8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ: നിലവിലെ അടിസ്ഥാന ശമ്പളം എത്ര കൂടും? ജീവനക്കാർ കാത്തിരുന്ന കണക്കുകൾ

8th Pay Commission Basic Pay Calculation: ജീവനക്കാരുടെ അടിസ്ഥാന ശമ്പള വർദ്ധനവിൽ ഫിറ്റ്മെന്റ് ഫാക്ടർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ജീവനക്കാരുടെ സംഘടനകൾ നിർദ്ദേശിച്ച 3.61, 3.833, 4.00 എന്നീ ഫിറ്റ്‌മെന്റ് ഫാക്ടറുകൾ അംഗീകരിക്കപ്പെട്ടാൽ, നിലവിൽ 25,000, 35,000, 50,000 എന്നീ അടിസ്ഥാന ശമ്പളമുള്ളവരുടെ പുതുക്കിയ അടിസ്ഥാന ശമ്പളം എത്രയാകുമെന്ന് പരിശോധിച്ചാലോ....

8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ: നിലവിലെ അടിസ്ഥാന ശമ്പളം എത്ര കൂടും? ജീവനക്കാർ കാത്തിരുന്ന കണക്കുകൾ

പ്രതീകാത്മക ചിത്രം

Published: 

23 Nov 2026 | 01:20 PM

2025 ഡിസംബർ 31-ന് ഏഴാം ശമ്പള കമ്മീഷന്റെ 10 വർഷത്തെ കാലാവധി അവസാനിച്ചതിന് പിന്നാലെ, എട്ടാം ശമ്പള കമ്മീഷന്റെ (8th Pay Commission) ശുപാർശകൾക്കായി കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും. ഫിറ്റ്‌മെന്റ് ഫാക്ടർ അടിസ്ഥാനമാക്കി അടിസ്ഥാന ശമ്പളത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പ സാധ്യതകൾ കൂടി കണക്കിലെടുത്ത് വിവിധ ജീവനക്കാരുടെ സംഘടനകൾ വ്യത്യസ്ത ഫിറ്റ്‌മെന്റ് ഫാക്ടറുകളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.

ജീവനക്കാരുടെ അടിസ്ഥാന ശമ്പള വർദ്ധനവിൽ ഫിറ്റ്മെന്റ് ഫാക്ടർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ജീവനക്കാരുടെ സംഘടനകൾ നിർദ്ദേശിച്ച 3.61, 3.833, 4.00 എന്നീ ഫിറ്റ്‌മെന്റ് ഫാക്ടറുകൾ അംഗീകരിക്കപ്പെട്ടാൽ, നിലവിൽ 25,000, 35,000, 50,000 എന്നീ അടിസ്ഥാന ശമ്പളമുള്ളവരുടെ പുതുക്കിയ അടിസ്ഥാന ശമ്പളം എത്രയാകുമെന്ന് പരിശോധിച്ചാലോ….

ഫിറ്റ്മെന്റ് ഫാക്ടറും അടിസ്ഥാന ശമ്പളവും

ശമ്പള കമ്മീഷന് കീഴിൽ പുതുക്കിയ അടിസ്ഥാന ശമ്പളം (Revised Basic Pay) കണക്കാക്കാൻ ഉപയോഗിക്കുന്ന ഗുണിതമാണ്ഫിറ്റ്‌മെന്റ് ഫാക്ടർ.  ഏഴാം ശമ്പള കമ്മീഷനിൽ 2.57 എന്ന ഫിറ്റ്‌മെന്റ് ഫാക്ടറാണ് സർക്കാർ സ്വീകരിച്ചത്. ഇത് കുറഞ്ഞ അടിസ്ഥാന ശമ്പളം 7,000-രൂപയിൽ നിന്ന് 18,000 രൂപ ആയി ഉയർത്തി.

ALSO READ: ഡിഎ അടിസ്ഥാന ശമ്പളത്തോട് ചേർത്താൽ നേട്ടം കൂടും; 8ാം ശമ്പള കമ്മീഷനിൽ പുതിയ ആവശ്യം

പുതുക്കിയ അടിസ്ഥാന ശമ്പളം = നിലവിലെ അടിസ്ഥാന ശമ്പളം × ഫിറ്റ്‌മെന്റ് ഫാക്ടർ

അടിസ്ഥാന ശമ്പളം എത്ര കൂടും?

നിലവിലെ അടിസ്ഥാന ശമ്പളം 3.61 ഫിറ്റ്‌മെന്റ് ഫാക്ടർ 3.833 ഫിറ്റ്‌മെന്റ് ഫാക്ടർ 4.00 ഫിറ്റ്‌മെന്റ് ഫാക്ടർ
25,000 90,250 95,825 1,00,000
35,000 1,26,350 1,34,155 1,40,000
50,000 1,80,500 ₹1,91,650 2,00,000

കൈയിൽ എത്ര കിട്ടും?

സംഘടനകളുടെ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ മാത്രമാണ് ഈ പട്ടികയിൽ നൽകിയിട്ടുള്ളത്. അന്തിമ ശമ്പള വർദ്ധനവ് കമ്മീഷന്റെ ശുപാർശകൾക്കും സർക്കാർ അംഗീകാരത്തിനും വിധേയമായിരിക്കും.ജീവനക്കാരുടെ പുതുക്കിയ അടിസ്ഥാന ശമ്പളമല്ല മൊത്തം ശമ്പളം. അടിസ്ഥാന ശമ്പളത്തോടൊപ്പം ക്ഷാമബത്ത, വീട്ടുവാടക ബത്ത, മറ്റ് ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ സമിതിയുടെ തീരുമാനപ്രകാരം ക്ഷാമബത്ത പുതുക്കിയ ശമ്പള ഘടനയിൽ ലയിപ്പിക്കാനും, പുതുക്കിയ ഘടനയ്ക്ക് അനുസരിച്ച് എച്ച്ആർഎ ഉൾപ്പെടെയുള്ള ബത്തകൾ പുനർനിർണ്ണയിക്കാനും സാധ്യതയുണ്ട്. ഈ മാറ്റങ്ങൾ നടപ്പിലായാൽ ജീവനക്കാരുടെ കൈയിൽ കിട്ടുന്ന തുകയിലും വർദ്ധനവുണ്ടാകും.

2025 നവംബർ 3-നാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. ടേംസ് ഓഫ് റഫറൻസ് (ToR) പ്രകാരം അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. 2027 മെയ്–ജൂൺ മാസത്തോടെ കമ്മീഷൻ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് താൽക്കാലികമായി കരുതപ്പെടുന്നത്.

English Summary:

The 8th Pay Commission could bring significant salary increases for central government employees, depending on the final fitment factor approved by the government. According to proposals submitted by employee unions, fitment factors of 3.61, 3.833 and 4.00 have been suggested.

Loading...
Unable to load recommendations.
Follow Us
മരുന്നൊന്നും വേണ്ട, പ്രതിരോധ ശേഷി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
സ്വർണത്തിന്റെ പരിശുദ്ധി എങ്ങനെ പരിശോധിക്കാം?
ഫെയർനെസ് ക്രീം വേണ്ട! മുഖത്ത് ചെറുപ്പം നിലനിർത്താൻ ഒഴിവാക്കേണ്ടവ
താങ്ങാവുന്ന വിലയിൽ കൂടുതൽ സ്റ്റൈലും പെർഫോമൻസും - ടിവിഎസ് റോണിൻ
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി