AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ: ഇരുപത് ലക്ഷം രൂപ വരെ കുടിശ്ശികയോ? ഏറ്റവും പുതിയ അപ്ഡേറ്റ്

8th Pay Commission Arrears Updates: ശമ്പള പരിഷ്കരണത്തിലെ ഏറ്റവും നിർണ്ണായക ഘടകം ഫിറ്റ്‌മെന്റ് ഫാക്ടറാണ്. ജീവനക്കാരുടെ യൂണിയനുകളും നാഷണൽ കൗൺസിൽ-ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറിയും നൽകിയ നിർദ്ദേശപ്രകാരം ഫിറ്റ്‌മെന്റ് ഫാക്ടർ ഉയർന്ന നിരക്കിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. നിലവിലുള്ള ശമ്പള ഘടനയേക്കാൾ 4 മടങ്ങ് വരെവർദ്ധനവ് ഉണ്ടായാൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലും പെൻഷനിലും വൻ കുതിച്ചുചാട്ടമുണ്ടാകും.

8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ: ഇരുപത് ലക്ഷം രൂപ വരെ കുടിശ്ശികയോ? ഏറ്റവും പുതിയ അപ്ഡേറ്റ്
പ്രതീകാത്മക ചിത്രംImage Credit source: Unsplash
Nithya Vinu
Nithya Vinu | Updated On: 14 Nov 2026 | 12:28 PM

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കാത്തിരിപ്പിന് പ്രതീക്ഷ നൽകി എട്ടാം ശമ്പള കമ്മീഷൻ (8th Pay Commission) സംബന്ധിച്ച പുതിയ റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലും അലവൻസുകളിലും വലിയ വർദ്ധനവാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. പുതിയ ശമ്പള പരിഷ്കരണം യാഥാർത്ഥ്യമാകുമ്പോൾ ജീവനക്കാർക്ക് 15 മുതൽ 20 ലക്ഷം രൂപ വരെ കുടിശ്ശികയായി ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഫിറ്റ്‌മെന്റ് ഫാക്ടറും ശമ്പള വർദ്ധനവും

ശമ്പള പരിഷ്കരണത്തിലെ ഏറ്റവും നിർണ്ണായക ഘടകം ഫിറ്റ്‌മെന്റ് ഫാക്ടറാണ് (Fitment Factor). ജീവനക്കാരുടെ യൂണിയനുകളും നാഷണൽ കൗൺസിൽ-ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറിയും നൽകിയ നിർദ്ദേശപ്രകാരം ഫിറ്റ്‌മെന്റ് ഫാക്ടർ ഉയർന്ന നിരക്കിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. നിലവിലുള്ള ശമ്പള ഘടനയേക്കാൾ 4 മടങ്ങ് വരെവർദ്ധനവ് ഉണ്ടായാൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലും പെൻഷനിലും വൻ കുതിച്ചുചാട്ടമുണ്ടാകും.

4x ഫിറ്റ്‌മെന്റ് ഫാക്ടർ- ശമ്പളം എത്രത്തോളം വർദ്ധിക്കും?

സർക്കാർ 4.00 ഫിറ്റ്‌മെന്റ് ഫാക്ടർ അംഗീകരിക്കുകയാണെങ്കിൽ ജീവനക്കാരുടെ ശമ്പളത്തിൽ വലിയ മാറ്റമാണുണ്ടാകുക.

പുതിയ അടിസ്ഥാന ശമ്പളം = നിലവിലുള്ള അടിസ്ഥാന ശമ്പളം × 4

ഇതനുസരിച്ച് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം നാലിരട്ടിയായി വർദ്ധിക്കും. അതായത് ഫലത്തിൽ 300 ശതമാനം വർദ്ധനവ്. ഉദാഹരണത്തിന്, നിലവിൽ 53,100 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന ഒരു ലെവൽ 9 ജീവനക്കാരന്റെ കാര്യമെടുത്താൽ, 4.00 ഫിറ്റ്‌മെന്റ് ഫാക്ടർ നടപ്പിലാകുമ്പോൾ ഇദ്ദേഹത്തിന്റെ പുതിയ അടിസ്ഥാന ശമ്പളം 2,12,400 രൂപയായി ഉയരും. അതായത്, പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ മാത്രം 1,59,300 രൂപയുടെ വർദ്ധനവാണ് ഉണ്ടാകുന്നത്.

ALSO READ: എട്ടാം ശമ്പളകമ്മീഷൻ: ഫിറ്റ്‌മെന്റ് ഫാക്ടറോ ഇൻക്രിമെന്റോ, ശമ്പള വർദ്ധനവ് എങ്ങനെ?

എന്നാൽ, ഇത് 4.00 എന്ന ഫിറ്റ്‌മെന്റ് ഫാക്ടറിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഏകദേശ കണക്കുകൂട്ടൽ മാത്രമാണെന്ന് ഓർമ്മിക്കേണ്ടതുണ്ട്. പുതിയ പേ മാട്രിക്സ്, പേ ലെവലുകൾ, ക്ഷാമബത്ത, മറ്റ് സർക്കാർ ചട്ടങ്ങൾ എന്നിവയെ ആശ്രയിച്ചായിരിക്കും യഥാർത്ഥ ശമ്പള നിർണ്ണയം നടക്കുക. 2026 ജനുവരി മുതൽ ജൂൺ വരെ ക്ഷാമബത്ത 60 ശതമാനവും, ജൂലൈ മുതൽ ഡിസംബർ വരെ 63 ശതമാനവുമാണ്.

