8th Pay Commission: 50% ഡിഎ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കും? ജീവനക്കാരുടെ ആവശ്യം ഇതെല്ലാം….

8th Pay Commission Update: കടുത്ത വിലക്കയറ്റം കണക്കിലെടുത്ത് 2026 ജനുവരി 1 മുതൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇത്തരത്തിൽ ഡിഎ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ച് നൽകണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.

8th Pay Commission: 50% ഡിഎ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കും? ജീവനക്കാരുടെ ആവശ്യം ഇതെല്ലാം....

പ്രതീകാത്മക ചിത്രം

Published: 

28 Feb 2026 | 11:08 AM

എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ടുള്ള ചർച്ചക‍ൾ പുരോ​ഗമിക്കുകയാണ്. അടിസ്ഥാനശമ്പളം, ഫിറ്റ്മെന്റ് ഫാക്ടർ തുടങ്ങിയവയിൽ എന്ത് മാറ്റമുണ്ടാകുമെന്ന കാത്തിരിപ്പിലാണ് രാജ്യത്തെ കേന്ദ്രസർക്കാർ ജീവനക്കാർ. എന്നാൽ ഇപ്പോഴിതാ, എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിന് മുൻപായി, നിലവിലെ 50 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റൽ ജീവനക്കാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് (FNPO) രംഗത്തെത്തിയിരിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന എട്ടാം ശമ്പള കമ്മീഷൻ അധ്യക്ഷ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിക്ക് കത്തയച്ചു.

ശമ്പളകമ്മീഷൻ നടപ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്ത് ജീവനക്കാർക്കും പെൻഷൻകാർക്കും 50% ക്ഷാമബത്ത അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കുന്ന രൂപത്തിൽ ഇടക്കാല ആശ്വാസം നൽകണമെന്നാണ് FNPO സെക്രട്ടറി ജനറൽ ശിവാജി വെസിറെഡ്ഡി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കടുത്ത വിലക്കയറ്റം കണക്കിലെടുത്ത് 2026 ജനുവരി 1 മുതൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇത്തരത്തിൽ ഡിഎ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ച് നൽകണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.

ALSO READ: മിനിമം ശമ്പളം 54,000 രൂപ, 7% വാർഷിക വർദ്ധനവ്; കാത്തിരിപ്പ് വെറുതെയാവില്ല

വിലക്കയറ്റം ജീവനക്കാരുടെ വാങ്ങൽ ശേഷിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും സംഘടന കത്തിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ അടിസ്ഥാന ശമ്പള ഘടന ഇന്നത്തെ ജീവിതച്ചെലവിനോട് പൊരുത്തപ്പെടുന്നില്ലെന്നും സംഘടന പറയുന്നു. കൂടാതെ, മുമ്പ് ഡിഎ 50 ശതമാനം കടന്നപ്പോഴെല്ലാം അത് അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചിട്ടുണ്ടെന്ന് എഫ്.എൻ.പി.ഒ പറഞ്ഞു. 2004-ൽ 50% ഡിഎ ‘ഡിയർനസ് പേ’ ആയി ലയിപ്പിച്ചെന്നും സംഘടന ചൂണ്ടിക്കാട്ടി.

നിലവിൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയും ക്ഷാമാശ്വാസവും 58% വീതമാണ്. ഇതിൽ രണ്ട് ശതമാനം വർദ്ധനവും പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ, എച്ച്.ആർ.എ, ട്രാൻസ്പോർട്ട് അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളും വിരമിക്കൽ ആനുകൂല്യങ്ങളും അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. അതിനാൽ ഡിഎ ലയിപ്പിക്കുന്നത് ജീവനക്കാർക്ക് സാമ്പത്തികമായി വലിയ ഗുണമുണ്ടാക്കും.

Follow Us
പഴം കൊണ്ടൊരു ബ്രേക്ക്ഫാസ്റ്റ് അതും 5 മിനിറ്റിൽ
മുട്ട പുഴുങ്ങിയത് കഴിക്കുമ്പോൾ കുരുമുളക് നിർബന്ധമാണോ?
ബീറ്റ്റൂട്ട് അച്ചാ‍ർ കഴിച്ചിട്ടുണ്ടോ? സിംപിൾ റെസിപ്പി ഇതാ
പാവയ്ക്കയുടെ കയ്പ്പ് മാറ്റാം, ഇങ്ങനെ ചെയ്താൽ മതി
അവസാനം കാട്ടുപോത്ത് മാവേലിക്കര നഗരത്തിലുമെത്തി
വിവഹത്തിന് ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും വിമാനത്താവളത്തിൽ എത്തിയപ്പോൾ
ഹൈഡ്രജൻ ബലൂണിന് തീപിടിച്ചു. മണപ്പുള്ളിക്കാവ് വേലയ്ക്കിടെ ആനകൾ വിരണ്ടു
ഇത് കാക്ക കുളി അല്ല നായ കുളിയാണ്