AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

8th Pay Commission: ഏപ്രിൽ ശമ്പളത്തിനൊപ്പം ഡിഎയും കുടിശ്ശികയും; ജീവനക്കാരുടെ പോക്കറ്റ് നിറയുമോ?

8th Pay Commission Update: ഹോളിയോടനുബന്ധിച്ച് മാർച്ചിലും ദീപാവലിയോടനുബന്ധിച്ചുമാണ് ഡിഎ വർദ്ധനവ് ഉണ്ടാകുന്നത്. എന്നാൽ ഇത്തവണ പതിവ് തെറ്റി, മാർച്ചിൽ ഡിഎ പ്രഖ്യാപിച്ചില്ല. അതുകൊണ്ട് തന്നെ ഏപ്രിലിൽ ഡിഎ കൂട്ടാൻ സാധ്യതയേറെയാണ്. ജീവനക്കാരുടെ ആകെ ശമ്പളത്തിൽ വലിയ മാറ്റമുണ്ടാക്കും. നിലവിൽ ഡിഎ 58% ആണ്.

8th Pay Commission: ഏപ്രിൽ ശമ്പളത്തിനൊപ്പം ഡിഎയും കുടിശ്ശികയും; ജീവനക്കാരുടെ പോക്കറ്റ് നിറയുമോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 30 Mar 2026 | 04:08 PM

എട്ടാം ശമ്പളകമ്മീഷനെ കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളത്തിൽ ഡിഎയും കുടിശ്ശികയും ഉൾപ്പെടുമെന്ന് റിപ്പോർട്ട്. സാധാരണയായി വർഷത്തിൽ രണ്ട് തവണയാണ് ഡിഎ വർദ്ധിപ്പിക്കുന്നത്. ഹോളിയോടനുബന്ധിച്ച് മാർച്ചിലും ദീപാവലിയോടനുബന്ധിച്ചുമാണ് ഡിഎ വർദ്ധനവ് ഉണ്ടാകുന്നത്. എന്നാൽ ഇത്തവണ പതിവ് തെറ്റി, മാർച്ചിൽ ഡിഎ പ്രഖ്യാപിച്ചില്ല. അതുകൊണ്ട് തന്നെ ഏപ്രിലിൽ ഡിഎ കൂട്ടാൻ സാധ്യതയേറെയാണ്.

ഈ മാസം തന്നെ ഡിഎ സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തേക്കും. അംഗീകാരം ലഭിച്ചാൽ, ജീവനക്കാർക്ക് മൂന്ന് മാസത്തെ കുടിശ്ശികയ്‌ക്കൊപ്പം ഉയർന്ന ഡിഎയും ലഭിക്കും. നിലവിൽ ഡിഎ 58% ആണ്. 2026 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 2 – 3 ശതമാനം കൂടാനാണ് സാധ്യത. അതായത്, 60 % ആയി ഡിഎ ഉയരും. ഇതിനോടൊപ്പം മറ്റ് പല അലവൻസുകളിലും ആനുപാതികമായ വർദ്ധനവ് ഉണ്ടാകുമെന്നത് ജീവനക്കാരുടെ ആകെ ശമ്പളത്തിൽ വലിയ മാറ്റമുണ്ടാക്കും.

ALSO READ: സർക്കാർ ജീവനക്കാരുടെ ശമ്പളം പ്രൈവറ്റ് മേഖലയ്ക്ക് ഒപ്പമെത്തുമോ, ആനുകൂല്യങ്ങളിലും മാറ്റം?

2026 ജനുവരി മുതൽ ഡിഎ വർദ്ധനവ് പ്രാബല്യത്തിൽ വരുന്നതിനാൽ, ജീവനക്കാർക്കും പെൻഷൻകാർക്കും ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ കുടിശ്ശിക ലഭിക്കാൻ സാധ്യതയുണ്ട്. ഇത് ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം കിട്ടിയേക്കും. പണപ്പെരുപ്പം വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ജീവനക്കാർക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകുന്നതാണ് പുതിയ റിപ്പോർട്ട്.

അതേസമയം, ഡിഎ ഫോർമുല പരിഷ്കരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. പണപ്പെരുപ്പ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഡിഎ പരിഷ്കരിക്കുന്നത്. നിലവിലെ രീതി ഇന്നത്തെ കാലത്തെ യഥാർത്ഥ ജീവിതച്ചെലവിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്.

Follow Us