കുടിശ്ശിക എങ്ങനെ?

4.00 ഫിറ്റ്‌മെന്റ് ഫാക്ടർ യാഥാർത്ഥ്യമാവുകയാണെങ്കിൽ, വിവിധ പേ ലെവലുകളിലുള്ള ജീവനക്കാർക്ക് ലഭിക്കാനിടയുള്ള കുടിശ്ശികയെക്കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളത്. 2026 ജനുവരി മുതൽ ഡിസംബർ വരെയുള്ള 12 മാസത്തെ കണക്കുകൂട്ടലും, പ്രതീക്ഷിക്കുന്ന ക്ഷാമബത്ത നിരക്കുകളും അടിസ്ഥാനമാക്കിയാൽ ഈ തുക വളരെ വലുതായിരിക്കും.

  1. ലെവൽ 1 ജീവനക്കാർ: നിലവിലെ അടിസ്ഥാന ശമ്പളമായ 18,000 രൂപ 72,000 രൂപയായി ഉയരും. ഇതിലൂടെ ഏകദേശം 5.15 ലക്ഷം രൂപ കുടിശ്ശികയായി ലഭിക്കാൻ സാധ്യതയുണ്ട്.
  2. ലെവൽ 2, 3: ലെവൽ 2 ജീവനക്കാർക്ക് 5.69 ലക്ഷം രൂപയും, ലെവൽ 3-ലുള്ളവർക്ക് ഏകദേശം 6.21 ലക്ഷം രൂപയും ലഭിച്ചേക്കാം.
  3. ലെവൽ 4, 6, 8: മുകളിലേക്കുള്ള തസ്തികകളിലേക്ക് പോകുമ്പോൾ ഈ തുക വീണ്ടും ഉയരും. ലെവൽ 4-ന് 7.29 ലക്ഷം രൂപ, ലെവൽ 6-ന് ഏകദേശം 10.13 ലക്ഷം രൂപ, ലെവൽ 8-ന് ഏകദേശം 13.62 ലക്ഷം രൂപ എന്നിങ്ങനെയാണ് കണക്കാക്കുന്നത്.
  4. ലെവൽ 9, 11, 12: ലെവൽ 9-ൽ ഇത് 15.19 ലക്ഷം രൂപ വരെയെത്താം. ലെവൽ 11 ജീവനക്കാർക്ക് 19.37 ലക്ഷം രൂപയും, ലെവൽ 12-ലുള്ളവർക്ക് 22.55 ലക്ഷം രൂപയും ലഭിക്കാൻ സാധ്യതയുണ്ട്.
  5. ഉയർന്ന തസ്തികകൾ (ലെവൽ 14,18): ഏറ്റവും ഉയർന്ന ലെവലുകളിൽ, ലെവൽ 14 ജീവനക്കാർക്ക് 41.27 ലക്ഷം രൂപ വരെയും, ഏറ്റവും ഉയർന്ന ലെവലായ 18-ലുള്ളവർക്ക് 71.55 ലക്ഷം രൂപ വരെയും കുടിശ്ശികയായി ലഭിച്ചേക്കാം.

എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നടപ്പിലാക്കും?

2025 നവംബർ 3-നാണ് സർക്കാർ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയാണ് കമ്മീഷന്റെ അധ്യക്ഷ. പ്രൊഫസർ പുലക് ഘോഷ് പാർട്ട് ടൈം അംഗമായും പങ്കജ് മെമ്പർ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ശുപാർശകൾ സമർപ്പിക്കാൻ സമിതിക്ക് 18 മാസത്തെ സമയമാണുള്ളത്. അതിനാൽ 2027 മെയ് മാസത്തോടെ അന്തിമ റിപ്പോർട്ട് പ്രതീക്ഷിക്കാം. എന്നാൽ റിപ്പോർട്ട് സമർപ്പിക്കുന്ന തീയതിയല്ല ഇത് നടപ്പിലാക്കുന്ന തീയതി എന്ന കാര്യം ഓർക്കേണ്ടതുണ്ട്. ശുപാർശകൾ കേന്ദ്ര സർക്കാർ പരിശോധിക്കുകയും മന്ത്രിസഭയുടെ അനുമതി നേടുകയും ചെയ്ത ശേഷമായിരിക്കും പുതിയ ശമ്പള സ്കെയിലുകൾ നടപ്പിലാക്കുക.

English Summary:

Discussions surrounding the 8th Pay Commission have intensified, with central government employees potentially receiving arrears of up to Rs 15.20 lakh under an assumed 4.00 fitment factor. According to an estimated calculation, an employee currently drawing a basic salary of Rs 53,100 at Pay Level 9 could see their revised basic pay increase to Rs 2,12,400.

Follow Us