AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

8th Pay Commission: അടിസ്ഥാന ശമ്പളം 54,000 രൂപയാകുമോ? ഫിറ്റ്‌മെന്റ് ഫാക്ടർ ആവശ്യങ്ങൾ ഇങ്ങനെ

8th Pay Commission Fitment Factor: നിലവിലെ ശമ്പളഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യവുമായി ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഫിറ്റ്മെന്റ് ഫാക്ടർ 3.0 നും 3.25 നും ഇടയിൽ നിശ്ചയിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

8th Pay Commission: അടിസ്ഥാന ശമ്പളം 54,000 രൂപയാകുമോ? ഫിറ്റ്‌മെന്റ് ഫാക്ടർ ആവശ്യങ്ങൾ ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 15 Mar 2026 | 03:56 PM

രാജ്യത്തെ ​ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷൻ നടപടികൾ പുരോഗമിക്കുകയാണ്. അടിസ്ഥാനശമ്പളത്തിലും ഡിഎയിലും വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിവരം. നിലവിലെ ശമ്പളഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യവുമായി ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഫിറ്റ്മെന്റ് ഫാക്ടർ 3.0 നും 3.25 നും ഇടയിൽ നിശ്ചയിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

അടിസ്ഥാന ശമ്പളം നിശ്ചയിക്കാൻ ഉപയോഗിക്കുന്ന ഗുണനഘടകമാണ് ഫിറ്റ്‌മെന്റ് ഫാക്ടർ. എട്ടാം ശമ്പളകമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 3.0 നും 3.25 നും ഇടയിൽ നിശ്ചയിക്കണമെന്ന് ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് (FNPO) നാഷണൽ കൗൺസിലിന് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. സീനിയർ ലെവൽ ജീവനക്കാർക്ക് ഉയർന്ന ഫിറ്റ്മെന്റ് ഘടകമാണ് FNPO ശുപാർശ ചെയ്തിരിക്കുന്നത്.

ഫിറ്റ്മെന്റ് ഫാക്ടറും കുടുംബയൂണിറ്റും

നിലവിൽ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. ഫിറ്റ്‌മെന്റ് ഫാക്ടർ 3.0 ആയി നിശ്ചയിച്ചാൽ, കുറഞ്ഞ അടിസ്ഥാന ശമ്പളം 54,000 രൂപയായി വർദ്ധിക്കും. ‌ജീവിത ചെലവ്, പ്രത്യേകിച്ച് കോവിഡിന് ശേഷമുള്ള മെഡിക്കൽ ചെലവുകൾ, വീട്ടുവാടക എന്നിവയിലുണ്ടായ വർദ്ധനവ് പരിഗണിച്ചാണ് ഫിറ്റ്മെന്റ് ഫാക്ടർ ഉയർത്തണമെന്ന ആവശ്യം ഉന്നയിക്കുന്നത്.

ALSO READ: മാർച്ച് അവസാനത്തോടെ ഡിഎ വർദ്ധനവ്, ശമ്പളത്തോടൊപ്പം ലയിപ്പിക്കുമോ?

കൂടാതെ കുടുംബ യൂണിറ്റുകളുടെ എണ്ണം മാറ്റണമെന്നും ആവശ്യമുണ്ട്. നിലവിൽ മൂന്ന് അംഗങ്ങളുള്ള കുടുംബത്തെ മാനദണ്ഡമാക്കിയാണ് കുറഞ്ഞ ശമ്പളം നിശ്ചയിക്കുന്നത്. എന്നാൽ എട്ടാം ശമ്പള കമ്മീഷനിൽ മാതാപിതാക്കളെക്കൂടി ഉൾപ്പെടുത്തി ഇത് അഞ്ച് അംഗങ്ങളുള്ള കുടുംബമായി കണക്കാക്കണമെന്നാണ് സംഘടനകൾ ആവശ്യപ്പെടുന്നത്. ഈ കണക്കനുസരിച്ച് കുറഞ്ഞ അടിസ്ഥാന ശമ്പളം ഏകദേശം 76,360 രൂപ വരെയാകണമെന്നാണ് ഇവരുടെ വാദം.

മാർച്ച് അവസാനത്തോടെ ഡിഎ വർദ്ധനവ് പ്രഖ്യാപിക്കുമെന്നും പ്രതീക്ഷയുണ്ട്. ക്ഷാമബത്ത നിലവിൽ 58 ശതമാനമാണ്. ഇത് 60 ശതമാനമായി ഉയർന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. സമീപകാലത്തെ പണപ്പെരുപ്പ കണക്കുകൾ പ്രകാരം ഡിഎയിൽ രണ്ട് ശതമാനം വർധനവുണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ, ഡിഎ അടിസ്ഥാനശമ്പളത്തിനോടോപ്പം ലയിപ്പിക്കുമെന്ന റിപ്പോർട്ടമുണ്ട്. ഇത് സംഭവിച്ചാൽ അടിസ്ഥാന ശമ്പളം ഉയരുകയും, അതിനെ അടിസ്ഥാനമാക്കി കണക്കാക്കുന്ന മറ്റ് അലവൻസുകളിൽ വലിയ മാറ്റം വരികയും ചെയ്യുന്നു.

എട്ടാം ശമ്പളപരിഷ്കരണം എപ്പോൾ?

2025 നവംബറിലാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ ആരംഭിച്ചത്. റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ 18 മാസം സമയം അനുവദിച്ചിട്ടുണ്ട്. റിപ്പോർട്ട് സമർപ്പിച്ച ശേഷം അത് പരിശോധിച്ച് നടപ്പിലാക്കാൻ ഏകദേശം മൂന്ന് മുതൽ ആറ് മാസം വരെ എടുത്തേക്കാം. എട്ടാം ശമ്പള കമ്മീഷൻ ആനുകൂല്യങ്ങൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരാനാണ് സാധ്യത. ഇതനുസരിച്ചുള്ള കുടിശ്ശിക ജീവനക്കാർക്ക് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Follow Us