AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

8th Pay Commission: മാർച്ച് അവസാനത്തോടെ ഡിഎ വർദ്ധനവ്, ശമ്പളത്തോടൊപ്പം ലയിപ്പിക്കുമോ?

DA Hike For Central Government Employees: മാർച്ച് അവസാനത്തോടെ ഡിഎ വർദ്ധനവ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജീവനക്കാരുടെ ക്ഷാമബത്ത നിലവിൽ 58 ശതമാനമാണ്.

8th Pay Commission: മാർച്ച് അവസാനത്തോടെ ഡിഎ വർദ്ധനവ്, ശമ്പളത്തോടൊപ്പം ലയിപ്പിക്കുമോ?
പ്രതീകാത്മക ചിത്രംImage Credit source: DEV IMAGES/Moment/Getty Images
Nithya Vinu
Nithya Vinu | Published: 13 Mar 2026 | 11:26 AM

എട്ടാം ശമ്പള പരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടും തോറും കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആശങ്കയും വർദ്ധിക്കുകയാണ്. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരേണ്ട ശമ്പളപരിഷ്കരണത്തെ സംബന്ധിച്ച് ഇതുവരെയും ഔദ്യോ​ഗിത വിജ്ഞാപനങ്ങൾ വന്നിട്ടില്ല. അടിസ്ഥാന ശമ്പളത്തോടൊപ്പം ഡിഎ വർദ്ധനവും ജീവനക്കാർ പ്രതീക്ഷിക്കുന്നുണ്ട്.

സാധാരണയായി ഹോളി, ദീപാവലി എന്നിവയോടനുബന്ധിച്ച് വർഷത്തിൽ രണ്ട് തവണയാണ് ഡിഎ വർദ്ധനവ് പ്രഖ്യാപിക്കുന്നത്. എന്നാൽ ഇത്തവണ അതുമുണ്ടായില്ല. മാർച്ച് അവസാനത്തോടെ ഡിഎ വർദ്ധനവ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജീവനക്കാരുടെ ക്ഷാമബത്ത നിലവിൽ 58 ശതമാനമാണ്. ഈ 58 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഡിഎ ഉയർന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

സമീപകാലത്തെ പണപ്പെരുപ്പ കണക്കുകൾ പ്രകാരം ഡിഎയിൽ രണ്ട് ശതമാനം വർധനവുണ്ടാകാൻ സാധ്യതയുണ്ട്. എഐസിപിഐ-ഐഡബ്ല്യു കണക്കനുസരിച്ച് കഴിഞ്ഞ 12 മാസത്തെ ശരാശരി സൂചിക 419.17 പോയിന്റാണ്. ഇക്കഴിഞ്ഞ ഡിസംബർ വരെയുള്ള കണക്കാണിത്.

ALSO READ: സായുധ സേന ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ വൻ വർദ്ധനവ്? എട്ടാം ശമ്പളകമ്മീഷനിൽ പ്രതീക്ഷകളേറെ

ഡിഎ ലയനം ഉണ്ടാകുമോ?

എട്ടാം ശമ്പളകമ്മീഷനിൽ ഡിഎ അടിസ്ഥാനശമ്പളത്തിനോടോപ്പം ലയിപ്പിക്കുമെന്ന റിപ്പോർട്ടമുണ്ട്. സാധാരണയായി ക്ഷാമബത്ത 50 ശതമാനം കടക്കുമ്പോൾ അത് അടിസ്ഥാന ശമ്പളത്തിന്റെ ഭാഗമാക്കുന്ന രീതി മുൻപത്തെ ശമ്പള കമ്മീഷനുകളുടെ കാലത്ത് ഉണ്ടായിരുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ അടിസ്ഥാന ശമ്പളം ഉയരുകയും, അതിനെ അടിസ്ഥാനമാക്കി കണക്കാക്കുന്ന മറ്റ് അലവൻസുകളിൽ വലിയ മാറ്റം വരികയും ചെയ്യുന്നു.
വീട് വാടക അലവൻസ് (HRA), ഗതാഗത അലവൻസ് എന്നിവ അടിസ്ഥാന ശമ്പളത്തിന്റെ ഒരു ശതമാനമായാണ് കണക്കാക്കുന്നത്. അടിസ്ഥാന ശമ്പളം വർദ്ധിക്കുമ്പോൾ, ഈ അലവൻസുകളും സ്വയമേവ വർദ്ധിക്കും.

അതേസമയം ശമ്പളത്തിലെ ഈ മാറ്റം പെൻഷൻകാർക്കും ​ഗുണം നൽകും. ജീവനക്കാരൻ വിരമിക്കുമ്പോഴുള്ള അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് പെൻഷൻ കണക്കാക്കുന്നത്. അടിസ്ഥാന ശമ്പളം ഉയരുന്നത് വിരമിച്ചവർക്ക് ലഭിക്കുന്ന പ്രതിമാസ പെൻഷനിലും വർദ്ധനവുണ്ടാക്കാൻ സഹായിക്കും. കൂടാതെ, വിരമിക്കൽ സമയത്ത് ലഭിക്കുന്ന ഗ്രാറ്റുവിറ്റി തുകയ്ക്കും മറ്റ് ആനുകൂല്യങ്ങൾക്കും അടിസ്ഥാന ശമ്പളമാണ് മാനദണ്ഡം. അതുകൊണ്ട് തന്നെ ലയനം നടപ്പിലായാൽ വിരമിക്കൽ ആനുകൂല്യങ്ങളിലും വലിയ തുക അധികമായി ലഭിക്കും.

Follow Us