AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

8th Pay Commission: ജീവനക്കാർക്ക് സന്തോഷവാർത്ത, ജനുവരിയിലെ ഡിഎ വർദ്ധനവ് ഉടൻ; കൂടുന്നത് ഇത്രയും…

8th Pay Commission DA hike: ഹോളി ആഘോഷങ്ങൾക്ക് മുന്നോടിയായി കേന്ദ്രം പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 8-ാം ശമ്പള കമ്മീഷനായുള്ള ചർച്ചകൾ പുരോഗമിക്കെയാണ് പുതിയ ഡി.എ പരിഷ്കരണം വരുന്നത്.

8th Pay Commission: ജീവനക്കാർക്ക് സന്തോഷവാർത്ത, ജനുവരിയിലെ ഡിഎ വർദ്ധനവ് ഉടൻ; കൂടുന്നത് ഇത്രയും…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 03 Jan 2026 | 01:10 PM

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏറെ കാത്തിരിക്കുന്ന 2026-ലെ ആദ്യത്തെ ക്ഷാമബത്ത വർദ്ധനവ് ഉടമെത്തുമെത്ത് റിപ്പോർട്ട്. ഹോളി ആഘോഷങ്ങൾക്ക് മുന്നോടിയായി കേന്ദ്രം പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 8-ാം ശമ്പള കമ്മീഷനായുള്ള ചർച്ചകൾ പുരോഗമിക്കെയാണ് പുതിയ ഡി.എ പരിഷ്കരണം വരുന്നത്. 7-ാം ശമ്പള കമ്മീഷൻ കാലാവധി 2025 ഡിസംബർ 31-ന് അവസാനിക്കുകയും പുതിയശമ്പള കമ്മീഷൻ നടപ്പിലാക്കാൻ ഇനിയും 18 മുതൽ 24 മാസം വരെ എടുത്തേക്കാം എന്നതിനാലും, ഡി.എ വർദ്ധനവുകൾ ജീവനക്കാർക്ക് വളരെ നിർണ്ണായകമാണ്.

 

എത്ര ശതമാനം വർദ്ധനവ് പ്രതീക്ഷിക്കാം?

 

വ്യാവസായിക തൊഴിലാളികൾക്കായുള്ള അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (AICPI-IW) ഉപയോഗിച്ചാണ് ക്ഷാമബത്ത കണക്കാക്കുന്നത്.

ഏഴാം ശമ്പള കമ്മീഷൻ ഫോർമുല അനുസരിച്ച്,

ഡിഎ (%) = [(12 മാസത്തെ ശരാശരി സി‌പി‌ഐ-ഐ‌ഡബ്ല്യു – 261.42) ÷ 261.42] × 100

261.42 ആണ് 2016 ലെ അടിസ്ഥാന സിപിഐ-ഐഡബ്ല്യു

ALSO READ: ആറും ഏഴും പിന്നിട്ട് എട്ടിലേക്ക്; ശമ്പള വർദ്ധനവ് എത്രയാകും, കാര്യക്കാരനായി ഫിറ്റ്മെന്റ് ഘടകം!

ലേബർ ബ്യൂറോ പുറത്തുവിട്ട നവംബർ 2025 വരെയുള്ള ഉപഭോക്തൃ വിലസൂചിക പ്രകാരം, ഡി.എയിൽ 2 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 58 ശതമാനമുള്ള ഡി.എ, ജനുവരി മുതൽ 60 ശതമാനമായി ഉയർന്നേക്കും. കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വർദ്ധനവായിരിക്കും ഇത്.

ശമ്പളത്തിലും വലിയ രീതിയിൽ മാറ്റം വരും. ഉദാഹരണത്തിന്,  30,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരാൾക്ക് നിലവിൽ 17,400 രൂപയാണ് ഡി.എ ലഭിക്കുന്നത് (58%). ഇത് 60 ശതമാനമാകുന്നതോടെ 18,000 രൂപയായി ഉയരും. അതായത് പ്രതിമാസം 600 രൂപയുടെ വർദ്ധനവ് ലഭിക്കും.