AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

8th Pay Commission: ജീവനക്കാർക്ക് 28.89 ലക്ഷം രൂപ വരെ അധിക വരുമാനം! 8-ാം ശമ്പള കമ്മീഷനിൽ താരം ഇവരാണ്

8th Pay Commission Salary Hike Update : കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനകൾ അടിസ്ഥാന ശമ്പളം, ഫിറ്റ്മെന്റ് ഫാക്ടർ, ആനുകൂല്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള അവരുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ജീവനക്കാർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ് വാർഷിക ഇൻക്രിമെന്റ് നിരക്കിലെ വർധനവ്.

8th Pay Commission: ജീവനക്കാർക്ക് 28.89 ലക്ഷം രൂപ വരെ അധിക വരുമാനം! 8-ാം ശമ്പള കമ്മീഷനിൽ താരം ഇവരാണ്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 04 Sep 2026 | 12:59 PM

എട്ടാം ശമ്പള കമ്മീഷനുമായി (8th Pay Commission) ബന്ധപ്പെട്ട ചർച്ചകൾ സജീവമായി പുരോഗമിക്കവേ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനകൾ അടിസ്ഥാന ശമ്പളം, ഫിറ്റ്മെന്റ് ഫാക്ടർ, ആനുകൂല്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള അവരുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ജീവനക്കാർക്ക് വൻ ശമ്പള വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ശമ്പള പരിഷ്കരണത്തിൽ ഇൻക്രിമെന്റ് നിർണായക പങ്ക് വഹിക്കും. ജീവനക്കാർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ് വാർഷിക ഇൻക്രിമെന്റ് (Annual Increment) നിരക്കിലെ വർധനവ്. നിലവിലുള്ള 3 ശതമാനം ഇൻക്രിമെന്റ് നിരക്ക് 5% മുതൽ 7% വരെയായി ഉയർത്തണമെന്നാണ് വിവിധ സർവീസ് യൂണിയനുകൾ കമ്മീഷന് സമർപ്പിച്ച നിവേദനങ്ങളിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ, ഇത്തരത്തിൽ വാർഷിക ഇൻക്രിമെന്റ് കൂട്ടിയാൽ ജീവനക്കാരുടെ ശമ്പളത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകും. വാർഷിക ഇൻക്രിമെന്റിൽ മാറ്റം വരുത്തുകയും എട്ടാം ശമ്പള കമ്മീഷനിൽ 2.15 ഫിറ്റ്‌മെന്റ് ഫാക്ടർ അംഗീകരിക്കുകയും ചെയ്താൽ, ജീവനക്കാരുടെ ദീർഘകാല ശമ്പള വളർച്ചയിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ALSO READ: സർക്കാർ ജീവനക്കാർക്ക് ഡിഎ 64 ശതമാനം? 8-ാം ശമ്പള കമ്മീഷന് മുമ്പ് മറ്റൊരു ലോട്ടറി!

വാർഷിക ഇൻക്രിമെന്റ് മാറ്റം ആവശ്യപ്പെടുന്നതിന് കാരണം

7-ാം ശമ്പള കമ്മീഷനിൽ 3% ആണ് വാർഷിക ഇൻക്രിമെന്റ് നിരക്ക്. ഇത് താഴ്ന്ന തസ്തികയിലുള്ള ജീവനക്കാർക്ക് വലിയ നേട്ടമുണ്ടാക്കുന്നില്ലെന്നാണ് സംഘടനകളുടെ പ്രധാന പരാതി. വർദ്ധിച്ചുവരുന്ന ചെലവുകൾക്കൊപ്പം നിലവിലെ 3% വാർഷിക ഇൻക്രിമെന്റ് പര്യാപ്തമല്ലെന്ന് ജീവനക്കാരുടെ സംഘടനകൾ വാദിക്കുന്നു. ഓൾ ഇന്ത്യ ന്യൂ പെൻഷന സ്കീം എംബ്ലോയീസ് ഫെഡറേഷൻ 7% വാർഷിക ഇൻക്രിമെന്റാണ് ആവശ്യപ്പെടുന്നത്. എന്നാൽ, NC-JCM, AIDEF, FNPO തുടങ്ങിയ സംഘടനകൾ 6% വാർഷിക ഇൻക്രിമെന്റും IRTSA 5% വാർഷിക ഇൻക്രിമെന്റും വേണമെന്നാണ് കമ്മീഷനെ അറിയിച്ചിട്ടുള്ളത്. 7% ഇൻക്രിമെന്റ് ലഭിച്ചാൽ 10 വർഷത്തിനുള്ളിൽ ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം ഇരട്ടിയാകും.

ശമ്പളം എങ്ങനെ മാറും?

നിലവിൽ ലെവൽ 8 ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 47,600 രൂപയാണ്. 2.15 ഫിറ്റ്‌മെന്റ് ഫാക്ടർ അടിസ്ഥാനമാക്കി ഇത് കണക്കാക്കിയാൽ പുതുക്കിയ അടിസ്ഥാന ശമ്പളം 1,02,340 രൂപ ആയി മാറും. പത്താം വർഷത്തെ അടിസ്ഥാന ശമ്പളം 1,88,148 രൂപയും പത്ത് വർഷത്തെ ആകെ ശമ്പളം അടിസ്ഥാന 1,69,67,703 രൂപയായും ഉയരും. അതായത്, വാർഷിക ഇൻക്രിമെന്റ് 7 ശതമാനമാക്കിയാൽ 10 വർഷത്തിനിടയിൽ ഒരു ലെവൽ 8 ജീവനക്കാരന് ആകെ 28.89 ലക്ഷം രൂപ അധികമായി ലഭിക്കും. വർഷം തോറും വർധിക്കുന്ന അടിസ്ഥാന ശമ്പളത്തിന്മേൽ അടുത്ത വർഷത്തെ ഇൻക്രിമെന്റ് കണക്കാക്കുന്നതിനാലാണ് (Compounding Effect) ദീർഘകാലയളവിൽ ഇത്രയും വലിയ തുകയുടെ വ്യത്യാസം വരുന്നത്.

English Summary:

8th Pay Commission could significantly increase the long-term earnings of central government employees if the annual increment rate is raised from the current 3% to 5% or 7%. According to an illustrative calculation, a Level 8 employee could earn up to Rs 28.89 lakh more in cumulative basic pay over 10 years if the annual increment rises to 7% and a 2.15 fitment factor is applied.

Follow Us