AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

DA Hike 2026: ഒരേ ഡിഎ വർധന, കുടിശ്ശിക നൽകുന്നത് വ്യത്യസ്ത രീതിയിൽ; സംസ്ഥാനങ്ങളുടെ തീരുമാനം അറിയാം

DA Hike 2026 Central and State Employees to Get Arrears Check Payment Rules: ഒക്ടോബര്‍ അവസാനമാണ് തീരുമാനം വന്നത് എന്നതിനാല്‍ പുതുക്കിയ നിരക്കിലുള്ള തുക ഒക്ടോബറിലെ ശമ്പളത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ കുടിശ്ശിക നവംബര്‍ മാസത്തെ ശമ്പളത്തിനൊപ്പം ലഭിക്കുമെന്നാണ് പ്രതീക്ഷ. പെന്‍ഷന്‍കാര്‍ക്കും ഇതേ കാലയളവിലെ ഡിആര്‍ കുടിശ്ശികയുടെ ആനുകൂല്യം ലഭിക്കും.

DA Hike 2026: ഒരേ ഡിഎ വർധന, കുടിശ്ശിക നൽകുന്നത് വ്യത്യസ്ത രീതിയിൽ; സംസ്ഥാനങ്ങളുടെ തീരുമാനം അറിയാം
പ്രതീകാത്മക ചിത്രംImage Credit source: Visage/Stockbyte/ Getty Images
Shiji M K
Shiji M K | Published: 14 Nov 2026 | 10:46 AM

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും കാത്തിരിക്കുന്ന ക്ഷാമബത്ത (ഡിഎ), ക്ഷാമാശ്വാസം (ഡിആര്‍) വര്‍ധനയുടെ ആനുകൂല്യം ലഭിച്ചുതുടങ്ങും. 2026 ഒക്ടോബര്‍ അവസാനവാരമാണ് കേന്ദ്ര സര്‍ക്കാര്‍ ഡിഎയിലും ഡിആറിലും 3 ശതമാനം വര്‍ധന അംഗീകരിച്ചത്. ഇതോടെ കേന്ദ്ര ജീവനക്കാരുടെ ഡിഎ നിരക്ക് 63 ശതമാനമായി ഉയര്‍ന്നു. ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന നടപ്പാക്കുന്നത്.

ഒക്ടോബര്‍ അവസാനമാണ് തീരുമാനം വന്നത് എന്നതിനാല്‍ പുതുക്കിയ നിരക്കിലുള്ള തുക ഒക്ടോബറിലെ ശമ്പളത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ കുടിശ്ശിക നവംബര്‍ മാസത്തെ ശമ്പളത്തിനൊപ്പം ലഭിക്കുമെന്നാണ് പ്രതീക്ഷ. പെന്‍ഷന്‍കാര്‍ക്കും ഇതേ കാലയളവിലെ ഡിആര്‍ കുടിശ്ശികയുടെ ആനുകൂല്യം ലഭിക്കും.

കേന്ദ്ര ജീവനക്കാരുടെ ഡിഎ 63 ശതമാനമായി

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയില്‍ മൂന്ന് ശതമാനം വര്‍ധനയാണ് അംഗീകരിച്ചത്. ഇതോടെ നിലവിലുണ്ടായിരുന്ന 60 ശതമാനത്തില്‍ നിന്ന് ഡിഎ 63 ശതമാനമായി ഉയര്‍ന്നു. 2026 ജൂലൈ ഒന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. നാല് മാസത്തെ കുടിശ്ശിക കൂടി ലഭിക്കുന്നതോടെ നവംബറിലെ ശമ്പളത്തില്‍ ജീവനക്കാര്‍ക്ക് അധിക തുക ലഭിക്കും. അടിസ്ഥാന ശമ്പളത്തിനനുസരിച്ചായിരിക്കും ഓരോരുത്തര്‍ക്കും ലഭിക്കുന്ന കുടിശ്ശികയുടെ അളവ്. വിരമിച്ച ജീവനക്കാര്‍ക്കും ഡിആര്‍ വര്‍ധനയുടെ ആനുകൂല്യം ലഭിക്കും.

Also Read: 8th Pay Commission: എട്ടാം ശമ്പളകമ്മീഷൻ: ഫിറ്റ്‌മെന്റ് ഫാക്ടറോ ഇൻക്രിമെന്റോ, ശമ്പള വർദ്ധനവ് എങ്ങനെ?

വിവിധ സംസ്ഥാനങ്ങളിലെ ഡിഎ വര്‍ധന

  • ഛത്തീസ്ഗഢ്- 2%
  • കേരളം- 2%
  • മധ്യപ്രദേശ്- 2%
  • കര്‍ണാടക- 2.5%
  • അരുണാചല്‍ പ്രദേശ്- 3%
  • ബിഹാര്‍- 3%
  • ഗുജറാത്ത് – 3%
  • പഞ്ചാബ്- 3%
  • രാജസ്ഥാന്‍- 3%
  • തമിഴ്‌നാട്- 3%
  • ഉത്തരാഖണ്ഡ്- 3%
  • ഹിമാചല്‍ പ്രദേശ്- 5%

ഹിമാചല്‍ പ്രദേശാണ് ഈ പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ശതമാനമാണ് ഇവിടുത്തെ ഡിഎ വര്‍ധന.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഡിഎ വര്‍ധന പ്രഖ്യാപിച്ചതോടെ ജീവനക്കാരും പെന്‍ഷന്‍കാരും കുടിശ്ശിക ലഭിക്കുന്നതിന്റെ കാത്തിരിപ്പിലാണ്. എന്നാല്‍ കുടിശ്ശികയുടെ വിതരണ തീയതിയും പണം നല്‍കുന്ന രീതിയും ഓരോ സര്‍ക്കാരിന്റെയും ഉത്തരവുകള്‍ക്കനുസരിച്ചായിരിക്കും.

English Summary

Central government employees are expected to receive four months of pending DA arrears from July to October 2026 along with their November salary following a 3% hike that raised DA to 63%. Several state governments, including Kerala, Punjab and Uttar Pradesh, have also announced DA revisions, with increases ranging from 2% to 5%. Payment schedules and arrears methods vary by state.

Follow Us