുതൽ 3.83 വരെയുള്ള ഫിറ്റ്‌മെന്റ് ഫാക്ടറിനായി ആവശ്യപ്പെടുന്നുണ്ട്. ഇതിൽ 1.83 ഫിറ്റ്മെന്റ് ഫാക്ടറായി അംഗീകരിക്കാനുള്ള സാധ്യതയാണ് കൂടുതൽ. നിലവിൽ, സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. ഫിറ്റ്മെന്റ് ഫാക്ടർ 1.83 ആയി അംഗീകരിച്ചാൽ അടിസ്ഥാന ശമ്പളം 32,940 രൂപയായി ഉയരും. മറ്റ് പേ ലെവലുകളിലുള്ള ജീവനക്കാരുടെ ശമ്പളത്തിലും വർധനവ് ഉണ്ടാകും.

ഫിറ്റ്മെന്റ് ഫാക്ടർ 1.83-ൽ ശമ്പള വർധനവ്

പേ മാട്രിക്സ് ലെവൽ നിലവിലെ അടിസ്ഥാന ശമ്പളം (7-ാം സിപിസി) പുതിയ ശമ്പളം (1.83 ഫിറ്റ്‌മെന്റ് അനുസരിച്ച്)
ലെവൽ 1 18,000 രൂപ 32,940 രൂപ
ലെവൽ 2 19,900 രൂപ 36,417 രൂപ
ലെവൽ 3 21,700 രൂപ 39,711 രൂപ
ലെവൽ 4 25,500 രൂപ 46,665 രൂപ
ലെവൽ 5 29,200 രൂപ 53,436 രൂപ
ലെവൽ 6 35,400 രൂപ 64,782 രൂപ
ലെവൽ 7 44,900 രൂപ 82,167 രൂപ
ലെവൽ 10 44,900 രൂപ 1,02,663 രൂപ
ലെവൽ 13 1,23,100 രൂപ 2,25,273 രൂപ
ലെവൽ 18 2,50,000 രൂപ 4,57,500 രൂപ

എട്ടാം ശമ്പള കമ്മീഷൻ – വിവരങ്ങൾ

  1. സുപ്രീം കോടതി മുൻ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ സമിതിയാണ് എട്ടാം ശമ്പള കമ്മീഷൻ നടപടികൾക്ക് നേതൃത്വം നൽകുന്നത്.
  2. കമ്മീഷൻ ഇതിനോടകം തന്നെ വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തിക്കഴിഞ്ഞു.
  3. കൂടാതെ വിവിധ തസ്തികകളിലേക്ക് കൺസൾട്ടന്റുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനുള്ള അപേക്ഷകളും ക്ഷണിച്ചിട്ടുണ്ട്.
  4. കമ്മീഷൻ തങ്ങളുടെ അന്തിമ ശുപാർശകൾ സമർപ്പിക്കാൻ 18 മാസമെങ്കിലും എടുത്തേക്കും. അതായത്, ഏകദേശം 2027 പകുതി വരെ കാത്തിരിക്കേണ്ടി വന്നേക്കും.
  5. ശുപാർശകൾ സമർപ്പിച്ച ശേഷം അത് പൂർണ്ണമായി നടപ്പിലാക്കാൻ സർക്കാർ 2 മുതൽ 3 വർഷം വരെ സമയമെടുത്തേക്കാം. അതായത്, പുതിയ ശമ്പള ഘടന 2029 ഓടെയോ 2030 ഓടെയോ മാത്രമേ ജീവനക്കാരിലേക്ക് പൂർണ്ണമായി എത്തിച്ചേരാൻ സാധ്യതയുള്ളൂ.

English Summary:

8th Pay Commission has not yet finalized the fitment factor, but a conservative estimate of 1.83 is being widely discussed as a possible benchmark for revising salaries and pensions of central government employees and pensioners. If this factor is adopted, the minimum basic pay would increase from Rs 18,000 to Rs 32,940.

Follow Us
മണി പ്ലാൻ്റ് വെള്ളത്തിലോ മണ്ണിലോ വീടിനുള്ളിൽ വയ്ക്കേണ്ടത്?
പീസ് ലില്ലി വളർത്തിയാൽ ടെൻഷൻ കുറയുമോ? അറിയേണ്ടത്
ജന്മസംഖ്യ 2 ആണോ? പേരിൽ ഈ അക്ഷരങ്ങളുണ്ടെങ്കിൽ ഇരട്ടി ഭാഗ്യം!
വെള്ളം ഒഴിച്ചാണോ ഫ്രിഡ്ജിൽ മീൻ സൂക്ഷിക്കാറ്? ഇതറിയണം!
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം