8th Pay Commission: ശമ്പള പരിഷ്കരണം മെയ് മാസത്തിൽ! എത്ര കൂടുമെന്ന് പരിശോധിക്കാം…

8th Pay Commission Salary Calculator: ശമ്പള വർദ്ധനവ് നിർണ്ണയിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് 'ഫിറ്റ്‌മെന്റ് ഫാക്ടർ'. നിലവിലെ 7-ാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ആയിരുന്നു. അതായത്, ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 7,000 രൂപയിൽ നിന്ന് 18,000 രൂപയായി ഉയർന്നു.

8th Pay Commission: ശമ്പള പരിഷ്കരണം മെയ് മാസത്തിൽ! എത്ര കൂടുമെന്ന് പരിശോധിക്കാം...

പ്രതീകാത്മക ചിത്രം

Published: 

23 Sep 2026 | 10:24 AM

കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും 8-ാം കേന്ദ്ര ശമ്പള കമ്മീഷനായി (8th Pay Commission) ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കമ്മീഷൻ നടപ്പിലാക്കുന്നതോടെ അടിസ്ഥാന ശമ്പളത്തിലും പെൻഷനിലും വൻ വർദ്ധനവുണ്ടാകും. നവംബറിൽ കമ്മീഷൻ രൂപീകരിച്ചെങ്കിലും റിപ്പോർട്ട് സമർപ്പിക്കാൻ പതിനെട്ട് മാസത്തെ കാലാവധിയാണ് നൽകിയത്. അതിന്പ്രകാരം അടുത്ത വർഷം പകുതിയോടെയാകും ശമ്പള പരിഷ്കരണം നടപ്പിലാക്കുക. 8-ാം ശമ്പള കമ്മീഷൻ പ്രകാരം നിങ്ങളുടെ ശമ്പളം എത്രത്തോളം ഉയരുമെന്ന് എങ്ങനെ കണക്കാക്കാമെന്ന് നോക്കിയാലോ…..

എന്താണ് ഫിറ്റ്‌മെന്റ് ഫാക്ടർ?

ശമ്പള വർദ്ധനവ് നിർണ്ണയിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ‘ഫിറ്റ്‌മെന്റ് ഫാക്ടർ’. നിലവിലെ 7-ാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ആയിരുന്നു. അതായത്, ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 7,000 രൂപയിൽ നിന്ന് 18,000 രൂപയായി ഉയർന്നു.

പുതിയ ശമ്പള കമ്മീഷൻ വരുമ്പോഴെല്ലാം, പ ഫിറ്റ്മെന്റ് ഘടകം പ്രധാനമായും രണ്ട് കാര്യങ്ങളെ ആശ്രയിച്ചാണ് തീരുമാനിക്കുന്നത്. ഒന്ന്, ആ സമയത്തെ ഡിഎ, രണ്ടാമത്തേത്, സർക്കാർ നൽകുന്ന യഥാർത്ഥ ശമ്പള വർദ്ധനവ്.  ഉയരുന്ന പണപ്പെരുപ്പവും ജീവിതച്ചെലവും കണക്കിലെടുത്ത് ഇത്തവണ, ഉയർന്ന ഫിറ്റ്‌മെന്റ് ഫാക്ടർ, അതായത് 3.0 മുതൽ 4.0 വരെ വേണമെന്നാണ് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. എന്നിരുന്നാലും ഫിറ്റ്മെന്റ് ഫാക്ടർ 1.92 ആയിരിക്കാനാണ് സാധ്യത കൂടുതൽ.

ALSO READ: 8-ാം ശമ്പള കമ്മീഷനിൽ കുടിശ്ശിക 18 ലക്ഷം രൂപ! ഏതെല്ലാം ജീവനക്കാർക്ക് ലഭിക്കും?

ശമ്പളം എത്ര കൂടും?

അടിസ്ഥാന ശമ്പളം = നിലവിലെ അടിസ്ഥാന ശമ്പളം × ഫിറ്റ്മെന്റ് ഫാക്ടർ

പേ മാട്രിക്സ് 7-ാം സിപിസി-ൽ അടിസ്ഥാന ശമ്പളം 8സിപിസിയിൽ എത്ര? (ഫിറ്റ്മെന്റ് ഫാക്ടർ 1.92)
ലെവൽ 1 18,000 34,560
ലെവൽ 2 19,900 38,208
ലെവൽ 3 21,700 41,664
ലെവൽ 4 25,500 48,960
ലെവൽ 5 29,200 56,064
ലെവൽ 6 35,400 67,968
ലെവൽ 7 44,900 86,208
ലെവൽ 10 56,100 1,07,712
ലെവൽ 13 1,23,100 2,36,352
ലെവൽ 18 2,50,000 4,80,000

എട്ടാം ശമ്പള പരിഷ്കരണം എന്ന്?

2025 നവംബർ 3 നാണ് സർക്കാർ എട്ടാം ശമ്പള കമ്മീഷൻ ഔദ്യോഗികമായി രൂപീകരിച്ചത്. റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസത്തെ സമയം നൽകി. അതിനനുസരിച്ച്, ശുപാർശകൾ 2027 മെയ് മാസത്തോടെ സമർപ്പിക്കും. കമ്മീഷൻ നിലവിൽ ജീവനക്കാർ, പെൻഷൻകാർ, മറ്റ് പങ്കാളികൾ എന്നിവരുമായി കൂടിയാലോചനകൾ നടത്തി വരികയാണ്. നിരവധി സ്ഥലങ്ങളിൽ മീറ്റിംഗുകളും സന്ദർശനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാകുന്നതോടെ കേന്ദ്ര ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary:

The government officially constituted the 8th Pay Commission on November 3, 2025, and gave it 18 months to submit its report. Accordingly, the Commission is expected to submit its recommendations by May 2027.

Loading...
Unable to load recommendations.
Follow Us
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി